Image

വേൾഡ് മലയാളി കൗണ്‍സില്‍ ഗ്ലോബൽ ബൈനിയല്‍ കോൺഫെറെൻസ് 2026 ഓഗസ്റ്റ് 21,22,23,24 തീയതികളിൽ ടെക്സസിൽ

Published on 30 March, 2026
വേൾഡ് മലയാളി കൗണ്‍സില്‍ ഗ്ലോബൽ ബൈനിയല്‍ കോൺഫെറെൻസ് 2026 ഓഗസ്റ്റ് 21,22,23,24 തീയതികളിൽ  ടെക്സസിൽ

വേൾഡ് മലയാളി കൌൺസിലിന്‍റെ 15th ഗ്ലോബൽ Biennial കോൺഫെറെൻസ് 2026 ഓഗസ്റ്റ് 21,22,23,24 തീയതികളിൽ ഡാളസ്, ടെക്സസിൽ നടക്കുന്നു. ഒറിജിനൽ ഡബ്ല്യു എം സി യുടെ പതിനഞ്ചാമത് കോൺഫറൻസ് നടത്താനുളള പ്രവർത്തനങ്ങൾക്ക് കോൺഫറൻസ് കോഓർഡിനേറ്റർ ആയി ജോൺസൻ തലച്ചെല്ലൂരും (WMC അമേരിക്ക റീജിയൻ പ്രസിഡന്റ്), കോൺഫറൻസ് ചെയർമാൻ ആയി ഗോപാല പിള്ളയും (WMC ഗ്ലോബൽ ചെയർമാൻ) ഈ 15th ഗ്ലോബൽ കോൺഫെറെൻസ് കമ്മിറ്റിക്ക് നേതൃത്വം നൽകുന്നു..
     
വേൾഡ് മലയാളി കൗൺസിൽ 1995 ജൂലൈ മാസം ന്യൂജേഴ്സിന് നടന്ന ആദ്യത്തെ ലോക മലയാളി കൺവെൻഷനിൽ വച്ച് രൂപം കൊണ്ടു. തുടർന്നുള്ള കോൺഫറൻസുകൾ നടന്നത് കൊച്ചി  1998, ഡാളസ് ടെക്സസ് 2000, ഡിങ്ഡൻ ജർമ്മനി 2002, ബഹറിൻ 2004, ച്ചി  2006,  സിംഗപ്പൂർ  2008, ദോഹ ഖത്തർ 2010, ഡാളസ് ടെക്സസ് 2012, കുമരകം കൊച്ചി 2014, കൊളംബോ ശ്രീലങ്ക 2016, ബോൺ ജർമ്മനി 2018, ബഹറിൻ 2022,  ട്രിവാൻഡ്രം കേരളം 2024 എന്നിവിടങ്ങളിലാണ്. ലോകമെമ്പാടുമുള്ള മലയാളി സുഹൃത്തുക്കളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുകൊണ്ട് അവരെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ 30 വർഷത്തെ സേവനം കാഴ്ചവച്ച മുന്നോട്ടു കാൽ വയ്ക്കുകയാണ് ഡബ്ലിയു എം സി.

ഇന്ത്യയുടെ ഇലക്ഷൻ കമ്മീഷൻ ആയിരുന്ന ശ്രീ ടി എൻ ശേഷൻ ചെയർമാനായി തുടങ്ങി പിന്നീട് ശ്രീ കെ പി പി നമ്പൂതിരി ( കേരളം) ശ്രീമതി ലേഖ ശ്രീനിവാസൻ( കേരളം) പത്മഭൂഷൻ ഡോക്ടർ ഇ സി ജി സുദർശൻ ( ഓസ്റ്റിൻ ടെക്സസ്) ഡോക്ടർ ബാബു പോൾ ( കേരളം) ശ്രീ ആൻഡ്രു പാപ്പച്ചൻ ( ന്യൂ ജേഴ്സി ) ശ്രീ സോമൻ ബേബി (ബഹറിൻ)ശ്രീജോളി തടത്തിൽ (ജർമ്മനി) ഡോക്ടർ ഇബ്രാഹിം ഹാജി (ദുബായ്) ശ്രീ ഗോപാലപിള്ള( ഡാളാസ്) ശ്രീ ജോൺ മത്തായി (ഷാർജ) തുടങ്ങിയ മഹനീയ വ്യക്തിത്വങ്ങൾ നേതൃത്വം നൽകിയാണ് ഡബ്ലിയു എം സി എന്ന ഈ മഹാ പ്രസ്ഥാനം വളർത്തിയെടുത്തത്.

ഇന്ന് ഡബ്ലിയു എം സി യുടെ നേതൃത്വം വഹിക്കുന്നത്  ശ്രീ ഗോപാലപിള്ള -ചെയർമാൻ, ശ്രീ ജോൺ മത്തായി- പ്രസിഡന്റ് , ശ്രീ,ക്രിസ്റ്റഫർ  വർഗീസ്- ജനറൽ സെക്രട്ടറി, ശ്രീ ശശികുമാർ നായർ -ട്രഷറർ, അടങ്ങുന്ന  ഭരണസമിതിയാണ്. ഡബ്ല്യൂ എം സി യുടെ പേരും ലോഗോയും  അമേരിക്ക -യൂറോപ്പ്- യുകെ- ഒമാൻ- യുഎഇ -സിംഗപ്പൂർ -റഷ്യ- കാനഡ -ഫിലിപ്പീൻസ് -ആഫ്രിക്ക- ഓസ്ട്രേലിയ- മെക്സിക്കോ- ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ ട്രേഡ് മാർക്ക് രജിസ്ട്രേഷൻ നേടിയിട്ടുള്ളതാണ്. വേൾഡ് മലയാളി കൗൺസിൽ എന്ന പേരും ലോഗോയും മേൽപ്പറഞ്ഞ ഡബ്ലിയു എം സി യുടെത്  മാത്രമാണ്. ഇത് അനധികൃതമായി മറ്റു ചിലർ ഉപയോഗിക്കുന്നത് കുറ്റകരവും ശിക്ഷാർഹവും ആണ് എന്ന് ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി പ്രത്യേകം അറിയിച്ചു.

1995 മുതൽ അമേരിക്കയിലും, യൂറോപ്പിലും, ഇന്ത്യയിലും പൂർണമായ സർക്കാർ അംഗീകാരത്തോടെ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന ഏക മലയാളി സംഘടനയാണ് വേൾഡ് മലയാളീ കൌൺസിൽ. പ്രവർത്തന സൗകര്യത്തിനായി അമേരിക്ക, യൂറോപ്പ്, മിഡിലീസ്സ്റ്, ഇന്ത്യ, ആഫ്രിക്ക, ഫാർ ഈസ്റ്റ് ആൻഡ് ഓസ്ട്രേലിയ എന്ന് ആഗോള തലത്തിൽ ആറു റീജിയൻ ആയി തിരിച്ചു WMC പ്രവർത്തിക്കുന്നു. ഡാളസിൽ നടക്കുന്ന ഈ കോൺഫറൻസ് പുതിയ തലമുറയുടെ ഒരു ആഗോള കൂട്ടായ്മയായിരിക്കുമെന്നു ജോൺസൻ തലച്ചെല്ലൂർ,  ഗോപാല പിള്ളൈ എന്നിവർ സമ്യുക്തമായി അറിയിച്ചു. 
അഡ്മിനിസ്ട്രേറ്റീവ് സൗകര്യത്തിനായി ആറ് റീജനങ്ങളായി തിരിച്ച് 60 ഓളം പ്രോവിൻസുകളായി ഡബ്ലിയു എം സി പ്രവർത്തിക്കുന്നു. പോഷക സംഘടനകളായ വുമൺസ് ഫോറം യൂത്ത് ഫോറം, ഹെൽത്ത് മെഡിക്കൽ ഫോറം, എൻ ആർ കെ ഫോറം ,എജുക്കേഷൻ ഫോറം ആർട്സ് ആൻഡ് കൾച്ചർ ഫോറം, ഡബ്ലിയു.എം.സി യുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടായി പ്രവർത്തിക്കുന്നു.

ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള  മലയാളികൾക്ക്  രണ്ടു വർഷത്തിലൊരിക്കൽ ഒന്നിച്ചു കൂടാനും, കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനും, വരുന്ന രണ്ടു വർഷത്തേക്കുള്ള പരിപാടികൾക്ക് രൂപം കൊടുക്കാനും, പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാനും ഈ മലയാളി കൂട്ടായ്മ ഉപയോഗപ്പെടുന്നു.

ആതുര സേവനത്തിന് മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന ഡബ്ലിയു എം സി ലോകമെമ്പാടുമുള്ള മലയാളികളുടെ ഏറ്റവും വലിയ നെറ്റ്‌വർക്ക് സംഘടനയായി പ്രവർത്തിക്കുന്നു 25 നിർധനരായ യുവതി യുവാക്കളുടെ വിവാഹം പത്തനാപുരം ഗാന്ധിജി ഭവനിൽ വച്ചു, ഒക്ടോബർ മാസം രണ്ടാം തീയതി ഫിലാഡൽഫിയ പ്രോവിൻസിന്റെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി. പുനലൂർ ജില്ലാ ആശുപത്രിയുടെ ആവശ്യത്തിനായി 25  ടിവി മോണിറ്റേഴ്സ് നൽകി, കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് വരുന്ന രോഗികളുടെ കൂടെ വരുന്നവരുടെ താമസസൗകര്യത്തിനായി അഞ്ചു മുറിയും ആഹാരവും ഫ്രീയായി കൊടുക്കുവാനുള്ള സൗകര്യം ഒരുക്കി. വയനാട് ദുരന്തത്തിൽ പെട്ടവർക്ക് 25 വീട് സ്പോൺസർ ചെയ്തു. നൂറു കുട്ടികൾക്കായി സ്കോളർഷിപ്പ് കൊടുത്തു അമേരിക്കൻ റീജിയൻ 14 വീടുകൾ നാട്ടിൽ വച്ച് നൽകി. എന്നിങ്ങനെ ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന സംഘടനയാണ് ഡബ്ലിയു എം സി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക