Image

റെജി വി കുര്യൻ ഫൊക്കാന ടീം ഇന്റഗ്രിറ്റിയിലൂടെ ടെക്സാസ് റീജിയന്റെ റീജിയനൽ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു

(ജോർജ് നടവയൽ) Published on 30 March, 2026
റെജി വി കുര്യൻ ഫൊക്കാന ടീം ഇന്റഗ്രിറ്റിയിലൂടെ  ടെക്സാസ് റീജിയന്റെ റീജിയനൽ വൈസ് പ്രസിഡന്റ്  ആയി മത്സരിക്കുന്നു

ഹ്യുസ്റ്റൺ: ഫൊക്കാന (ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) തിരഞ്ഞെടുപ്പിൽ,  ഫീലിപ്പോസ് ഫിലിപ്, സന്തോഷ് നായർ, ആൻ്റോ വർക്കി എന്നിവർ നേതൃത്വം നൽകുന്ന ടീം ഇന്റഗ്രിറ്റിലൂടെ, റെജി വി കുര്യൻ ടെക്സാസ് റീജിയന്റെ റീജിയനൽ വൈസ് പ്രസിഡന്റ്  ആയി മത്സരിക്കുന്നു.  പ്രശസ്ത ജീവകാരുണ്യ- സാമൂഹിക പ്രവർത്തകനായ റജി വി കുര്യൻ, ക്ലീൻ ഇമേജ് , സുതാര്യത, ഐക്യം, സേവനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന സ്ഥാനാർത്ഥികളുടെ  കൂട്ടായ്മയായ,  ടീം ഇൻ്റഗ്രിറ്റിയുടെ ഭാഗമായി, ഫൊക്കാനയെ  കുതിപ്പിലേയ്ക്ക നയിക്കുവാനുള്ള പ്രവർത്തക നിരയിൽ,  അണിനിരക്കുന്നതിൽ സന്തോഷമുണ്ടെന്ന് റജി കുര്യൻ പറഞ്ഞു.

2017 -2019 വർഷങ്ങളിൽ മാർത്തോമാ സഭാ മണ്ഡലം പ്രതിനിധി യായിരുന്നു റജി കുര്യൻ. ആധുനിക കാലത്തെ പ്രധാന മൂലധന ശ്രോതസ്സായ,  ഓയിൽ-ഗ്യാസ് ബിസിനസ് രംഗത്ത്  ശോഭിച്ച,  അപൂർവം മലയാളികളിൽ പ്രമുഖൻ എന്ന അനന്യത,  റെജി കുര്യനെ  ദീപ്തനാക്കുന്നു. വിവിധ അന്താരാഷ്ട്ര ബിസിനസ്സ്  സരംഭങ്ങളിൽ പങ്കാളിയാണ് റെജി. ചാരിറ്റി ശൃംഖല കളിൽ പബ്ളിസിറ്റിയില്ലതെ പ്രവർത്തിക്കുന്നു എന്നത്,  റെജിയുടെ പ്രത്യേകതയാണ്. എയിഡ്സ് ബാധിതരായ കുട്ടികൾക്കും അവരുടെ കു ടുംബങ്ങൾക്കും  സഹായം  നൽകുന്ന " പ്രേഷിത ചാരിറ്റബിൾ ട്രസ്റ്റ്" രൂപീകരിക്കുകയും, അതിൻ്റെ പ്രസിഡൻ്റ് എന്ന നിലയിൽ ജീവകാരുണ്യ സേവനം നടത്തുകയും ചെയ്യുന്ന,  മനുഷ്യ സ്നേഹിയാണ് റെജി കുര്യൻ . 

റെജി കുരിയന്റെ സ്ഥാനാർത്ഥിത്വത്തെ ഫൊക്കാന മുൻ പ്രസിഡന്റ് ജി.കെ . പിള്ള , മുൻ RVP മാരായ എറിക് മാത്യു, രഞ്ജിത് പിള്ള എന്നിവർ സ്വാഗതം ചെയ്തു. റെജിയുടെ സ്ഥാനാർത്ഥിത്വo MAGH പ്രസിഡന്റ് റോയ് മാത്യു സെക്രട്ടറി വിനോദ് ചെറിയാൻ, Treasurer സുനിൽ തങ്കപ്പൻ എന്നിവരും സ്വാഗതം ചെയ്തു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക