Image

ഫൊക്കാന ഇലക്ഷൻ 2026 : വിനോയ് കുര്യനും , ഫാൻസിമോൾ പള്ളാത്തുമഠത്തിനും റിവർസ്റ്റോൺ ഒരുമയുടെ കയ്യൊപ്പ്.

ജോസഫ് തോമസ് ഹ്യുസ്റ്റൺ Published on 28 March, 2026
ഫൊക്കാന ഇലക്ഷൻ 2026 : വിനോയ് കുര്യനും , ഫാൻസിമോൾ പള്ളാത്തുമഠത്തിനും റിവർസ്റ്റോൺ ഒരുമയുടെ കയ്യൊപ്പ്.

ഷുഗർലാൻഡ് : അമേരിക്കൻ ഐക്യനാടുകളിലെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2026 -28 കാലത്തേക്കുള്ള തിരഞ്ഞെടുപ്പ് മാമാങ്കത്തിന്  അങ്കത്തട്ട് ഒരുങ്ങിക്കഴിഞ്ഞു. അമേരിക്കൻ മലയാളികളുടെ സാമൂഹിക ജീവിതത്തിൽ നിർണായക ഇടപെടലുകൾ നടത്തുന്ന ഒരു മഹാ പ്രസ്ഥാനം എന്ന നിലയിൽ അസൂയാവഹമായ വളർച്ച ഇതിനകം ഫൊക്കാനക്ക് കൈവന്നിരിക്കുന്നു .

ഔർ റിവർസ്റ്റോൺ യുണൈറ്റഡ് മലയാളീ അസോസിയേഷൻ - ഒരുമ മാർച്ച് 21 നു ഷുഗർലാന്റിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗം ഫൊക്കാന തിരഞ്ഞെടുപ്പിലെ വിവിധ പാനലുകളെ വിലയിരുത്തി. ടീം എംപവ്വർ അവരുടെ പ്രവർത്തന മേഖലയിൽ ഇതര പാനലുകളെക്കാൾ ബഹുദൂരം മുന്നിലാണെന്ന് ഉൾചർച്ചകളിൽ നിന്നും കമ്മിറ്റി വിലയിരുത്തി.

മിസ്സിസ് ലീല മാരെറ്റ് നയിക്കുന്ന ടീം എംപവ്വറിന്റെ ബാനറിൽ അസോസിയേറ്റ് ട്രെഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഫാൻസിമോൾ പള്ളാത്തുമഠം , റീജിയണൽ വൈസ് പ്രസിഡന്റ് ടെക്സാസ് സ്ഥാനത്തേക്ക് മത്സരിക്കുന്ന വിനോയ് കുര്യൻ എന്നിവർ പ്രത്യേക ക്ഷണിതാക്കളായി യോഗത്തിൽ പങ്കെടുത്തു.

ഒരുമ വൈസ് പ്രസിഡണ്ട് ലൂണ വിക്ടർ സ്വാഗതം ആശംസിച്ചു. ട്രെഷറർ അജി ജോസഫ് ,  ജോയിന്റ് ട്രെഷറർ ജോസഫ് തോമസ് ഹ്യുസ്റ്റൺ , ജോയിന്റ് സെക്രട്ടറി ലിസ്സി , എക്സിക്യൂട്ടീവ് അംഗം ആൻസി കുര്യൻ എന്നിവർ സ്ഥാനാർത്ഥികൾക്ക് ആശംസൾ അർപ്പിച്ചു പ്രസംഗിച്ചു. ഫൊക്കാനയിലെ തന്റെ മുൻകാല സേവനങ്ങളെ മുൻനിർത്തി തുടർന്നും അമേരിക്കൻ മലയാളികളോട് ഒന്നിച്ചു നിന്ന് സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുമെന്ന് ഫാൻസിമോൾ പള്ളാത്തുമഠം തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.
അമേരിക്കൻ മലയാളി കൂട്ടായ്മകളിലെ നിറസാന്നിദ്ധ്യവും, റിവർ സ്റ്റോൺ ഒരുമയുടെ മുൻകാല പ്രസിഡന്റും കൂടിയായ വിനോയ് കുര്യൻ തന്റെ പ്രവർത്തനങ്ങൾ ഹ്യുസ്റ്റൺ മേഖലയിൽ മാത്രം ഒതുക്കി നിർത്താതെ, പ്രാദേശിക തലങ്ങളിൽ നിന്ന് മാർഗ്ഗ നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് കൊണ്ട് ടെക്സാസ് സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കുമെന്ന് പ്രസ്താവിച്ചു.

ഫൊക്കാനയുടെ അഭിമാന സംരംഭമായ പ്രിവില്ലേജ് കാർഡും മെഡിക്കൽ കാർഡും ഒരുമ എക്സിക്യൂട്ടീവ് അംഗങ്ങൾക്കായി സ്ഥാനാർത്ഥികൾ വിതരണം ചെയ്തു . ഇന്ത്യയിലെ ഷോപ്പിങ്ങിനും മെഡിക്കൽ ആവശ്യങ്ങൾക്കും ഉപകാരപ്രദം ആയ ഈ കാർഡുകൾ നേടാൻ താല്പര്യപെടുന്ന ഒരുമ അംഗങ്ങൾക്ക് അത് എക്സിക്യൂട്ടീവ് അംഗങ്ങളുടെ  കയ്യിൽ നിന്നും ലഭ്യമാണ് എന്ന് പ്രോഗ്രാം കോർഡിനേറ്റർ വിധു അജയ് അറിയിച്ചു

ടീം എംപവ്വറിന്റെ മുന്നേറ്റത്തിൽ അത്യധികം ആഹ്ലാദം കൊള്ളുന്നു എന്നും, അതിലെ മത്സരാർത്ഥികൾ ആയ വിനോയിയും ഫാൻസിമോളും ഒരുമയുടെ കയ്യൊപ്പ് ചാർത്തിയവർ ആണെന്നും ഒരുമ പ്രസിഡന്റ് ഡോ : ജോസ് തൈപ്പറമ്പിൽ തന്റെ ഉപക്രമ പ്രസംഗത്തിൽ അറിയിച്ചു. സെക്രട്ടറി റോബി ജേക്കബ് യോഗത്തിനു കൃതജ്ഞത നേർന്നു.എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകരത്തോടെ വിനോയ് കുര്യനെയും , ഫാൻസിമോൾ പള്ളാത്തുമഠത്തിനെയും ഒരുമ എൻഡോർസ് ചെയ്യുന്നതായി ഡോ : ജോസ് തൈപ്പറമ്പിൽ ഈ പത്ര ലേഖകന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇരു സ്ഥാനാർത്ഥികൾക്കും ഒരുമ അംഗങ്ങൾ എല്ലാവിധ ഭാവുകങ്ങളും നേർന്നു.

ഫൊക്കാന ഇലക്ഷൻ 2026 : വിനോയ് കുര്യനും , ഫാൻസിമോൾ പള്ളാത്തുമഠത്തിനും റിവർസ്റ്റോൺ ഒരുമയുടെ കയ്യൊപ്പ്.
Join WhatsApp News
Thampy Chacko 2026-03-28 12:33:38
Good luck to all of u Thampy Chacko former fokana President
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക