Image

ചെറിലെയ്ന്‍ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫ്

ജിനേഷ് തമ്പി Published on 31 March, 2026
ചെറിലെയ്ന്‍ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫ്

ചെറിലെയ്ന്‍ (ന്യൂയോര്‍ക്ക്) : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ വാര്‍ഷിക ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന് ചെറിലെയ്ന്‍ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഉജ്വല തുടക്കം.

2026 ജൂലൈ 15 മുതല്‍ 18 വരെ പെന്‍സില്‍വേനിയയിലെ ലാങ്കസ്റ്ററിലാണ്   കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത് . 'കൃപയുടെ പാത്രങ്ങള്‍' എന്നതാണ് ചിന്താ വിഷയം.

കോണ്‍ഫറന്‍സ്  പ്രചാരണത്തിന്റെയും രജിസ്‌ട്രേഷന്റെയും ഭാഗമായി   ചെറിലെയ്ന്‍ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ്  ദേവാലയത്തില്‍  ജെയ്സണ്‍ തോമസ്, ആശ ജോര്‍ജ്, ജോണ്‍ താമരവേലില്‍, ഈതന്‍ കൂട്ടുമാത,  ഐറിന്‍ പോള്‍, പ്രേംസി ജോണ്‍, ഫിയോണ ജോണ്‍, ഇവാന്‍ കൂട്ടുമാത എന്നിവരുള്‍പ്പെടുന്ന കോണ്‍ഫറന്‍സ് ടീം സന്ദര്‍ശനം നടത്തി.


ദേവാലയ വികാരി ഫാ. ഗ്രിഗറി വര്‍ഗീസ് കോണ്‍ഫറന്‍സ്  ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു. ജോണ്‍ താമരവേലില്‍ കോണ്‍ഫറന്‍സ്  ടീമിനെ ഇടവകാംഗങ്ങള്‍ക്കു പരിചയപ്പെടുത്തി.  

ആശ ജോര്‍ജ് കോണ്‍ഫറന്‍സ് തീയതി, സമയം, സ്ഥലം, തീം, പ്രഭാഷകര്‍ രജിസ്‌ട്രേഷന്‍ നിരക്കുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കു വെച്ചു.

റാഫിള്‍ പ്രോഗ്രാമിനെയും സമ്മാനങ്ങളേയും കുറിച്ച് പ്രേംസി ജോണ്‍ സംസാരിച്ചു.  കോണ്‍ഫറന്‍സിനെ പിന്തുണയ്ക്കുന്നതിനുള്ള സ്‌പോണ്‍സര്‍ഷിപ്പ് അവസരങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഈതന്‍ കൂട്ടുമാത നല്‍കി.

സുവനീറിലേക്ക് ലേഖനങ്ങള്‍ അയക്കാന്‍ ഐറിന്‍ പോള്‍ ഇടവക അംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും വിവിധ വ്യക്തിഗത, ബിസിനസ് നിരക്കുകളെക്കുറിച്ച് വിശദമായി പറയുകയും ചെയ്തു.
 

മുന്‍ വര്‍ഷങ്ങളില്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തതിന്റെ  അനുഭവങ്ങളെക്കുറിച്ച് ഫിയോണ ജോണ്‍ സംസാരിക്കുകയും  ഈ വര്‍ഷത്തെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എല്ലാ ഇടവക അംഗങ്ങളേയും  പ്രത്യേകിച്ചു ഇടവകയിലെ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

സൈറ്റ് & സൗണ്ട് ഷോ, വെബ്സൈറ്റ്, കോണ്‍ഫറന്‍സിലേക്ക് പോകാനും വരുവാനുമുള്ള ബസ് സൗകര്യം എന്നിവ ജെയ്സണ്‍ എടുത്തുകാട്ടി.  ഫാ. ഗ്രിഗറി വര്‍ഗീസ് പ്രസിഡന്റ് ആയ ബ്രൂക്ലിന്‍, ക്വീന്‍സ്, ലോംഗ് ഐലന്‍ഡ് എന്നീ ചര്‍ച്ചുകളുടെ കൗണ്‍സിലാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ ഗായകസംഘത്തെ നയിക്കുകയെന്നും,  കോണ്‍ഫറന്‍സിനുള്ള ഗായകസംഘം ഫാ. ജോണ്‍ തോമസിന്റെ നേതൃത്വത്തില്‍ ആയിരിക്കുമെന്നും   അദ്ദേഹം എടുത്തു പറഞ്ഞു.

രജിസ്‌ട്രേഷന്‍ കിക്കോഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത ഫാ. ഗ്രിഗറി വര്‍ഗീസ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ഇടവക അംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും, കോണ്‍ഫറന്‍സിനു വേണ്ടിയുള്ള  ടീമിന്റെ സമര്‍പ്പണത്തിനും പരിശ്രമത്തിനും നന്ദി പറയുകയും ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്കായി  https://fycnead.org/  സന്ദര്‍ശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.

ഫാ.  അലക്‌സ്  കെ ജോയ് (കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍): 973-489-6440
ജെയ്സണ്‍ തോമസ് (കോണ്‍ഫറന്‍സ് സെക്രട്ടറി): 917-612-8832
ജോണ്‍ താമരവേലില്‍ (കോണ്‍ഫറന്‍സ് ട്രഷറര്‍): 917-533-3566
വാര്‍ത്ത അയച്ചത് - ജിനേഷ് തമ്പി
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക