Image

എൻ. ജെ.കുര്യൻ (ബേബി- 89) ചിക്കാഗോയിൽ അന്തരിച്ചു

Published on 31 March, 2026
എൻ. ജെ.കുര്യൻ (ബേബി- 89) ചിക്കാഗോയിൽ അന്തരിച്ചു

ചിക്കാഗോ: ഉഴവൂർ നീറ്റുകാട്ട് എൻ. ജെ.കുര്യൻ (ബേബി- 89) ചിക്കാഗോയിൽ അന്തരിച്ചു. ഭാര്യ: ഏലിയാമ്മ വെളിയന്നൂർ ചാഴികാട്ട് കുടുംബാംഗമാണ്. മക്കൾ: ഷൈനി കുര്യൻ (ചിക്കാഗോ), ചാർലി കുര്യൻ നീറ്റുകാട്ട് (ചിക്കാഗോ), ലൗലി സൈമൺ കണ്ടോത്ത് (ഡിട്രോയിറ്റ്), ലൗസി അബ്രഹാം പാറാനിക്കൽ (ചിക്കാഗോ), ബിജുമോൻ കുര്യൻ നീറ്റുകാട്ട് (ചിക്കാഗോ). മരുമക്കൾ:- സുനി ജോസ്, ആന്റോ സൈമൺ കണ്ടോത്ത് (മുൻ കെസിസിഎൻഎ ജനറൽ സെക്രട്ടറി), ബോണി അബ്രഹാം പാറാനിക്കൽ, സബിത കുര്യൻ തട്ടാനിയത്ത്. കൊച്ചുമക്കൾ:- ആഷ്‌ലി, റോഷ്നി, ജോഷ്വാ, അന്ന, എമ്മ, സാറ, ഹാനാ, ജേക്കബ്, സവാന, ഹെലീന, ഹേബ, ഹെസക്കിയ, സ്റ്റീഫൻ.

സംസ്‌കാര ശുശ്രൂഷകള്‍ ഏപ്രിൽ 1ന് ബുധനാഴ്ച രാവിലെ 8 മണി മുതൽ 10 മണി വരെ ബെൻസൻവിൽ സേക്രട്ട് ഹാർട്ട് ക്‌നാനായ ഫൊറോനാപ്പള്ളിയിൽ പൊതുദർശനം. തുടർന്ന് ദിവ്യബലിക്കും പ്രാർത്ഥനാ ശുശ്രൂഷകൾക്കും ശേഷം ഹിൽ സൈഡിലുള്ള ക്യൂൻ ഓഫ് ഹെവൻ സെമിത്തേരിയിൽ സംസ്ക്കാരം നടക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക