Image

ഇവളും ഒൾഗയും ഒരു പോലാണെന്ന് പലപ്പോഴും തോന്നാറുണ്ട് ( ഇറ്റലിയിൽ : മിനി ആന്റണി )

Published on 30 March, 2026
ഇവളും ഒൾഗയും ഒരു പോലാണെന്ന് പലപ്പോഴും തോന്നാറുണ്ട് ( ഇറ്റലിയിൽ : മിനി ആന്റണി )

ഒലിവിൻ ചില്ലകൾ വീശിയാണ് കഴുതപ്പുറത്ത് വരുന്ന യേശുവിനെ ജറുസലേമിൽ എതിരേറ്റതെന്ന് കേട്ടിട്ടുണ്ട്.

ഓശാന പ്രമാണിച്ച് ഇന്നലെ വൈകിട്ടാണ് ഓൾഗയോടൊപ്പം ഒൾഗ എപ്പോഴും പറയുന്ന സാന്താഞ്ചലോയിലെ പള്ളിയിലേക്ക് പോയത്. ഇന്നലെ ഒർഗയുടെ ഭർത്താവിൻ്റെ കുർബ്ബാനയും കൂടിയായിരുന്നു.

ഒരു ഒലിവിൻ ചില്ല എനിക്കും കിട്ടി. 

ഇവിടെ ഞാൻ പോയിട്ടുള്ള ഇറ്റാലിയൻ പള്ളികളിലൊക്കെ ആഫ്രിക്കക്കാരായ പാതിരിമാരെയാണ് കണ്ടിട്ടുള്ളത്. കത്തോലിക്കാ സഭയുടെ ആസ്ഥാനം ഇറ്റലിയിലാണ് എന്നിരിക്കലും ഇറ്റാലിയൻസ്

പാതിരിമാരാകുന്ന കാര്യത്തിൽ ലേശം പുറകിലാണോ എന്നെനിക്ക് സംശയമുണ്ട്.

കുർബ്ബാന കഴിഞ്ഞ് മുഴുവൻ കുടുംബക്കാരുടേയും ചുംബനം ഏറ്റ് വാങ്ങിയ ഒൾഗ വലിയ സന്തോഷത്തിലാണ്.

തിരിച്ചിറങ്ങുന്ന വഴിയിൽ കുട്ടയിൽ വെട്ടിക്കൂട്ടി വച്ചിരിക്കുന്ന ഒലിവിൻ ചില്ലകളിൽ നിന്ന് വലുത് നോക്കി മൂന്നാലെണ്ണം കൂടി പെറുക്കിയെടുക്കുമ്പോൾ ഒരു കുട്ടിയുടെ മുഖത്തെന്ന പോലെയൊരു ചിരിയുണ്ടായിരുന്നു ഒൾഗയുടെ മുഖത്ത്.

( ചിന്ന് അവൾക്ക് കിട്ടിയ സ്പെഷ്യൽ ഒലിവിലയുമായി. 

ഇവളും ഒൾഗയും ഒരു പോലാണെന്ന് പലപ്പോഴും തോന്നാറുണ്ട് .

 

 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക