Image

യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ ഡി.എഫ്.ഡബ്ല്യു ഏരിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സംഗമം മാര്‍ച്ച് 29നു

പി പി ചെറിയാന്‍ Published on 26 March, 2026
യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ ഡി.എഫ്.ഡബ്ല്യു ഏരിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സംഗമം മാര്‍ച്ച് 29നു

ഡാളസ് : കേരളത്തില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രവാസികളുടെ പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കുന്നതിനും സമകാലിക രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഡി.എഫ്.ഡബ്ല്യു ഏരിയ പ്രവര്‍ത്തക യോഗം സംഘടിപ്പിക്കുന്നു.

മാര്‍ച്ച് 29 ഞായറാഴ്ച വൈകുന്നേരം 5:30-ന് മെസ്‌ക്വിറ്റിലുള്ള റെഡ് ചില്ലി ഇന്ത്യന്‍ റെസ്റ്റോറന്റില്‍ (4361 N. Beltline Rd, Mesquite, TX) വെച്ചാണ് യോഗം നടക്കുന്നത്.

തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കും രാഷ്ട്രീയ അവലോകനത്തിനുമായി ഒത്തുചേരുന്ന ഈ സംഗമത്തില്‍ ഡാളസ്സിലും പരിസരപ്രദേശങ്ങളിലുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും യു.ഡി.എഫ് അനുഭാവികളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:

ബോബന്‍ കൊടുവത്ത്: (214-929-2292)
പ്രദീപ് നഗനൂലില്‍: (469-449-1905)
തോമസ് രാജന്‍: (214-287-3135)
സജി ജോര്‍ജ്: (214-714-0838)
റോയ് കൊടുവത്ത്: (972-569-7165)
 

Join WhatsApp News
ഒരു നാട്ടുകാരൻ 2026-03-26 10:26:14
ഇവന്മാരെല്ലാം ജീവിക്കുന്നത്‌ അമേരിക്കയിലോ ഇന്ത്യയിലോ ? നിങ്ങൾ ജീവിക്കുന്ന, കേരളത്തിൽ ഉയർച്ചയ്ക്ക് അവസരം ഇല്ലാതെ അമേരിക്കയിൽ കുടിയേറിയവരാണ് നിങ്ങൾ എങ്കിൽ മനസാക്ഷിയോടെ ഈ രാജ്യത്തോട് കൂറ് കാണിക്കുക. അല്ലെങ്കിൽ നാട്ടിൽ പോയി കുറെ തെരഞ്ഞെടുപ്പ് ബഹളം ഉണ്ടാക്കി തിരിച്ചു വരുക. നിങ്ങളെ പോലുള്ളവരാണ് ഇവിടെ കുടിയേറ്റവിരുദ്ധ നയങ്ങൾ മാറുന്നത്. സമൂഹത്തിനു തന്നെ നിങ്ങള് ദോഷമുണ്ടാക്കുന്നു. അതിനാൽ ബഹളമുണ്ടാക്കണമെങ്കിൽ കേരള നാട്ടിൽ പോകൂ.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-26 12:39:28
💥🔥To- ഒരു നാട്ടുകാരൻ - : അയ്യോ സത്യം...., ഒന്നൂടെ ചോദിക്ക് എന്റെ "നാട്ടുകാരാ.". "പൂർണ്ണ പിന്തുണ" എങ്ങനെയാണു ഉറപ്പാക്കുന്നത്??. ഇവന്മാരുടെ ഉറ്റവരെയും ഉടയവരെയും,എല്ലാവരെയും അവിടൂന്നു ഇവിടെ കൊണ്ടു വന്നിട്ട് ഇവിടെയിരുന്ന് ചർച്ചിക്കുന്നു. ഇവന്മാരിൽ എത്ര പേർക്ക്‌ ഭാരത പൗരത്വം ഉണ്ട്?? 1947 മുതൽ ഭരിച്ചു മുടിച്ച് ആ രാജ്യത്തെ വ്യഭിചരിച്ചു കുളം തോണ്ടിയത് കൊണ്ടല്ലേ നമ്മളെല്ലാം ഇങ്ങോട്ടേക്കു കെട്ടി എടുത്തത്??? അല്ലേ??? അത്രയ്ക്ക് കുത്തിക്കഴപ്പ് ഉണ്ടെങ്കിൽ അവിടെ പോയി ചെന്ന് ഈ സമയത്തു ഒരു രണ്ടു മാസം നിൽക്ക്.... കഷ്ട്ടം, മൊണ്ണകൾ എന്നു പോലും വിളിക്കാൻ പറ്റില്ല. Rejice
C. Kurian 2026-03-26 18:43:26
Are you guys Kerala political activists in the USA? Why are you here in USA? Are you exiles? The immigrants in the US are obligated to work for this country. Remember that Trump doesn’t want you here if you are not patriots of this nation. We have enough worries here from the war.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക