
കാലിഫോര്‍ണിയ: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മപുതുക്കിക്കൊണ്ട് ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിക്കുകയാണല്ലോ. ഈ യവസരത്തില്‍ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുരുത്തോല പ്രദിക്ഷിണങ്ങളും നടത്തും. വിശുദ്ധവാരത്തിന് തുടക്കം കുറിക്കുന്ന ഓശാന ഞായറാഴ്ച വിശ്വാസികള്‍ ഒരേ മനസ്സോടെ ആരാധനാലയങ്ങളില്‍ എത്തിച്ചേരും.
കാലിഫോര്‍ണിയായിലെ സാക്രമെന്റോ സെന്റ് ബേസില്‍ സിറിയക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഈ വര്‍ഷം നടക്കുന്ന മഹാശാന പെരുന്നാളിന് അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീ്ത്ത യല്‍ദോ മോര്‍ തീത്തോസ് തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിക്കും.
സാന്‍ഫ്രാന്‍സിസ്‌കോ സെന്റ് മേരീസ് ദേവാലയത്തില്‍ വച്ച് നടക്കുന്ന പെസഹ പെരുന്നാളിനും കാല്‍കഴുകല്‍ ശുശ്രൂഷക്കും അഭിവന്ദ്യ തിരുമേനി നേതൃത്വം നല്‍കും. യേശുക്രിസ്തുവിന്റെ അനശ്വരമായ സ്‌നേഹത്തിന്റേയും, പങ്കുവയ്ക്കലിന്റേയും ഓര്‍മ്മപുതുക്കി ദേവാലയങ്ങളില്‍ പെസഹപ്പെരുന്നാള്‍ കൊണ്ടാടുന്നു. പാദങ്ങളോളം താഴ്ന്നിറങ്ങി ശുദ്ധീകരിക്കുന്ന വിനയത്തിന്റേയും, സേനവത്തിന്റേയും സന്ദേശം പകര്‍ന്ന് കാല്‍കഴുകല്‍ ശുശ്രൂഷ നടക്കും. യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റേയും, കുര്‍ബ്ബാന സ്ഥാപനത്തിന്റേയും സ്മരണകളിലാണ് പെസഹാചരണം നടക്കുന്നത്.
സാന്‍ഹോസെ സെന്റ് സ്റ്റീഫന്‍സ് സിറിയക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കുന്ന ഈ വര്‍ഷത്തെ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ക്കും, ഉയര്‍പ്പ് പെരുന്നാളിനും അഭിവന്ദ്യ തിരുമേനി നേതൃത്വം നല്‍കും.
വര്‍ഗീസ് പാലമലയില്‍,
മലങ്കര അതിഭദ്രാസന പി.ആര്‍.ഓ.