
മേതിൽ കഥകൾ ഇഷ്ടം.
മേതിൽ ഭാഷ ഇഷ്ടം.
ഒരുതവണയല്ല രണ്ടും മൂന്നുംതവണ വായിച്ചിട്ടാണ് മനസ്സിലാവുക.
Pythagoras കുട്ടികളെ പഠിപ്പിക്കാൻ ഉണ്ടായിരുന്നു. അതു ഓരോ തവണയും പഠിപ്പിക്കാൻ രണ്ടുമൂന്ന് ആവർത്തി വായിക്കുമായിരുന്നു.
വ്യത്യസ്തനായ എഴുത്തുകാരൻ. എഴുത്തിൽ നിശബ്ദ വിപ്ലവം. Interviewer പറഞ്ഞതുപോലെ
Writer's Writer.
ഒരു മധ്യവയസ്സൊക്കെ ആവുമ്പോൾ നമ്മൾ ഓരോരുത്തരും വിട്ടുകൊടുക്കാനും തുറന്നു പറയാനും പഠിക്കും. ജീവിത സായാഹ്നത്തിൽ ഒരു തിരിഞ്ഞുനോട്ടം ഉണ്ട് എല്ലാവർക്കും. ചെയ്തതൊക്കെ വീണ്ടും ചെയ്യാൻ അവസരം കിട്ടിയിരുന്നെങ്കിൽ കുറച്ചുകൂടി ഭംഗിയാക്കാം എന്ന് തോന്നും. അതാണ് ജീവിതം.
ജീവിതം കൊണ്ട് നമ്മൾ എന്തെങ്കിലും നേടുന്നുണ്ടോ ?
എന്താണ് നേട്ടം?
ഇങ്ങനെയൊക്കെ ചിന്തിക്കും. മേതിലും അത്ര മാത്രമേ ചെയ്തുള്ളൂ. മിക്കവരും തുറന്നുപറയാൻ മടിക്കുന്ന കാര്യങ്ങൾ അദ്ദേഹം തുറന്നു പറഞ്ഞു.
"My life is a total waste" എന്ന് പറയുമ്പോൾ അദ്ദേഹം തിരിഞ്ഞുനോക്കുമ്പോൾ കാണുന്നത് ചെയ്യാൻ പറ്റാതെ പോയ ഒന്ന് രണ്ട് കാര്യങ്ങളാണ്.
Born to be an Engineer എന്ന് പറയുന്നു അത് നടന്നില്ല.
Direction പഠിക്കാൻ US ൽ പോകാൻ തയ്യാറായി. എന്തുകൊണ്ടോ അതും നടന്നില്ല.
അകാലത്തിൽ മരിച്ച മകൾക്ക് ഒരുപക്ഷേ ഒരു വീടുണ്ടാക്കി കൊടുക്കാമായിരുന്നു എന്നൊരു ചിന്ത. മകൾ പക്ഷേ അങ്ങനെ ചിന്തിച്ചിട്ടുണ്ടാവില്ല. അതും നടന്നില്ല.
ജീവിതത്തിൽ regrets ഇല്ലാത്ത ആരാണ്? ആ regrets ഒക്കെ മേതിൽ ഉറക്കെ പറഞ്ഞു എന്ന് മാത്രം. നമ്മൾ ഒന്ന് തിരിഞ്ഞു നോക്കിയാൽ ഇതിൽ കൂടുതൽ പറയാനുണ്ടാകും. ഉറക്കെ പറയുന്നില്ലെന്ന് മാത്രം.
ഞാനും നിങ്ങളും ഇത്രയൊക്കെയുള്ളൂ എന്ന് പറയാൻ നമ്മൾക്കൊക്കെ സമൂഹത്തെ പേടിയാണ്. മേതിലിന് ആ പേടിയില്ല അതുകൊണ്ട് പറയുന്നു.
രോഗബാധിതനായ എന്റെ അച്ഛന്റെ ജേഷ്ഠനെ ( അദ്ദേഹം ഇന്നില്ല) ഒരിക്കൽ കാണാൻ പോയപ്പോൾ, ഞങ്ങളോട് പറഞ്ഞു :
"ചെയ്യാൻ പറ്റുന്ന പ്രായത്തിൽ ചെയ്യേണ്ട കാര്യങ്ങളൊക്കെ ചെയ്യുക."
ഇതും മറ്റൊരു രൂപത്തിൽ regret അല്ലേ?
വാട്സാപ്പിന്റെ ഒക്കെ കാലങ്ങൾക്ക് മുൻപ് തിരുവനന്തപുരം സർക്കാർ വിമൻസ് കോളജിൽ പഠിപ്പിക്കുന്ന സമയം, ഒരു അടുത്ത സുഹൃത്തിനെ റെയിൽവേ സ്റ്റേഷനിൽ വച്ച് കാണാനിടയായി, ഒരു കോളേജ് പ്രൊഫസർ ഒക്കെ ആവാൻ കഴിവുള്ള വ്യക്തി, എന്നെപ്പോലെ ഇംഗ്ലീഷ് സാഹിത്യം പഠിച്ചു. ഗവൺമെന്റ് സർവീസിൽ തന്നെയാണ്. കണ്ടപ്പോൾ ഞാൻ ചോദിച്ചു :
"നീയെതേ നെറ്റ് ഒക്കെ എഴുതി കോളേജിൽ കയറിയില്ല ? നിനക്ക് ആകാമായിരുന്നല്ലോ ?"
"ആ എനിക്കത് പറ്റിയില്ല. ഇന്നിയിപ്പോൾ അതൊക്കെ അടുത്ത ജന്മത്തിൽ ആകട്ടെ. "
ഇത് കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞത് കൂട്ടുകാരി കണ്ടില്ല. ഇതും regret തന്നെയല്ലേ ?
Regretറ്റുകളുടെ കൂമ്പാരം നമ്മൾ ഓരോരുത്തരിലും ഉണ്ട് അതൊക്കെ ഇങ്ങനെ ആരും കാണാതെ ആരും കാണാത്ത നിമിഷങ്ങളിൽ നെടുവീർപ്പുകളും കണ്ണീരുമായി പൂഴ്ത്തി വച്ചിട്ട് മേതിലിനോട് എന്തിന് സഹതപിക്കുന്നു ? സഹതാപം അദ്ദേഹത്തിന് ആവശ്യമില്ല എന്ന് തോന്നുന്നു. അദ്ദേഹം കടന്നുപോയ വഴികളെ കുറിച്ചാണ് സംസാരിച്ചത്. ഇതെന്റെ മരണാനന്തരജീവിതം എന്ന് പറഞ്ഞതു പോലും.
മരണത്തോളം എത്തിയിരിക്കുന്നു ഇനിയെന്ത്, എന്ന് ധനിപ്പിക്കുന്ന ഇന്റർവ്യൂ ചോദ്യങ്ങൾ വേണ്ടിയിരുന്നില്ല എന്ന് തോന്നി.

MINI BABU