
കൊല്ലം: ബിജെപിക്ക് വോട്ട് ചെയ്താല്‍ അതു പാഴാകുമെന്നും മറിച്ച് യുഡിഎഫിന് വോട്ട് ചെയ്യണമെന്നും കോൺഗ്രസ് എംപി ശശി തരൂർ. തെരഞ്ഞെടപ്പ് പ്രാചാരണങ്ങൾ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ശശി തരൂരിൻ്റെ രംഗപ്രവേശം. തുടർന്ന് കേരളത്തിലെ യഥാർഥ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്ന് ശശി തരൂർ പറഞ്ഞു. കൊല്ലത്ത് നടന്ന പ്രസ് മീറ്റിലാണ് അദ്ദേഹം അഭിപ്രായം പറഞ്ഞത്.
അസം, പശ്ചിമബംഗാൾ, തമിഴ്‌നാട് എന്നിവിടങ്ങളിലെല്ലാമുള്ള തൻ്റെ സഹപ്രവർത്തകരെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. എന്നാൽ തൻ്റെ മുഴുവൻ ശ്രദ്ധയും കേരളാ സംസ്ഥാന തെരഞ്ഞെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ആളുകൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. സംസ്ഥാനത്ത് ബിജെപി അപ്രസക്തമായ ഘടകമല്ലെങ്കിലും, യഥാർത്ഥ പോരാട്ടം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. ആയതിനാൽ ബിജെപിക്ക് വോട്ട് ചെയ്യുന്നത് വെറും പാഴാണ്. അതുകൊണ്ട് എല്ലാവരും യുഡിഎഫിന് വോട്ട് ചെയ്യുക എന്ന് അദ്ദേഹം പറഞ്ഞു.
കേരളമൊട്ടാകെ ഉറ്റുനോക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 9 ന് ഒറ്റ ഘട്ടമായാണ് നടക്കുന്നത്. വോട്ടെണ്ണൽ മെയ് 4 ന് നടക്കും. നിലവിലെ നിയമസഭയുടെ കാലാവധി മെയ് 23 ന് അവസാനിക്കും