Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2026 വിസ്മയമായി

ബിജു മുണ്ടക്കല്‍ Published on 31 March, 2026
ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2026 വിസ്മയമായി

ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2026 മാര്‍ച്ച് മാസം അരങ്ങേറിയ കലാമേള -കലോല്‍സവ് 2026 അക്ഷരാര്‍ത്ഥത്തില്‍ വിസ്മയമായി.രാവിലെ 7.30 ന് അസോസിയേഷന്‍ പ്രസിഡണ്ട് ജോസ് മണക്കാട്ട് , സെക്രട്ടറി ബിജു മുണ്ടക്കല്‍, ട്രെഷറര്‍ അച്ചന്‍കുഞ്ഞ് മാത്യു, വൈസ് പ്രസിഡണ്ട് ലൂക്ക് ചിറയില്‍, ജോയിന്റ് സെക്രട്ടറി സാറ അനില്‍, ജോയിന്റ് ട്രെഷറര്‍ പ്രിന്‍സ് ഈപ്പന്‍, കലാമേള ചെയര്‍ പേഴ്‌സണ്‍ ഷൈനി ഹരിദാസ്, കോ ചെയര്‍മാന്മാരായ ജോജോ വെങ്ങാന്തറ, മാത്യൂസ് എബ്രഹാം, മുന്‍ പ്രസിഡന്റുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ബെല്‍വുഡ് സിറോ മലബാര്‍ ചര്‍ച്ച് വികാരി ഫാ. തോമസ് കടുകപ്പള്ളിലും തുടര്‍ന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും കലാമേള ഭാരവാഹികളും ചേര്‍ന്ന് നിലവിളക്കു കൊളുത്തി കലാമേള ഉദ്ഘാടനം ചെയ്തു.
 


തുടര്‍ന്ന് 8 മണിയോടെ ആരംഭിച്ച കലാമേളയിലേക്ക് മത്സരാര്‍ഥികളും രക്ഷിതാക്കളും കാഴ്ചക്കാരുമുള്‍പ്പെടെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സിറോ മലബാര്‍ കത്തീഡ്രലും പരിസരവും ജനസാഗരമായി. ഓരോ വേദിയും ആവേശത്തിന്റെ സ്പന്ദനങ്ങള്‍ കൊണ്ട് നിറഞ്ഞു നിന്നപ്പോള്‍, കലയുടെ മഹോത്സവം ഒരു ഉത്സവപ്രപഞ്ചമായി വിരിഞ്ഞു.

  
കത്തീഡ്രല്‍ കോംപ്ലെക്‌സിലെ അഞ്ചു വേദികളിലായി ഒരേ സമയം നടന്ന കലാമത്സരങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ചിക്കാഗോ മലയാളി സമൂഹത്തിന് എന്നെന്നും ഓര്‍മ്മിക്കാന്‍ മനോഹരമായ നിമിഷങ്ങളാണ് സമ്മാനിച്ചത്.
കലാമേള സുവനീര്‍ ഫോമാ നാഷണല്‍ പ്രസിഡണ്ട് ശ്രീ ബേബി മണക്കുന്നേല്‍ പ്രകാശനം ചെയ്തു. സെക്രട്ടറി ബിജു മുണ്ടക്കല്‍, ട്രെഷറര്‍ അച്ചന്‍കുഞ്ഞ് മാത്യു എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ചിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ കലാമേളയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ശ്രീ ബേബി മണക്കുന്നേല്‍ പറഞ്ഞു. സുവനീര്‍ കണ്‍വീനര്‍ മനോജ് അച്ചേട്ട് നന്ദി രേഖപ്പെടുത്തി.


മുപ്പതില്പരം വിവിധ ഇനങ്ങളിലായി ആയിരത്തില്‍പരം മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച കലാമേളയില്‍ റെയ്നവ് വരുണ്‍ രണ്ടാം തവണയും കലാപ്രതിഭാപട്ടം കരസ്ഥമാക്കി. കലാതിലകം ട്രോഫിയില്‍ ശ്ലോക നമ്പ്യാര്‍ മുത്തമിട്ടു. വിവിധ വിഭാഗങ്ങളിലായി തൊട്ടു പിന്നിലെത്തിയ ഇസബെല്‍ റോസ് വടകര (സബ് ജൂനിയര്‍), ജിയാന ചിറയില്‍ (ജൂനിയര്‍)എന്നിവരും, സീനിയര്‍ വിഭാഗത്തില്‍ ദിയ സുമേഷ് ,വിസ്മയ തോമസ് എന്നിവരും റൈസിംഗ് സ്റ്റാര്‍ കപ്പുകള്‍ സ്വന്തമാക്കി.

കലാതിലകം
രാത്രി 9.30 യോടെ കലാമത്സരങ്ങള്‍ അവസാനിച്ചപ്പോള്‍, അത് അസോസിയേഷന്റെ ചരിത്രത്തിലെ ഏറ്റവും ജനപങ്കാളിത്തമുള്ള മേളയായി, ചിക്കാഗോ മലയാളി സമൂഹത്തിന് ഓര്‍ത്തുവെയ്ക്കാന്‍ മനോഹര നിമിഷങ്ങള്‍ സമ്മാനിച്ച് കൊണ്ടാണ് തിരശീല വീണത്.  

 

ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2026 വിസ്മയമായി
ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2026 വിസ്മയമായി
ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2026 വിസ്മയമായി

കലാപ്രതിഭ

ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2026 വിസ്മയമായി

സുവനീര്‍ പ്രകാശനം

ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2026 വിസ്മയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക