Image

യുദ്ധം ചെയ്യുന്നവരുടെ പ്രാർഥന ദൈവം കേൾക്കില്ല -ബൈബിൾ ഉദ്ധരിച്ച് മാർപ്പാപ്പ

Published on 30 March, 2026
യുദ്ധം ചെയ്യുന്നവരുടെ പ്രാർഥന ദൈവം കേൾക്കില്ല -ബൈബിൾ ഉദ്ധരിച്ച് മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: ഇറാനെതിരെ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിൽ ലോക നേതാക്കൾക്കെതിരെ കടുത്ത വിമർശനവുമായി ലിയോ മാർപ്പാപ്പ. വിശ്വാസത്തെ കൂട്ടുപിടിച്ച് യുദ്ധം തുടങ്ങുന്നവരുടെയും കൈകളിൽ രക്തക്കറയുള്ളവരുടെയും പ്രാർത്ഥനകൾ ദൈവം നിരസിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ, വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ഓശാന ഞായർ ശുശ്രൂഷകൾക്കിടെയായിരുന്നു മാർപ്പാപ്പയുടെ ഈ അസാധാരണ പ്രതികരണം.

'ദൈവം പൂർണമായും യുദ്ധത്തിന് എതിരാണ്. യേശു സമാധാനത്തിന്റെ രാജാവാണ്. യുദ്ധത്തെ ന്യായീകരിക്കാൻ ആർക്കും യേശുവിനെ കൂട്ടുപിടിക്കാൻ കഴിയില്ല,' എന്ന് അമേരിക്കൻ വംശജനായ ലിയോ മാർപ്പാപ്പ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. യുദ്ധം കാരണം മധ്യേഷ്യയിലെ ക്രൈസ്തവർ കടുത്ത ദുരിതത്തിലാണെന്നും അവർക്ക് ഇത്തവണ ഈസ്റ്റർ ആഘോഷിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്. ബൈബിൾ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട്, യുദ്ധം നയിക്കുന്നവരുടെ പ്രാർത്ഥനകൾ ദൈവം കേൾക്കില്ലെന്നും അവരുടെ കൈകൾ രക്തപങ്കിലമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഫെബ്രുവരി 28ന് ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തോടെയാണ് നിലവിലെ സംഘർഷം ആരംഭിച്ചത്. യു.എസും ഇസ്രയേലും നടത്തിയ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവായ ആയത്തുല്ല അലി ഖാംനഈയും കുടുംബവും കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ഖാംനഈയുടെ മരണത്തിൽ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച ഇറാൻ, ഇസ്രായേലിലും ഗൾഫ് രാജ്യങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങളിലേക്കും എംബസികളിലേക്കും ആക്രമണം തുടരുകയാണ്. ഈ പശ്ചാത്തലത്തിൽ യുദ്ധം അവസാനിപ്പിക്കാനും ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കാനും വത്തിക്കാൻ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. വ്യോമാക്രമണങ്ങൾ വിവേചനരഹിതമാണെന്നും അവ നിരോധിക്കണമെന്നും മാർപ്പാപ്പ കഴിഞ്ഞ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
 

Join WhatsApp News
Biblicist 2026-03-30 01:11:54
The pope has no unique access to God or no authority to control whose prayers God answers. He stands before God exactly like any other sinner-needing christHe is not a mediator,1Timothy 2:5.. Hebrews 4:16
Prayforpeace 2026-03-30 02:01:22
The Pope’s statement reflects Christian values. Unfortunately, history suggests that if circumstances demand action, there may be no one left to pray. Europe itself remains alive today largely because, at critical moments, it chose to act.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-30 05:23:38
പോപ്പിന് ദൈവവുമായി 5g wi -fi network നേരിട്ട് ഇല്ലാ. ഭൂമിയിൽ പിതാവ് എന്ന് ആരെയും വിളിക്കരുത്. ഒരുവനത്രേ പിതാവ്. ഭൂമിക്കും സ്വാർഗ്ഗത്തിനും മദ്ധ്യേ മധ്യസ്ഥനും ഒരുവൻ അത്രേ. ഒരു കൂട്ടം മനുഷ്യരുടെ ഒരു പ്രസിഡന്റ്‌, അത്രയേ ഒള്ളൂ. നമ്മുടെ ദേഹത്തു തൂങ്ങി കിടക്കുന്ന എല്ലാ അവയവങ്ങളോടും കൂടിയ നമ്മളെ പോലുള്ള , "പാപ യോനി"യിൽ കൂടി വെളിയിൽ വന്നവൻ.ഒരു സാദാ മനുഷ്യൻ. കൂടുതൽ ഡെക്കറേഷൻ ഒരു my-ലനും കൊടുക്കരുത്. അത് ദൈവ നിന്ദ ആകുന്നു എന്ന് വേദ പുസ്തകം സത്യം സത്യമായി നമ്മോട് പറയുന്നുണ്ട്. സംശയം ഉള്ളവർ ശ്രീ. മാത്തുള്ളയോട് ചോദിക്കൂ. മാർപ്പാപ്പ = അർത്ഥം, പരിശുദ്ധ പിതാവ്. "ആരെയും ഭൂമിയിൽ പരിശുദ്ധൻ എന്ന് വിളിക്കരുത് എന്നും ,ആരെയും പിതാവ് എന്ന് വിളിക്കരുത് " എന്നും വേദ പുസ്തകത്തിൽ പച്ച മലയാളത്തിൽ എഴുതി വച്ചിട്ടുണ്ട്. "ദൈവം പൂർണ്ണമായും യുദ്ധത്തിന് എതിരാണ് " - അയ്യോ, ഇങ്ങനെ നാട്ടാൽ മുളയ്ക്കാത്ത നുണ പറയുമോ നമ്മുടെ പോപ്പിക്കുട.??? സൈന്യങ്ങളുടെ യഹോവ എത്രയോ യുദ്ധങ്ങൾ ചെയ്തു എത്രയോ ലക്ഷങ്ങളെ കൊന്നവൻ ആണ്. "ഏശു സമാധാനത്തിന്റെ രാജാവാണ് " ഇങ്ങനെയും പച്ചക്കള്ളം വിളിച്ചു പറയുമോ ആരെങ്കിലും?? ഞാൻ സമാധാനം അല്ലാ, വാൾ ആണ് കൊണ്ടു വന്നിരിക്കുന്നത് എന്നല്ലേ ഏശു പറഞ്ഞത്. ഈ പോപ്പ് എന്ത് കോപ്പാണ് ഈ പറയുന്നത്??? ശിവ ശിവാ.... Rejice
തീവ്രവാദികൾ ശ്രദ്ധിക്കുക 2026-03-30 12:30:26
ഇ പോപ്പിന് കാത്തലിക് സഭാ ചരിത്രം അറിയില്ലേ? കുരിശുയുദ്ധം നടത്തിയവരുടെ കാര്യം കഷ്ട്ടമായല്ലേ ?. ഇതിൽ എത്ര പേരെ വിശുദ്ധരാക്കി? . പണം കൊടുത്തു പോപ്പ് സ്ഥാനം നേടിയവർ, പണം മേടിച്ചു കർദിനാൾ, ബിഷപ്പ് സ്ഥാനം വിറ്റ പോപ്പുകൾ, സ്വന്തം മക്കളെ കർദിനാൾ ആക്കിയ പോപ്പുകൾ, പ്രൊട്ടസ്റ്റൻറ്റ് കാരേയും മറ്റു സഭക്കാരെയും കൊന്ന് ഒടുക്കിയ പോപ്പുകൾ, ഇവരുടെ ഒക്കെ അവസ്ഥ എന്താ?? ഇസങ്ങൾക്കു വേണ്ടി മരിക്കാൻ നടക്കുന്ന എല്ലാ തീവ്രവാദികളും ശ്രദ്ധിക്കുക, ഭാവി തലമുറ നിങ്ങളെ പുച്ഛിച്ചു പുറംതള്ളും. -andrew
Sunil 2026-03-30 13:24:11
Thank you Pope Leo for indirectly telling to the whole Christian world that Jehovah is not our God. Jehovah is the God of battles and wars. He loves to kill humans. The Jehovah's witness group was very successful in replacing the word KARTHAVU in our Malayalam bible and almost all Malayalee Christians believe that Jehovah is our God. . Pope Leo, couple of months ago, you issued a circular proclaiming that Mary is not a co-redeemer with Jesus. It is time to issue another circular saying that Jehovah is a bastard and not our God.
അറിവിൻറ്റെ ഫലം 2026-03-30 13:29:25
അറിവിൻറ്റെ ഫലം മനുഷ്യർ ഭക്ഷിക്കണം. തിരുവെഴുത്തുകൾ ഒക്കെ സത്യവും ചരിത്രവും ആണെന്ന് അന്ധമായി വിശ്വസിച്ചു മണ്ണുണ്ണികളായി മരിക്കണോ??? ഏദൻ തോട്ടത്തിലെ ഹൌവ, അറിവിൻറ്റെ വിർഷം....ഇവയൊക്കെ എവിടെനിന്നു കോപ്പി അടിച്ചു???? "നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻറ്റെ വൃക്ഷത്തിൽ നിന്ന് നീ തിന്നരുത്, കാരണം നീ അതിൽ നിന്ന് തിന്നുന്ന ദിവസം മരിക്കും." ഉല്പത്തി പുസ്തകത്തിൽ, ഹവ്വാ പഴം പറിച്ച് ആദാമുമായി പങ്കുവെക്കുന്നു. മനുഷ്യവർഗം ദൈവങ്ങളെപ്പോലെയായി, നന്മതിന്മകളെ മനസ്സിലാക്കിയെന്ന് കർത്താവ് പ്രഖ്യാപിക്കുന്നു, ഉൽപ്പത്തി 3:22. മനുഷ്യൻ ദൈവങ്ങളെപ്പോലെ ആയ ഈ നിമിഷം മനുഷ്യൻറ്റെ പതനവും തുടങ്ങി. -ഇതിൻറ്റെ തിയോളജി അവിടെ നിൽക്കട്ടെ!!!. ബൈബിളിലെ ഏദൻതോട്ടവും ഹൗവ്വയും എന്ന കഥ; പല പുരാണങ്ങൾ കൂട്ടി യോജിപ്പിച്ചവയാണ്. എലോഹീം എഴുത്തുകാരുടെ സാഹിത്യത്തെ ഇല്ലാതാക്കാൻ യാഹേവിസ്റ്റുകൾ നടത്തിയ അധിനിവേശം ആണ് ഇന്ന് കാണുന്ന ഏദൻ കഥ. അനേകം ദൈവങ്ങളെയും 6-7 വിവിധ യാഹിനെയും അസേരയെയും ഇസ്രായേല്യർ ആരാധിച്ചു. അവയെയെല്ലാം ഏകദൈവത്തിൽ ഒതുക്കി. അസേരയെ; ദേവിയുടെ ദിവ്യ തോട്ടത്തിൽനിന്നും പുറത്താക്കി, തോട്ടം കാത്തുസൂക്ഷിക്കാൻ യാഹിൻറ്റെ കെരൂബുകളെയും നിർത്തി. അസേരക്ക് പകരം ഹൗവ്വ എന്ന സ്ത്രീയുടെ പേര് ഉപയോഗിച്ചു എന്ന് മാത്രം. ഹൗവ്വ സാധാരണ സ്ത്രീ അല്ല എന്ന് ഉൽപ്പത്തി 3:20 - ''അവൾ ജീവനുള്ളവർക്കെല്ലാം മാതാവല്ലോ''; എന്ന് സാക്ഷിക്കുന്നു. ബൈബിൾ സാഹിത്യം; യാഹേവിസ്റ്റുകൾ കൈയ്യടിക്കിയപ്പോൾ, അവർ ദൈവങ്ങളുടെ മാതാവും യാഹിൻറ്റെ ഭാര്യയുമായ അസേരയെ [ഹൗവ്വ] പുറത്താക്കിയ കഥയാണ് ഏദൻതോട്ട കഥ. അസേരയെ യെരുശലേം ദേവാലയത്തിൽ യാഹിനൊപ്പം ആരാധിച്ചിരുന്നു. BCE നാലാം നൂറ്റാണ്ടിലെ സുമേറിയൻ പുരാണത്തിൽ, ഏദൻ കഥയുടെ മറ്റൊരു സമാനത കാണാം. ലോകത്തിലെ ആദ്യത്തെ നഗരമായ എറിഡുവിനെ ഇനാന* സന്ദർശിക്കുന്നു, {ഏദനും, ഏറിഡുവും തമ്മിലുള്ള സാമ്യം നോക്കുക}. ജ്ഞാനത്തിൻറ്റെ ദേവനായ എൻകിയെ സന്ദർശിക്കാൻ അവൾ എറിഡുവിലേക്ക് പോകുന്നു, എൻകിയുടെ ക്ഷേത്രമായ ഇ-അബ്സുവിലാണ് ഇനാന്ന,എൻകിയെ കാണുന്നത്. അവൾ അവനുമായി മദ്യം കുടിക്കുന്നു. എൻകി മദ്യപിച്ചപ്പോൾ, അബോധവസ്ഥയിൽ എത്തുകയും, എൻകി പവിത്രമായ ME, ഇനാനക്കു സമ്മാനമായി നൽകുന്നു. ഭൂമിയുടെ നാഥനായ എൻകിയിൽ നിന്ന് വഞ്ചനാപരമായി ഇനാന ME-കൾ നേടുന്നു. സത്യം (നല്ലത്), വഞ്ചന (തിന്മ), ജ്ഞാനം, നിയമം, എറിഡുവിലെ വരേണ്യവർഗം തടഞ്ഞുവച്ചിരുന്ന ചെമ്പ് യുഗകാലത്തേ നാഗരികതയുടെ ആശയങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവ് ഉൾക്കൊള്ളുന്ന പുരാതന ഫലകങ്ങളായിരുന്നു ME-കൾ. ഇനന്ന അവ ഏറ്റെടുത്തപ്പോൾ, അധികാരത്തിലുള്ള എൻകിയുടെ കുത്തക അവസാനിച്ചു. "അറിവിൻറ്റെ ഫലം" ഒരിക്കലും വെറുമൊരു പഴമായിരുന്നില്ല. അത് സാമൂഹികവും രാഷ്ട്രീയവുമായ അറിവുകളും അധികാരമായിരുന്നു, ഇനന്ന അവ മോഷ്ടിച്ചു, പിന്നീട് അറിവിൻറ്റെ ഫലം ആദ്യ പുരുഷന്മാർക്ക് ഇനന്ന നൽകി. പിന്നീട് എൻകി അവയെ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നു, പക്ഷേ പരാജയപ്പെടുന്നു. പ്രണയത്തിൻറ്റെയും യുദ്ധത്തിൻറ്റെയും ദേവതയായ ഇനാന്ന, നാഗരികതയെ പ്രതിനിധീകരിക്കുന്നു. നാഗരികത നിലനിർത്താനുള്ള നൂറുകണക്കിന് രഹസ്യങ്ങളായ ME- കല, കരകൗശലം, രാജത്വം, സത്യം, വേശ്യാവൃത്തി മുതലായവ ഇനാന്ന സ്വന്തമാക്കി തൻറ്റെ നഗരമായ ഉറുക്കിനെ ഉയർത്തുന്നു. {പ്രകൃതിയുമായി ഒത്തിണങ്ങി ജീവിച്ച മനുഷർ, നാഗരികതയിലേക്ക് മാറിയപ്പോൾ ചതിവും വഞ്ചനയും നാഗരികതയുടെ അടിസ്ഥാനമായി. അ പ്രക്രിയ ഇന്നും തുടരുന്നു.}-andrew
Father of Jesus?? 2026-03-30 13:40:09
Sunil, you have volunteered to bear the heavy burden of proving who the father of Jesus is. The riddle/puzzle was there from the beginning of the Christian cults. In the gospels, Jesus uses the term "Father" to refer to God over 165* times in the four Gospels. {depends on which edition of the bible} This high frequency marks a significant shift from the Old Testament, where God is called Father only 15 times. The Gospel of John contains the highest concentration, with Jesus referring to God as "Father" or "My Father" over 100 times. So, please educate us. Who is the father of Jesus??. * No beating around the bush, please present valid statements.- andrew
Father of Jesus #2 2026-03-30 14:03:14
Sunil; i shall give you a clue to work on your ''puzzle'' : ബൈബിളിൽ പല യഹോവകൾ ഉണ്ട്, അതിൽ കുറെയെണ്ണം സൈന്യങ്ങൾ ഉള്ളവയാണ്. അവയിൽ ഒന്നായിരുന്നു യെരുശലേം പുരോഹിതരുടെ ഏകദൈവ യഹോവ. CE 70ൽ ദേവാലയം റോമൻ പട്ടാളം തകർത്തു. 11 ലീജിയൻ റോമൻ പട്ടാള വ്യൂഹത്തിനു മുന്നിൽ യഹോവ നിഷ്പ്രഭനായി. ഇസ്രായേല്യർ അനേകം ദൈവങ്ങളെയും സ്ത്രീദൈവങ്ങളെയും ആരാധിച്ചിരുന്നു. ബാബിലോൺ, കനാൻ, ഈജിപ്റ്റ്, തേമാൻ, സൗദി അറേബ്യാ എന്നിവിടങ്ങളിൽ നിന്നും BCE 11-8 നുറ്റാണ്ടുകളിൽ നാടോടികളും, കൂടാരവാസികളും, ഇടയൻമ്മാരും വഴിയോര പിടിച്ചുപറിക്കാരും, കച്ചവടക്കാരുമായ ഇവർ യഹൂദ്യൻ പ്രദേശങ്ങളിലേക്ക് കുടിയേറി, കൂട്ടത്തിൽ അവർ, അവരുടെ വിവിധതരം യഹോവകളെയും കൊണ്ടുവന്നു. ബാബിലോണിൽനിന്നും തിരികെയെത്തിയ പുരോഹിത കുഞ്ഞുങ്ങൾ അവയെയെല്ലാം കൂടി ചേർത്ത് ഒറ്റയാൻ യാഹിനെ ഉണ്ടാക്കി. യാഹിനെ അവർ ഡിവോഴ്‌സ് ചെയ്യിച്ചു, യാഹിൻറ്റെ ഭാര്യയെയും പുറത്താക്കി. പുരോഹിത എഴുത്തുകാർ നിർമ്മിച്ച യഹോവയാണ് പഴയ നിയമത്തിൽ കാണുന്നത്. Out of all these gods; which one is the father of Jesus??- andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക