Image

'മടിയിൽ കനം ഇല്ലെങ്കിൽ വഴിയിൽ പേടി വേണ്ട' (ജയശങ്കർ പിള്ള)

Published on 30 March, 2026
'മടിയിൽ കനം ഇല്ലെങ്കിൽ വഴിയിൽ പേടി വേണ്ട' (ജയശങ്കർ പിള്ള)

ഈ അടുത്തിടെ ഡൽഹിയിൽ റെഡ് ഫോർട്ടിന്  സമീപം നടന്ന കാർ ബോംബ്  സ്ഫോടനം ഒരു ഭാരതീയനും മറന്നു കാണില്ല. അത് നടത്തിയത് ഡോക്ടർമാരായ ഒരു കൂട്ടം ജിഹാദികൾ ആണ് എന്ന് അന്യോഷണത്തിൽ തെളിയുകയും,അവർ ഡൽഹിയിലെ 20-ൽ അധികം സ്ഥലങ്ങളിൽ സ്ഫോടനം ലക്‌ഷ്യം വച്ചിരുന്നു എന്നും തെളിയിക്കപ്പെടുകയുണ്ടായി. അതുപോലെ മറ്റൊന്നാണ് കാശ്മീരിൽ ഉല്ലാസ യാത്രയ്ക്ക് പോയവരെ മതം ചോദിച്ചു കൂട്ടക്കുരുതി നടത്തിയതും. ഇതൊന്നും കേരളത്തിലെയോ,ഭാരതത്തിലെയോ,ഒരു സന്നദ്ധ സഘടനകളോ, മത വിശ്വാസികളോ,പൗരന്മാരോ മറക്കുവാൻ ഇടയില്ല.

ദൽഹി കാർ ബോംബ് സ്ഫോടനം  ആസൂത്രണം ചെയ്തത് ഫരീദാബാദ് അൽ ഫലാഹ് യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ചും അവിടുത്തെ അസിസ്റ്റന്റ് പ്രവാസർമാർ ആണ് അതിനു നേതൃത്വം നൽകിയതു എന്നും  ഈ സ്ഥാപനം ഇറാൻ അടക്കം ഉള്ള ഇസ്ലാമിക് രാജ്യങ്ങൾ നൽകിയ FCRA ഫണ്ട് ആയ 600 കോടി രൂപ  ഉപയോഗിച്ചാണ് മെഡിക്കൽ വിദ്യാഭ്യാസത്തിനായി കോളേജ് തുടങ്ങിയത്. എന്നാൽ കാലക്രമത്തിൽ അവർ FCRA ഫണ്ടുകൾ കൈപറ്റാതെ ആകുകയും,അതിനുവേണ്ടി മാസാമാസം നൽകേണ്ടുന്ന രേഖകൾ സമർപ്പിയ്ക്കാതെ ആകുകയും ചെയ്തു. കാരണം ആ ഫണ്ട് സ്വീകരണം ചുരുങ്ങിയ കാലസമയത്തേക്ക്  മാത്രമായിരുന്നു. എന്നാൽ പിന്നീട് ഈ വിദ്യാഭ്യാസ സ്ഥാപനം  രാജ്യ വിരുദ്ധ പ്രവർത്തനം നടത്തിയതും ഇവിടുത്തെ ജോലി, പണം ഓഫ്ഫർ ചെയ്തു നിർബന്ധിത  മത പരിവർത്തനം ചെയ്യുവാൻ യൂണിവേഴ്‌സിറ്റിയും, ജീവനക്കാരും  , ട്രസ്റ്റും പ്രവർത്തിച്ചിരുന്നത് എന്ന് സർക്കാർ കണ്ടെത്തുകയും ചെയ്തു. ഇതുപോലെ ഖാലിസ്ഥാൻ വാദികൾ, എസ്  ഡി പി ഐ, പോപ്പുലർ ഫ്രണ്ട്, റോഹിഗ്യകൾ,ഇതര മത സഘടനകൾ, നന്മമര ട്രസ്റ്റുകൾ FCRA നിയമനങ്ങൾ പ്രകാരം ഫണ്ടുകൾ കൈപ്പറ്റി   ഭാരത സുരക്ഷക്കു നേരെ വെല്ലുവിളി ഉയർത്തുന്നു. വിദേശ ഫണ്ട് സ്വീകരിച്ചു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നിയമങ്ങൾ പാലിയ്ക്കാതെ ഫണ്ടുകൾ തീവ്രവാദ പ്രവർത്തനം, നിർബന്ധിത മത പരിവർത്തനം എന്നിവയ്ക്ക് ഉപയോഗിയ്ക്കുന്നു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് FCRA നിയമം ശക്തമാക്കുന്നത്. ഭാരതത്തിന്റെ സുരക്ഷയ്ക്കും, നിയമങ്ങൾക്കും വിരുദ്ധമായി ഫണ്ടുകൾ വിനിയോഗം ചെയ്യാത്ത ഒരു ശാഖകളും, സമാജങ്ങളും,സഭയും, മതങ്ങളും, മഹല്ലുകളും  സന്നദ്ധ സ്ഥാപനങ്ങളും, ട്രസ്റ്റുകളും വ്യാകുലപ്പെടേണ്ട കാര്യം ഇല്ല.

 “മടിയിൽ കനം ഇല്ലെങ്കിൽ വഴിയിൽ പേടി വേണ്ട “

വിദേശ ഫണ്ട് ഉപയോഗിച്ചു  തീവ്രവാദ പ്രവർത്തനം നടത്തിയ യൂണിവേഴ്സിറ്റി, ചില കൗൺസിലിംഗ് സ്ഥാപങ്ങൾ,ഭവൻ,ആശുപതി,വയോജന സ്ഥാപങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ, പോലുള്ള സ്ഥാപനങ്ങൾ സർക്കാർ പിടിച്ചെടുത്തു, സർക്കാർ നിയന്ത്രണത്തിൽ ഒരു അതോറിറ്റി നടത്തി കൊണ്ട് പോകുന്നതിനാണ് പുതിയ ഭേദഗതി.  പോപ്പുലർ ഫ്രണ്ട് ന്റെ സ്ഥാപനങ്ങളും കേരളത്തിൽ പിടിച്ചു എടുത്തിട്ടുണ്ട്. അങ്ങിനെ മണിപ്പൂർ (റോഹിഗ്യകൾ ) പഞ്ചാബ് ( ഖാലിസ്ഥാൻ ) ഡ്രൽഹി, കാശ്മീർ യുപി, ( ഇസ്ലാമിക് സഘടനകൾ ) ഇവരിൽ നിന്നും എല്ലാം തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു കണ്ടു കെട്ടുകയും, ഈ സ്ഥാപനങ്ങൾ FCRA  നിയമങ്ങൽ , പാലിയ്ക്കാതെ, ലൈസൻസ് പുതുക്കാതെ, കണക്കുകൾ കൃത്യമായി സമർപ്പിയ്ക്കാതെ, രേഖകൾ വളച്ചൊടിച്ചു ആണ് പ്രവർത്തിച്ചു വരുന്നത്. സ്ഥാപിത ലക്ഷ്യ താത്പര്യങ്ങൾക്ക് വിരുദ്ധമായി.

ഉദാഹരണത്തിന് വൺ ടൈം വിദേശ ഫണ്ട് വാങ്ങി FCRA നിയങ്ങൾ പാലിച്ചു ഒരു സ്ഥാപനം തുടങ്ങുകയും, തുടങ്ങിയതിനു ശേഷം അതിന്റെ  പ്രവർത്തനങ്ങൾ മറ്റൊരു ദിശയിലേക്കു വഴി തിരിച്ചു വിടുക, മറ്റൊരു സമിതിയെ/ട്രസ്റ്റിനെ  ഏല്പിക്കുക, ഉദ്ദേശ്യ ലക്‌ഷ്യം വെടിഞ്ഞു പ്രവർത്തിയ്ക്കുക എന്നിവ രാജ്യത്തു ഇപ്പോൾ പല സംസ്ഥാനങ്ങളിൽ ആയി നടക്കുന്നു, നിയമത്തിലെ പഴുതുകൾ മൂലം ഇത് സാധ്യവുമാണ്  കാരണം "വൺ ടൈം ഫണ്ട്" കൈപറ്റി ഒരു “നന്മമരം” ഉണ്ടാക്കുകയും, അതിനു ശേഷം അവർ FCRA പാലിക്കുന്നില്ല അവർ പിന്നീട് ഫണ്ട് സ്വീകരിക്കുന്നതും ഇല്ല. അതുകൊണ്ടു നിശ്ചിത കാലയളവിനു എല്ലാ മാസവും സർക്കാരിന് രേഖകൾ നൽകേണ്ടതും ഇല്ല. പക്ഷെ സ്ഥാപനം അവരുടെ ഉദ്ദേശ ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ചു രാജ്യവിരുദ്ധ പ്രവർത്തനത്തിൽ മുഴുകുകയും ചെയ്യുന്നു. പുതിയ നിയമ പ്രകാരം FCRA ഫണ്ട് കൈപ്പറ്റിയ സ്ഥാപനങ്ങൾ എല്ലാ മാസവും കണക്കുകൾ, രേഖകൾ സർക്കാരിന് സമർപ്പിയ്ക്കണം, കൈമാറ്റം, ലീസിങ്, നടത്തിപ്പ് എന്നിവയിൽ പുതിയ ശക്തമായ നിയമങ്ങൾ വരുന്നു. സ്‌കൂളും, ആശുപത്രിയും, വയോജന ശുശ്രൂഷയും ചെയ്യുന്ന സഭകൾക്ക് എന്തിനാണ് ഈ നിയമങ്ങളോടുള്ള ഭയം എന്ന് ഒട്ടും മനസ്സിലാകാത്ത ഒന്നാണ്.!!!

ഇനി ബി ജെ പി നയിക്കുന്ന എൻ ഡി എ നേതാക്കൾ സഭകളിൽ കേക്ക് മുറിയ്ക്കുകയും, കുരുത്തോല പെരുന്നാളിൽ സംബന്ധിയ്ക്കുകയും ചെയ്‌തി എന്ന് കരുതി രാജ്യത്തു തീവ്രവാദ പ്രവർത്തനം തടയുവാൻ നിയമം ശക്തമാക്കുന്നതിനു, കേരളത്തിലെ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിയ്ക്കണമോ? അതാണോ ഇടതു പക്ഷവും,കെ സി വേണുഗോപാൽ നെ പോലുള്ള കോൺഗ്രെസ്സുകാരുടെ തെരഞ്ഞെടുപ്പ് പ്രചാരങ്ങളിലെ കപട പ്രസ്താവനകൾ കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. ചില സഭാ പുരോഹിതന്മാരുടെയും പ്രസ്താവനകൾ കേട്ടാൽ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കേന്ദ്രം പുതിയ നിയമ ഭേദഗതിയ്ക്കു വേണ്ടി കാലതാമസം വരുത്തണമോ ? ചില സഭാ നേതൃത്വവും, ഇടതു വലതു മുന്നണിയും മനസ്സിലാക്കേണ്ടത് ഒരു മതങ്ങളെയും എതിർക്കുവാൻ വേണ്ടിയല്ല  എൻ ഡി എ ഭാരതത്തിൽ നിയമങ്ങൾ കൊണ്ടുവരുന്നത്. ആരെയും തകർക്കുവാനും അല്ല. എങ്കിൽ ഏറ്റവും കൂടുതൽ വിദേശ ഫണ്ട് കൈപ്പറ്റുന്ന ഹൈന്ദവ ക്ഷേത്ര സമിതികളും,സന്നദ്ധ സഘടനകളും ആകും ആദ്യം താഴിട്ടു പൂട്ടുക. ഭാരതത്തിലെ നിയമങ്ങൾ പാലിച്ചു ,അനുസരണയുള്ള കുഞ്ഞാടുകളായി എല്ലാ മതവിഭാഗത്തിനും,സതന്ദ്രമായി പ്രവർത്തിയ്ക്കുവാൻ കഴിയുന്ന ഏക രാജ്യം ഭാരതമാണ്.

നിയമം കാലങ്ങൾക്കു അനുസരിച്ചു ശക്തമാക്കുമ്പോൾ അതിനെ സ്വാഗതം ചെയ്യുക.ഭരണഘടന, നിയമങ്ങൾ അനുസരിയ്ക്കുക എന്നതാണ്  യഥാർത്ഥ പൗരന്റെ, സ്ഥാപനങ്ങളുടെ, സഘടനകളുടെ ചുമതല എന്ന് മാത്രം അടിവരയിടുന്നു.

✍🏼ജയശങ്കർ പിള്ള
 

Join WhatsApp News
മടിയിലുള്ള കനത്തിനും ഒരു തീവ്രത പരിശോധന യന്ത്രം വേണം 2026-03-30 16:38:21
അമേരിക്കയിൽ പോലുള്ള രാജ്യത്തു പോലും bankruptcy . പോലുള്ള നിരവധി നിയമങ്ങളിലെ loophole കണ്ടു പിടിച്ചു മില്ലിയൺസ് സമ്പാദിക്കുന്ന നവ കുടിയറ്റക്കാർക്കു കഴിയുമെങ്കിൽ അവിടെയൊക്കെ ഇതൊക്കെ ആർക്കൊക്കെ എങ്ങനെ ബെപാസ്സ്‌ ചെയ്യാൻ എത്രയോ എളുപ്പം . നിയമം എല്ലാവര്ക്കും ഒരുപോലെ നടപ്പിലാക്കാൻ ദൈവങ്ങൾ പോലും സമ്മതിക്കുമോ ആവൊ ? അമിത നികുതിയോ, നിയമങ്ങളോ കൂട്ടുന്നതനുസരിച്ചു സമൂഹം നിയമ ലങ്കനം കാണിക്കാൻ വ്യഗ്രത കാട്ടും അതു പൊതു മനോഭാവമാണ്.
M. Mathai 2026-03-30 19:26:17
“ഭാരതത്തിലെ നിയമങ്ങൾ പാലിച്ചു ,അനുസരണയുള്ള കുഞ്ഞാടുകളായി എല്ലാ മതവിഭാഗത്തിനും,സതന്ദ്രമായി പ്രവർത്തിയ്ക്കുവാൻ കഴിയുന്ന ഏക രാജ്യം ഭാരതമാണ്. “ പിള്ളേച്ചാ , ഇത്തരം കോമഡി എഴുതി വായനക്കാരെ ചിരിപ്പിക്കരുതേ . ദേശീയ താൽപ്പര്യത്തിന് ഹാനികരം" എന്ന് ആരോപിക്കപ്പെടുന്ന ഏതൊരു പ്രവർത്തനത്തിനും വിദേശ ഫണ്ടിലേക്കുള്ള പ്രവേശനം FCRA നിയന്ത്രിക്കുകയും നിരോധിക്കുകയും ചെയ്യുന്നു. സമ്മതിച്ചു . പക്ഷേ ഇത് എല്ലാവര്ക്കും ബാധകമാക്കണം. 2014 മുതൽ, 19,000-ത്തിലധികം എൻ‌ജി‌ഒകളുടെ എഫ്‌സി‌ആർ‌എ ലൈസൻസുകൾ ഇന്ത്യൻ സർക്കാർ റദ്ദാക്കിയിട്ടുണ്ട്. "റിപ്പോർട്ടിംഗ് ആവശ്യകതകൾ പാലിക്കാത്തതും" "രാഷ്ട്രീയ" അല്ലെങ്കിൽ "ദേശീയ താൽപ്പര്യം", "സാമ്പത്തിക സുരക്ഷ" എന്നിവയ്ക്ക് വിരുദ്ധമായ പ്രവർത്തനങ്ങളും ഈ റദ്ദാക്കലുകൾക്ക് കാരണങ്ങളാണ്. എഫ്‌സി‌ആർ‌എയെ മറികടന്നുവെന്ന ആരോപണത്തെത്തുടർന്ന് 2020 സെപ്റ്റംബർ 10-ന് ഇന്ത്യ ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു. ലോയേഴ്‌സ് കളക്ടീവ്, ഗ്രീൻപീസ് ഇന്ത്യ, പീപ്പിൾസ് വാച്ച്, കംപാഷൻ ഇന്റർനാഷണൽ, പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ തുടങ്ങിയ ഉന്നത സംഘടനകൾ ഉൾപ്പെടുന്നു. ഭാരതത്തിൽ ഏറ്റവുമധികം വിദേശ ഫണ്ട് സ്വീകരിക്കുന്ന വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) ബജ്രംഗ് ദളും (ബിഡി) രാജ്യത്തുടനീളം, പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന പ്രവിശ്യകളിൽ യാതൊരു നിയന്ത്രണവുമില്ലാതെ അഴിഞ്ഞാടുകയാണ് . അവിടെയാണ് പ്രശ്‍നം . ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ (ബിജെപി ഭരിക്കുന്ന കുറഞ്ഞത് 14 സംസ്ഥാനങ്ങളെങ്കിലും വർഷം മുഴുവനും ന്യൂനപക്ഷ വിരുദ്ധ പ്രകോപനത്തിന്റെയും അക്രമത്തിന്റെയും കേന്ദ്രങ്ങളായിരുന്നു - അസം, ബിഹാർ, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, തെലങ്കാന, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്. ഈ സംഘടനകളിലെ അംഗങ്ങൾ വിവിധ കാരണങ്ങൾ പറഞ്ഞ് മതന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലീങ്ങളെ, ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു.ഒരു സിവിൽ സൊസൈറ്റി റിപ്പോർട്ട് പ്രകാരം 2024 ൽ രാജ്യത്തുടനീളം 59 'വർഗീയ കലാപങ്ങൾ' രേഖപ്പെടുത്തി, 2023 ൽ ഇത് 32 ആയിരുന്നു. മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ള, ഒരേസമയം, ഒന്നിലധികം സംസ്ഥാനങ്ങളിൽ നടന്ന കൂട്ട അക്രമ സംഭവങ്ങളുടെ നാല് തരംഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതുകൊണ്ടാണ് യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യു‌എസ്‌സി‌ഐ‌ആർ‌എഫ്) ഇന്ത്യയെ പ്രത്യേക ആശങ്കാജനകമായ ഒരു രാജ്യമായി പ്രഖ്യാപിക്കണമെന്ന് വീണ്ടും ശുപാർശ ചെയ്തത് . നിങ്ങളെപോലുള്ളർവക് അമേരിക്കയിൽ ഇരുന്നു ആരേയും വിമർശിക്കാം . പക്ഷെ ഇതേ സംവിധാനം ഒരു ഭാരതീയ പൗരന് ഭാരതത്തിൽ കിട്ടുന്നില്ല. ആദ്യം അതാണ് മാറ്റേണ്ടത്. എന്നുവെച്ചു തീവ്രവാദം ചെയ്യുന്നവരെ വെറുതെ വിടണമെന്നല്ല. ചെയുന്നത് ന്യായമായിരിക്കണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക