Image

കേരള ഡിബേറ്റ് ഫോറം യു എസ് എ, കേരളാ അസംബ്ലി ഇലക്ഷന്‍ സംവാദം, വെര്‍ച്വല്‍ (സും) ഡിബേറ്റ്, ഏപ്രില്‍ 6 നു വൈകുന്നേരം, 7 മണിക്ക്

എ.സി.ജോര്‍ജ് Published on 30 March, 2026
കേരള ഡിബേറ്റ് ഫോറം യു എസ് എ, കേരളാ  അസംബ്ലി ഇലക്ഷന്‍ സംവാദം, വെര്‍ച്വല്‍ (സും) ഡിബേറ്റ്, ഏപ്രില്‍ 6 നു  വൈകുന്നേരം, 7  മണിക്ക്

ഹ്യൂസ്റ്റണ്‍: ചൂടേറിയ കേരളാ  അസംബ്ലി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തിരുതകൃതിയായി നടക്കുന്ന ഈ അവസരത്തില്‍, താല്പര്യമുള്ള അമേരിക്കന്‍ മലയാളികള്‍ക്കായി കേരള ഡിബേറ്റ് ഫോറം യു എസ് എ, ആഭിമുഖ്യത്തില്‍, വിജ്ഞാനപ്രദവും രാഷ്ട്രീയ ബോധവല്‍ക്കരണത്തിന് ഉതകുന്നതുമായ ഇലക്ഷന്‍ (സും) ഡിബേറ്റ്, ഏപ്രില്‍ 6, 2026 തിങ്കള്‍ വൈകുന്നേരം 7 മണി (ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ്  ടൈം -  ന്യൂയോര്‍ക്ക് ടൈം) സംഘടിപ്പിക്കുന്നു.

അമേരിക്കന്‍ പ്രവാസിക്കും കേരളവും ഇന്ത്യയും പ്രിയപ്പെട്ടതാണ്. അവര്‍ക്കവിടെ, സ്വന്തക്കാര്‍ ഉണ്ട്, ബന്ധുക്കള്‍ ഉണ്ട്, പല പ്രവാസികള്‍ക്കും  അവിടങ്ങളില്‍ സ്വത്തുക്കള്‍, പണമിടപാടുകള്‍ ഉണ്ട്.  അവരെല്ലാം അവിടെയും നികുതികള്‍ അടയ്ക്കുന്നുണ്ട്. അവരവിടെ വിവിധതരത്തില്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. വഞ്ചിക്കപ്പെടുന്നുണ്ട്. വാഗ്ദാനങ്ങള്‍ അല്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ അവരോട് സാധാരണയായി നീതി പ്രവര്‍ത്തിക്കാറില്ല.  അതിനാല്‍ അവിടത്തെ  അസംബ്ലി പ്രതിനിധികളായി ഭരണ സ്ഥാപനങ്ങളില്‍  സത്യസന്ധരായ വ്യക്തികള്‍, കക്ഷിഭേദമെന്യേ തെരഞ്ഞെടുക്കപെടേണ്ടത്  അമേരിക്കന്‍ പ്രവാസിയുടെ കൂടെ ആവശ്യമാണ്. പൊതുജനങ്ങളെ വിഡ്ഢികളാക്കുന്ന രാഷ്ട്രീയ ഒത്തുകളി. തത്വദീക്ഷയില്ലാത്ത, അവിശുദ്ധമായ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍, പൊതുഖജനാവ് ധൂര്‍ത്തടിക്കല്‍ ഈവക വിഷയങ്ങളെല്ലാം കേരള ഡിബേറ്റ് ഫോറം സംവാദത്തില്‍ ചര്‍ച്ചാവിഷയമാകും.

കേരളത്തിലെ ഭരണപ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടുന്ന വിവിധതരം അഴിമതികള്‍, അനധികൃത സ്വത്തു സമ്പാദനം, അനധികൃത നിയമനങ്ങള്‍, ബന്ധു നിയമനങ്ങള്‍, നികുതി വെട്ടിപ്പ് തട്ടിപ്പ്, ബിനാമി ഇടപാടുകള്‍,  ലഹരിമരുന്ന്, സ്വര്‍ണ്ണക്കടത്ത്, കള്ളക്കടത്ത്,  കള്ളപ്പണം വെളുപ്പിക്കല്‍,  കെ എസ് എഫില്‍ കള്ളപ്പണം വെളുപ്പിക്കല്‍, മെഡിക്കല്‍ ചികിത്സ പിഴവുകള്‍, രാഷ്ട്രീയപാര്‍ട്ടികളുടെ തത്വദീക്ഷ ഇല്ലായ്മ, അവരുടെ കാലുമാറ്റം കാലുവാരല്‍,  ജന  പ്രതിനിധികളെ ചാക്കിട്ടു പിടുത്തം, കൊള്ള, കൊല,. ബലാത്സംഗം, മതനേതാക്കളുടെ  വര്‍ഗീയ കക്ഷികളുടെ അഴിഞ്ഞാട്ടം, മാധ്യമ സ്വാതന്ത്ര്യത്തിന്മേല്‍ കടന്നുകയറ്റം, വിലക്കയറ്റം, നികുതി വര്‍ദ്ധന അമിത കടമെടുപ്പ്, സ്വന്തക്കാരെ വകുപ്പുകളില്‍ തിരുകിക്കയറ്റി ഖജനാവ് കൊള്ള, കടുംവെട്ട്, വികസന മുരടിപ്പ്, രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍, കാലു മാറ്റങ്ങള്‍,  അവസരവാദം, ഭരണപക്ഷ പ്രതിപക്ഷ ഒത്തുകളി, ആടിനെ പട്ടിയാക്കല്‍, പൊതുജനങ്ങളെ കളിയാക്കലുകള്‍, കബളിക്കലുകള്‍, ജനാധിപത്യത്തിന്റെ കടക്കല്‍ കത്തി, പ്രവാസികളുടെ മേല്‍ കുതിര കയറ്റം, പ്രവാസികളെ ഞെക്കി പിഴിയല്‍,  എല്ലാം ഈ അസംബ്ലി തെരഞ്ഞെടുപ്പിനെകൂടെ ബാധിക്കുന്നു. അതിനാല്‍  ആ വിഷയങ്ങളും  ഇവിടെ ചര്‍ച്ചയ്ക്കും ഡിബേറ്റ്‌നും വിധേയമാകും.

വിവിധ രാഷ്ട്രീയ മുന്നണി നേതാക്കളും, പ്രവര്‍ത്തകരും, വിവിധ അമേരിക്കന്‍ സംഘടനാ പ്രതിനിധികളും അഭ്യുദയ കാംക്ഷികളും പത്ര മാധ്യമ പ്രതിനിധികളും,  പൊതുജനങ്ങളും, ഈ സംവാദത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവര്‍ക്ക് എല്ലാം ഉള്ള ഒരു പ്രത്യേക ക്ഷണക്കത്ത് ആയിക്കൂടെ ഈ പ്രസ്സ് റിലീസിനെ കണക്കാക്കുമെന്നു കരുതുന്നു.  ഈ ഓപ്പണ്‍ ഫോറത്തില്‍ ഒരു പ്രത്യേക ക്ഷണം ആവശ്യമില്ലെന്ന് കൂടെ അറിയിക്കുന്നു.

ഏതാനും പേര്‍ മാത്രം സംസാരിച്ചു പോകുന്ന ഒരു പാനലിസ്റ്റ്  സംവിധാനമോ, മറ്റു പ്രോട്ടോക്കോളുകള്‍ ഒന്നും ഇവിടെ ഇല്ല എന്നുള്ള കാര്യവും വ്യക്തമാക്കി കൊള്ളുന്നു. ആര്‍ക്കും മുന്നണികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും അനുകൂലമായോ പ്രതികൂലമായോ സംസാരിക്കാനോ ചോദ്യങ്ങള്‍ ചോദിക്കാനോ ഉത്തരം പറയാനോ അവസരങ്ങള്‍ ഉണ്ടായിരിക്കും. മുഖ്യമായി NDA മുന്നണി, UDF മുന്നണി, LDF മുന്നണി, സ്വതന്ത്രര്‍, ഏന്നീ ക്രമത്തിലാണ് തിരഞ്ഞെടുപ്പില്‍ എന്നപോലെ, ഈ ഡിബേറ്റ് പോര്‍ക്കളത്തിലും ഏറ്റുമുട്ടുന്നത്.  ഇത്തരം സൂം ഡിബേറ്റ്, ഓപ്പണ്‍ ഫോറം പരമാവധി നിഷ്പക്ഷവും, പ്രായോഗികവും, കാര്യക്ഷമവുമായി നടത്തുക എന്നതാണ് കേരളാ ഡിബേറ്റ് ഫോറം ലക്ഷ്യമിടുന്നത്. കഴിഞ്ഞ കാലങ്ങളില്‍ കേരളാ, രാഷ്ട്രീയ സാമൂഹ്യ സംവാദങ്ങള്‍  ഇന്ത്യന്‍, അമേരിക്കന്‍,  സംഘടനാ ഇലെക്ഷന്‍ ഡിബേറ്റുകള്‍ കേരളാ ഡിബേറ്റ് ഫോറം യുഎസ്എ, എന്ന ഈ സ്വതന്ത്ര ഫോറം നടത്തിയിട്ടുണ്ട്.

ഈ (സും)  മീറ്റിംഗില്‍ കയറാനും സംബന്ധിക്കാനും താഴെക്കൊടുത്തിരിക്കുന്ന വെബ്‌സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കില്‍ (സും) ആപ്പ് തുറന്ന്  താഴെകാണുന്ന ഐഡി, തുടര്‍ന്ന്  പാസ്വേഡ് കൊടുത്തു കയറുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക്, ഈസ്റ്റേണ്‍ സമയം 7  മണി, (Central Time 6PM)  എന്നത് അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി വെര്‍ച്വല്‍  മീറ്റിംഗില്‍ പ്രവേശിക്കുക. കേരളത്തില്‍ നിന്നും ഡിബേറ്റില്‍  സംബന്ധിക്കുന്നവരുടെ, തീയതിയും സമയവും പ്രത്യേകം ശ്രദ്ധിക്കുക: അത് ഏപ്രില്‍ 7, ചൊവ്വ, രാവിലെ 4: 30 ആയിരിക്കും

Join Zoom Meeting & Debate
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 

എ.സി.ജോര്‍ജ്: 832 703 5700                                          

തോമസ് ഓലിയാന്‍കുന്നേല്‍: 713 679 9950, 

സജി കരിമ്പന്നൂര്‍: 813 401 4178, 
ചാക്കോ കുരിയന്‍ : 321 663 8072    

കുഞ്ഞമ്മ മാത്യു: 281 741 8522
 

Join WhatsApp News
തോമസ് പനക്കൽ 2026-03-30 18:09:39
ഡിബേറ്റ് ഫോറംകാര് Debate ആയി വന്നതിൽ വളരെ സന്തോഷം. മുടക്കം കൂടാതെ ഏതാണ്ട് ഒരു പത്തുനാല്പത് വർഷമായി സംവാദങ്ങൾ നിങ്ങൾ സംഘടിപ്പിക്കാറുണ്ടല്ലോ. ആ പാരമ്പര്യം ഇപ്പോഴും തുടക്കം കൂടാതെ നടത്തുന്നതിൽ സന്തോഷമുണ്ട്. നിങ്ങളൊക്കെ സംഘടിപ്പിക്കുന്ന പരിപാടികളിൽ സാധാരണക്കാർക്കും സംസാരിക്കാനും, അഭിപ്രായം രേഖപ്പെടുത്താനും, നിങ്ങളെയൊക്കെ തന്നെ വിമർശിച്ചാൽ പോലും അത് ക്ഷമയോടെ കേൾക്കാനും നിങ്ങൾ തയ്യാറാക്കുന്നതും വലിയ കാര്യമാണ്. ചില മീറ്റിങ്ങുകളിൽ ചെന്നാൽ ഓരോ ഭാരവാഹികളും പരസ്പരം ചൊറിഞ്ഞുകൊണ്ട് മാറിമാറി പറഞ്ഞതുതന്നെ പിന്നെയും പറഞ്ഞു മനുഷ്യരെ ബോറടിപ്പിക്കും. പിന്നെ മറ്റേ ഉദ്ഘാടന പ്രസംഗം ആയി, ആശംസ പ്രസംഗം ആയി, dance ആയി പാട്ടായി, കൂത്ത് ആയി, photo session, കാപ്പികുടി പുട്ടടിയായി, ഓരോ മലയാളി Elected officials, Judges, Mayors, Council members, FOMA, FOKANA ബഡാ- ഷോട്ടാ നേതാക്കളുടെ വായിട്ടടി ഒക്കെയായി ആകപ്പാടെ സമയം കൊന്ന്, ശരി വിഷയം വിട്ട് ചർച്ചയായി, പണപ്പിരിവായി കലാശിക്കുകയാണ് പതിവ്. . എന്നാൽ Debate ഫോറത്തിൽ വന്നാൽ അത്തരം ഒരു ബോറടി പരിപാടിയും ഇല്ലാതെ, വലിയവനും ചെറിയവനും എന്ന യാതൊരു വ്യത്യാസവും ഇല്ലാതെ നിങ്ങൾ സംസാരിക്കാൻ അവസരം കൊടുക്കുന്നതിൽ സന്തോഷമുണ്ട്. വമ്പന്മാർക്ക് എതിർപ്പും കാണുമായിരിക്കാം. ഞാൻ പരിപാടിക്ക് വരുന്നുണ്ട്. വീട്ടിലിരുന്നു തന്നെ പരിപാടിക്ക് അറ്റൻഡ് ചെയ്യാമല്ലോ അതും ഒരു പ്ലസ് പോയിൻറ് ആണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക