Image

മുഖ്യമന്ത്രിയെ ആരും പ്രവചിക്കേണ്ട, ഇത് നേതാക്കൾക്കും ബാധകം: ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് കെ. സുധാകരൻ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം; സണ്ണി ജോസഫ്

Published on 29 March, 2026
മുഖ്യമന്ത്രിയെ ആരും  പ്രവചിക്കേണ്ട, ഇത് നേതാക്കൾക്കും ബാധകം:  ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് കെ. സുധാകരൻ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം; സണ്ണി ജോസഫ്

മുഖ്യമന്ത്രിയെ ആരും നേരത്തെ പ്രവചിക്കേണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇക്കാര്യം നേതാക്കൾക്കും ബാധകമാണ്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുന്നണിയ്ക്കകത്ത് സംവിധാനമുണ്ട്. ഇതുകൂടി പരിഗണിച്ചാകും ഹൈക്കമാൻഡ് തീരുമാനം എടുക്കുകയെന്ന് സണ്ണി ജോസഫ് പറഞ്ഞു. 

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് കെ. സുധാകരൻ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. ഹൈക്കമാൻഡ് അതും പരിഗണിച്ചേക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

‘മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ വെൽ എസ്റ്റാബ്ലിഷ്ഡ് ആയ സംവിധാനം നിലവിലുണ്ട്. കോൺഗ്രസിനും യുഡിഎഫിനും ഭൂരിപക്ഷം കിട്ടിക്കഴിഞ്ഞാൽ, കോൺഗ്രസ് എംഎൽഎമാരുടെ അഭിപ്രായം കേട്ട് ഹൈക്കമാൻഡ് ഉചിതമായ തീരുമാനം പ്രഖ്യാപിക്കും. അതാണ് പ്രൊസീജ്യർ. അതിനിടയിൽ കയറി ആരും പ്രവചനം നടത്തേണ്ടതില്ല. ഇതു നേതാക്കൾക്കും ബാധകമാണ്’ എന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു.

രാഹുൽഗാന്ധി ബിജെപിയുടെ ബി ടീം ആണെന്ന് പറയാൻ മാത്രമുള്ള മൗഢ്യം കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനില്ല. എന്നാൽ അതു പറയാനുള്ള ക്രൂരതയും ദുഷ്ടബുദ്ധിയും പിണറായി വിജയനുണ്ട്. കോൺഗ്രസും ബിജെപിയും തമ്മിൽ ഡീൽ ഉണ്ടെന്ന് സിപിഎം പറഞ്ഞാൽ ജനം വിശ്വസിക്കുമോയെന്ന് സണ്ണി ജോസഫ് ചോദിച്ചു.

 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക