Image

ബെല്‍റോസ് സെന്റ് ജോണ്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫിന് ഉജ്വല തുടക്കം

ജിനേഷ് തമ്പി Published on 01 April, 2026
 ബെല്‍റോസ് സെന്റ് ജോണ്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫിന് ഉജ്വല തുടക്കം

ബെല്‍റോസ് (ന്യൂയോര്‍ക്ക്) : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ വാര്‍ഷിക ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന് ബെല്‍റോസ് സെന്റ് ജോണ്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഉജ്വല തുടക്കം.

2026 ജൂലൈ 15 മുതല്‍ 18 വരെ പെന്‍സില്‍വേനിയയിലെ ലാങ്കസ്റ്ററിലാണ്   കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത് . 'കൃപയുടെ പാത്രങ്ങള്‍' എന്നതാണ് ചിന്താ വിഷയം.

കോണ്‍ഫറന്‍സ്  പ്രചാരണത്തിന്റെയും രജിസ്‌ട്രേഷന്റെയും ഭാഗമായി   ബെല്‍റോസ് സെന്റ് ജോണ്‍സ് മലങ്കര ഓര്‍ത്തഡോക്‌സ്  ദേവാലയത്തില്‍  ജോണ്‍ താമരവേലില്‍, ഈതന്‍ കൂട്ടുമാത, ഐറിന്‍ പോള്‍, മാത്യു വര്‍ഗീസ്,മാത്യു ജോണ്‍, ഇവാന്‍ കൂട്ടുമാത എന്നിവരുള്‍പ്പെടുന്ന കോണ്‍ഫറന്‍സ് ടീം സന്ദര്‍ശനം നടത്തി.
ദേവാലയ വികാരി വികാരി ഫാ. ജോര്‍ജ് ചെറിയാന്‍ (ദിലീപ് അച്ചന്‍) സെക്രട്ടറി അന്ന സാം,  ട്രഷറര്‍ ബിജു പണിക്കര്‍ എന്നിവര്‍ ഇടവകാംഗങ്ങളോടൊപ്പം  കോണ്‍ഫറന്‍സ്  ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു. ജോണ്‍ താമരവേലില്‍ കോണ്‍ഫറന്‍സ്  ടീമിനെ ഇടവകാംഗങ്ങള്‍ക്കു പരിചയപ്പെടുത്തി.  

ഐറിന്‍ പോള്‍ കോണ്‍ഫറന്‍സ് തീയതി, സമയം, സ്ഥലം, തീം, പ്രഭാഷകര്‍ രജിസ്‌ട്രേഷന്‍ നിരക്കുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കു വെച്ചു.

കോണ്‍ഫറന്‍സിനെ പിന്തുണയ്ക്കുന്നതിനുള്ള സ്‌പോണ്‍സര്‍ഷിപ്പ് അവസരങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ മാത്യു വര്‍ഗീസ്  നല്‍കി.

രജിസ്‌ട്രേഷന്‍ നിരക്കുകളെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്യു ജോണ്‍ നല്‍കി.
റാഫിള്‍ പ്രോഗ്രാമിനെയും സമ്മാനങ്ങളേയും കുറിച്ച് ഈതന്‍ കൂട്ടുമാത സംസാരിച്ചു.  
ഇവാന്‍ കൂട്ടുമാത  ''ജോഷ്വ'' യുടെ സൈറ്റ് & സൗണ്ട് തിയേറ്റര്‍ സന്ദര്‍ശനത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കു വെച്ചു. കോണ്‍ഫറന്‍സില്‍ ഒരുക്കിയിരിക്കുന്ന വിനോദ പരിപാടികളുടെ  വിശദാംശങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

വെബ്സൈറ്റ്, കോണ്‍ഫറന്‍സിലേക്ക് പോകാനും വരുവാനുമുള്ള ബസ് സൗകര്യം എന്നിവ ചൂണ്ടി കാട്ടി  ജോണ്‍ താമരവേലില്‍ സംസാരിച്ചു.

സുവനീറിന്റെ ബാക്ക് കവര്‍ സുവനീര്‍ പരസ്യം റോഷന്‍ തോമസ് സ്‌പോണ്‍സര്‍ ചെയ്തു.

രജിസ്‌ട്രേഷന്‍ കിക്കോഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത ഫാ. ജോര്‍ജ് ചെറിയാന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ഇടവക അംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും, കോണ്‍ഫറന്‍സിനു വേണ്ടിയുള്ള  ടീമിന്റെ സമര്‍പ്പണത്തിനും പരിശ്രമത്തിനും നന്ദി പറയുകയും ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്കായി  https://fycnead.org/  സന്ദര്‍ശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.

ഫാ.  അലക്‌സ്  കെ ജോയ് (കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍): 973-489-6440
ജെയ്സണ്‍ തോമസ് (കോണ്‍ഫറന്‍സ് സെക്രട്ടറി): 917-612-8832
ജോണ്‍ താമരവേലില്‍ (കോണ്‍ഫറന്‍സ് ട്രഷറര്‍): 917-533-3566

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക