
വാഷിംഗ്ടൺ, ഡി.സി: വിർജീനിയയിലെ ഫെയർഫാക്സിൽ താമസിക്കുന്ന ഡെന്നിസ് സേവ്യർ (46) അന്തരിച്ചു. കാന്സറുമായുള്ള പോരാട്ടത്തിൽ ഏഴ് മാസത്തിലേറെ ആശുപത്രിയിൽ ചെലവഴിച്ചു.
സമർത്ഥനായ ആർക്കിടെക്ടും ബിൽഡറുമായിരുന്നു. വിർജീനിയയിലും വാഷിംഗ്ടൺ ഡിസിയിലുടനീളമുള്ള തന്റെ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായി. മികച്ച ഫുട്ബോൾ പരിശീലകൻ ആയിരുന്ന അദ്ദേഹം യുവ കളിക്കാർക്ക് ആത്മവിശ്വാസവും , അച്ചടക്കവും പ്രചോദനവും നൽകി.
ഭാര്യ റുച്ച.
മക്കൾ നീൽ (12) നൈറ (5)
ടെന്നീസിന്റെ വേർപാടിൽ കേരള അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ വാഷിംഗ്ടൺ (KAGW) അനുശോചനം രേഖപ്പെടുത്തി.
ഡെനിസിനെ പരിപാലിക്കാൻ ഭാര്യക്ക് ജോലി രാജിവയ്ക്കേണ്ടിവന്നു. സാമ്പത്തിക പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന കുടുംബത്തെ സഹായിക്കാൻ ഗോ ഫണ്ട് മി വഴി പണം സമാഹരിക്കുന്നു.
Click to Donate: https://www.gofundme.com/f/support-for-denis-xaviers-family-after-his-passing?attribution_id=sl:36a20b06-8b20-4f74-8985-977bd76747cd