
വരുന്ന ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ കേരളം തിരഞ്ഞെടുപ്പിനെ നേരിടും. യു.ഡി.എഫ്. നൂറിലധികം സീറ്റുമായി ഭരണത്തില്‍ കയറി വിസ്മയങ്ങള്‍ കാഴ്ചവയ്ക്കും.
കഴിഞ്ഞ 10 വര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ ഏകാധിച്ചത്രപധി ഭരണത്തിന്റെ കരിനിഴലില്‍ ദൈവത്തിന്റെ സ്വന്തം നാടായ കൊച്ചുകേരളം കൊള്ളസംഘത്തിന്റെയും അഴിമതിക്കാരുടെയും ലഹരിമാഫിയായുടെയും പിടിയിലമര്‍ന്നു നരകമായി തീര്‍ന്നിരിക്കുകയാണ്. സാക്ഷാല്‍ അന്തകനായി പാര്‍ട്ടിക്കാരും അണികളും മനസ്സിലാക്കി പിണറായി വരുദ്ധത കേരളമാകെ പ്രത്യേകിച്ചും ആദര്‍ശധീരരായ സകല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരും നേതാക്കന്മാരും പാര്‍ട്ടിയില്‍ നിന്നു അകലുകയോ, മറ്റു പാര്‍ട്ടികളില്‍ അംഗത്വമെടുക്കാനുള്ള തിടക്കത്തിലാണ്. ലാവിലിന്‍ കേസു മുതല്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളവരെ ഒതുക്കി തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ഒത്തുകളിച്ച് ജനാധിപത്യത്തിന് കളങ്കമായി മതങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുവാനും ന്യൂനപക്ഷങ്ങളെ ഒറ്റുകൊടുക്കുവാനും നടത്തിയ നീക്കങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞു. കേരളം കടക്കെണിയില്‍ മുങ്ങി നില്‍ക്കുമ്പോഴും സ്വന്തം ചിത്രം പരസ്യപ്പെടുത്താന്‍ ഖജനാവു കാലിയാക്കി ജനങ്ങളുടെ നികുതിപ്പണം വിനിയോഗം ചെയ്യുന്ന കിരാത ഭരണം ജനം മടുത്തു.

പിണറായി ഏകാധിപതിയായി കേരളത്തെ സ്വന്തം വറുതിയിലാക്കാനും സ്വന്തം കുടുംബത്തിനു മാത്രം സമ്പത്തുണ്ടാക്കാനുമുള്ള തത്രപ്പാടില്‍ പാര്‍ട്ടിയെ വെട്ടിലാക്കി അന്ത്യം കുറിച്ചു. കമ്മ്യൂണിസത്തിന്റെ ശവപ്പെട്ടിയില്‍ അവസാന ആണിയും പിണറായി അടിച്ചുകേറ്റിയിട്ട് ചരിത്രത്തില്‍ ഇടം തേടിയിരിക്കകയാണ്.
സ്വന്തം താല്‍പര്യങ്ങള്‍, സ്വന്തം കേസ്സുകള്‍ മറച്ചുപിടിക്കാന്‍, കേന്ദ്രവുമായി ഒത്തുതീര്‍പ്പുകള്‍ ചെയ്തു പാര്‍ട്ടിയെയും ജനങ്ങളെയും നാടിനെയും ഒറ്റികൊടുത്തു. കേരളത്തിന്റെ വികസനമല്ല; സ്വന്തം പാര്‍ട്ടിഗുണ്ടകളെയും, ഓശാന പാടുന്നവരെയും മാത്രം പിന്‍വാതിലില്‍ കൂടി നിയമനം കൊടുത്ത് ഉദ്യോഗാര്‍ത്ഥികളായ ലക്ഷക്കണക്കിനു ചെറുപ്പക്കാരെ വഞ്ചിച്ചു. അഴിമതിയും സ്വജന പക്ഷപാതവും മാത്രം നടത്തി കേരളത്തെ സാമ്പത്തിക കടക്കെണിയിലാക്കി ഒരു പദ്ധതിപോലും തുടങ്ങി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ഏക മുഖ്യമന്ത്രിയെന്ന പേരും പിണറായിക്ക് സ്വന്തം.

ജനങ്ങളുമായി ഇത്രയും അകന്ന് ജീവിക്കുന്ന ഒരു മുഖ്യമന്ത്രി- 40 വാഹനങ്ങളുടെ അകമ്പടിയോടെ ചീറിപ്പായുന്ന ജനങ്ങളെ പേടി, മൈക്കിനെ പേടി, മാദ്ധ്യമങ്ങളെ പേടി, സ്വന്തം നിഴലിനെപ്പോലും പേടിച്ചു ജീവിക്കുന്ന പിണറായി മറ്റുള്ളവരെ നികൃഷ്ട ജീവികളായും തിരഞ്ഞെടുക്കപ്പെട്ടവരെ പരനാറികളായും, ചോദ്യം ചോദിക്കുമ്പോള്‍ വീട്ടില്‍ പോയി ചോദിക്കാനും പറയുമ്പോള്‍ കേരള ജനത ഒരു തീരുമാനമെടുത്തു കഴിഞ്ഞു. താങ്കള്‍ കടക്കൂ പൂറത്ത് വീട്ടില്‍ പോയി ചോദിക്ക്, ഇനിയുള്ള കാലം നാട്ടില്‍ കഴിയണോ അതോ വിദേശത്തു സമ്പാദിച്ചു കൂട്ടിയത് അനുഭവിപ്പാന്‍ കുടുംബവുമായി പുറപ്പാടിനാണോ. ജാഗ്രതൈ.
ജയ്ഹിന്ദ്,
ചാരുമൂട് ജോസ്.