Image

ഒരുമയുടെ യൂത്ത് ലീഡർഷിപ്പ് ടീം ചാര്ജെടുത്തു

ജോസഫ് തോമസ് ഹ്യുസ്റ്റൺ Published on 28 March, 2026
ഒരുമയുടെ യൂത്ത് ലീഡർഷിപ്പ് ടീം ചാര്ജെടുത്തു

ഷുഗർലാൻഡ്, ടെക്സസ്: ഔർ റിവർസ്‌റ്റോൺ യുണൈറ്റഡ് മലയാളീ അസോസിയേഷൻ - 'ഒരുമ'യുടെ യൂത്ത് ലീഡർഷിപ്പ് ടീം ചാര്ജെടുത്തു.

ലോകം മുഴുവനും  നൂതന സാങ്കേതികത വ്യാപിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരുമ ഒരു തലമുറ മാറ്റം എന്ന ആശയം പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. അതിനു മുന്നോടിയായാണ്  ഒരുമയുടെ 2026 -28 കാലഘട്ടത്തിലേക്കുള്ള ജെനറേഷൻ യൂത്ത് ടീമിനെ മാർച്ച് 21 നു ഷുഗർലാന്റിൽ കൂടിയ യോഗം തിരഞ്ഞെടുത്തത് .

സമിതിയിൽ 8 അംഗങ്ങൾ ആണുള്ളത്. ഹൈസ്കൂൾ ഡയറക്ടർമാരായി ഡാനിയേൽ ചക്കാലക്കൽ , ഹന്നാ പോൾ , ഷോൺ തൈപ്പറമ്പിൽ എന്നിവരും, എക്സിക്യൂട്ടീവ് മെംബേർസ് ആയി അലീന ജേക്കബ് , കരൺ കണ്ണേരി, ധ്രുവ് വർമ്മ , ദിയ അജയ് , ജിയ വിക്ടർ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

ടീമിന്റെ ഭാവി പ്രവർത്തനങ്ങളെ കുറിച്ച് ഡാനിയേലും ഷോണും ചേർന്ന് നടത്തിയ പവർ പോയിന്റ് അവതരണം എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി. വിദ്യാർത്ഥികൾക്ക് ഒരുമയുടെ വോളണ്ടറി അവേഴ്സ് ലഭിക്കുന്ന നിരവധി ഭാവി പ്രവർത്തനങ്ങൾ അവിടെ അവതരിപ്പിച്ചു.

പ്രസിഡന്റ് ഡോ. ജോസ് തൈപ്പറമ്പിൽ ,സെക്രട്ടറി റോബി ജേക്കബ് , ട്രെഷറർ അജി ജോസഫ് എന്നിവർ യൂത്ത് ടീമിന് ആശംസകൾ നേർന്നു പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക