Image

'അമ്മ രുചി' വേള്‍ഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി

സ്‌നേഹ സാബു Published on 31 March, 2026
'അമ്മ രുചി' വേള്‍ഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി

കോട്ടയം: വേള്‍ഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി' അമ്മ രുചി' രാജ്യ വ്യാപക തുടക്കത്തിന് ഒരുങ്ങുന്നു. ആദ്യം  തിരുവനന്തപുരത്ത് 2026 ഏപ്രില്‍ 10 ന് ആരംഭിക്കുന്നു തുടര്‍ന്ന് കേരളത്തിലെ 13 ജില്ലകളിലും ആരംഭിക്കും, അതിനുശേഷം ഇന്ത്യയിലൊട്ടാകെ എല്ലാ സംസ്ഥാനങ്ങളിലുമായി 700 ജില്ലകളിലും ആരംഭിക്കുന്നു.  

കുടുംബത്തിന്റെ സ്‌നേഹവും, ആരോഗ്യകരമായ ഭക്ഷണവും സമൂഹത്തിലേക്ക് എത്തിക്കുന്നതോടൊപ്പം, സ്ത്രീകള്‍ക്ക് സ്വയം പര്യാപ്തത നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

' അമ്മ രുചി' പദ്ധതിയിലൂടെ വിവിധ പ്രദേശങ്ങളിലെ അമ്മമാര്‍ വീട്ടില്‍ തയ്യാറാക്കുന്ന ശുദ്ധവും, പാരമ്പര്യ സ്വഭാവമുള്ളതുമായ വിഭവങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. ഇന്നത്തെ ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിനിടയില്‍, ആരോഗ്യകരമായ വീട്ടു ഭക്ഷണത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്ന ഒരു വലിയ സാമൂഹിക ഇടപെടലാണ് ഇത്.

വേള്‍ഡ് പീസ് മിഷന്‍ ഈ പദ്ധതിയിലൂടെ ഓരോ ജില്ലയിലും ഒരു പ്രധാന യൂണിറ്റുകള്‍ രൂപീകരിച്ച് അതിന് കീഴില്‍ വിവിധ സബ് യൂണിറ്റുകള്‍ ക്രമീകരിച്ച് നാട്ടിലെ അമ്മമാര്‍ക്ക് തൊഴില്‍ അവസരങ്ങളും, സ്ഥിര വരുമാനവും ഉറപ്പിക്കാനാണ്  ലക്ഷ്യമിടുന്നത്. ഇതുവഴി ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യവും ആത്മവിശ്വാസവും ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്.

ഇതോടൊപ്പം യുവതലമുറയ്ക്ക് ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ വളര്‍ത്താനും, നാട്ടിന്‍പുറങ്ങളിലെ പാരമ്പര്യ രുചികളെ ദേശീയ തലത്തില്‍ പരിചയപ്പെടുത്താനും 'അമ്മ രുചി' സഹായകമാകും എന്നാണ് പ്രതീക്ഷ.

വേള്‍ഡ് പീസ് മിഷന്‍ വേണ്ടി യൂ.എസ് വേള്‍ഡ് പീസ് മിഷന്‍ ടീമാണ് ഇതിനു ആവശ്യമായ ക്രേമികരങ്ങള്‍ ചെയുന്നത്. 'അമ്മ രുചി ' എന്ന സംരഭംത്തിനു ആവശ്യമായ പരിശീലനവും പ്രഥമികമായ ചിലവുകളും യൂ. എസ് വേള്‍ഡ് പീസ് മിഷന്‍ ഡയറക്ടര്‍ ബോര്‍ഡിലെ റോണി ഡാനിയേല്‍ (വൈസ് പ്രസിഡന്റ് ), ഡോ. അജു ഡാനിയേലും (ജോയിന്‍ സെക്രട്ടറി )ചേര്‍ന്നാണ് സ്‌പോണ്‍സര്‍ ചെയ്തിട്ടുഉള്ളത്.

ലോകത്തില്‍ അദ്യമായാണ് അമ്മമാരുടെ ഇങ്ങനെ ഒരു സംരഭം രാജ്യവ്യാപകമായി ആരംഭിക്കുന്നത് എന്ന് വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാന്‍ ഡോ. സണ്ണി സ്റ്റീഫന്‍ പറഞ്ഞു.അമ്മ രുചിക്ക് ട്രേഡ് മാര്‍ക്ക് രെജിസ്‌ട്രേഷനുണ്ട്.

ഇതുവഴി ലഭിക്കുന്ന ലാഭവിഹിതം മുഴുവന്‍ വേള്‍ഡ് പീസ് മിഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : +91 944 715 4999
Email: wpmissionofficial@gmail.com
Website: www.worldpeacemission.net

റിപ്പോര്‍ട്ട് : സ്‌നേഹ സാബു

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക