Image

ചർച്ചകൾക്ക് തടസമില്ല; മലങ്കരസഭയെ വ്യവഹാരങ്ങളിലേക്ക് വലിച്ചിട്ടവർക്ക് തിരിച്ചറിവുണ്ടാകുന്നത് സ്വാഗതാർഹം

ഡോ. യൂഹാനോൻ മാര്‍ ദിയസ്‌കൊറോസ് മെത്രാപ്പൊലീത്ത, പ്രസിഡന്റ്, മാധ്യമ വിഭാഗം, കാതോലിക്കേറ്റ് അരമന, കോട്ടയം Published on 26 March, 2026
ചർച്ചകൾക്ക് തടസമില്ല; മലങ്കരസഭയെ വ്യവഹാരങ്ങളിലേക്ക് വലിച്ചിട്ടവർക്ക് തിരിച്ചറിവുണ്ടാകുന്നത് സ്വാഗതാർഹം

കോട്ടയം: മലങ്കരസഭയുടെ 1934-ലെ ഭരണഘടനയുടെ അന്തസത്ത കാത്ത് സൂക്ഷിക്കുന്നതാണ് ഹൈക്കോടതി ഉത്തരവ്. 34-ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടേണ്ട പള്ളികളുടെ സ്വാതന്ത്ര്യത്തെ വിധി ഹനിക്കുന്നില്ല. 2017 -ലെ സുപ്രീംകോടതിയുടെ അന്തിമവിധി അടിസ്ഥാനശിലയായി തുടരും.

രാജ്യത്തെ പരമോന്നത കോടതിയുടെ വിധിയെ മാനിക്കാൻ ഭരണസംവിധാനങ്ങൾ തയാറാകാതെ വന്നപ്പോഴാണ്  കർശനമായി നിയമം നടപ്പാക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. 1934-ലെ ഭരണഘടനാ പ്രകാരമുള്ള പള്ളികൾ ഏറ്റെടുത്ത് ഭരണം നടത്താൻ ജില്ലാഭരണകൂടങ്ങൾക്ക് അധികാരമില്ലെന്ന ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണത്തിലൂടെ യഥാർത്ഥ അവകാശിയെ കോടതി തിരിച്ചറിയുന്നുണ്ട്.

ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ പോലീസ് സംരക്ഷണം നൽകുന്നതിനും തടസമില്ല. അതായത് മലങ്കരസഭയുടെ പള്ളികളുടെ യഥാർത്ഥ അവകാശികൾ സഭയുടെ ഭരണഘടനയെ അംഗീകരിക്കുന്നവർ മാത്രമായിരിക്കും. അത് നടപ്പാക്കാൻ കോടതികൾക്ക് ഇടപെടുന്നതിനുള്ള സ്വാതന്ത്ര്യം വിധി നൽകുന്നുണ്ട്.

പാത്രിയർക്കീസ് പക്ഷത്തുള്ള ശ്രീ.കെ.എസ് വർഗീസ് സമർപ്പിച്ച ഹർജിയിലാണ് 2017 ജൂലൈ 3ന് സുപ്രീംകോടതി അന്തിമതീർപ്പ് കൽപ്പിച്ചത്. നിയമപോരാട്ടങ്ങളുടെ ഉത്തരവാദി ആരാണെന്നത് ഇതിലൂടെ വ്യക്തമാണ്. 1958 -ൽ മലങ്കരസഭയ്ക്ക് അനുകൂലമായ ഉത്തരവിൽ എതിർകക്ഷിയിൽ നിന്ന് കോടതിച്ചെലവ് ഉൾപ്പെടെ നൽകാനായിരുന്നു വിധി.

“ഒരു രൂപാ പോലും വേണ്ട, സമാധാനത്തോടെ ഒരുമിക്കാം” എന്നാണ് അന്നത്തെ കാതോലിക്കാ പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവാ പറഞ്ഞത്. 1958ലും, 1995ലും, 2002ലും അവസാനം 2017-ലെ അന്തിമ വിധിയിലും കോടതി അരക്കിട്ടുറപ്പിച്ച മലങ്കരസഭയുടെ ഭരണസംവിധാനമായ 1934-ലെ ഭരണഘടന അനുസരിച്ച് സഭയിൽ സമാധാനമുണ്ടാകണമെന്ന കോടതി താൽപ്പര്യം ഉൾക്കൊള്ളാൻ ഇന്നത്തെ സമാധാന പ്രിയർക്ക് കഴിഞ്ഞില്ല എന്നത് ചരിത്രസത്യമാണ്. എങ്കിലും  മലങ്കരസഭയെ വ്യവഹാരങ്ങളിലേക്ക് വലിച്ചിട്ടവർ ഇന്ന് സമാധാനത്തിനായി ദാഹിക്കുന്നത് ആത്മാർത്ഥതയോടെയാണെങ്കിൽ സ്വാഗതം ചെയ്യുന്നു.

വിശുദ്ധ നോമ്പുകാലത്ത് സഹോദര്യത്തിന്റെ വഴിയിലൂടെ യാത്രചെയ്യാൻ സാധിക്കുമെങ്കിൽ അതിനെ ദൈവഹിതമായി കാണാം. സഭ എക്കാലത്തും സമാധാനമാണ് ആഗ്രഹിച്ചിട്ടുള്ളത്. അതേസമയം സമാധാനത്തിന് ആഹ്വാനം ചെയ്യുന്നവർ 302 പേജുള്ള കോടതി വിധി പൂർണമായി വായിക്കാതെ പള്ളികൾക്ക് മുന്നിൽ കരിമരുന്ന് പ്രയോഗം നടത്തി ആഹ്ലാദിക്കുന്നത് ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥിതിയോടുള്ള അവഹേളനമാണെന്നും ഓർമ്മിപ്പിക്കട്ടെ. ആഘോഷങ്ങളുടെ പുകമറയിൽ ഇല്ലാതാകുന്നതല്ല കോടതി വിധികൾ എന്ന സത്യം ഈ നോമ്പുകാലത്ത് വെളിച്ചമാകട്ടെ.

see also from  Facebook  

എന്താണ് വിധിയിലെ നമുക്ക് അനുകൂലമായ ഭാഗങ്ങൾ??
1. സുപ്രീംകോടതി (2017) വിധി അന്തിമവും നിർബന്ധിതവുമാണ്
കോടതി വീണ്ടും ഉറപ്പിച്ചു: K.S. Varghese (2017) വിധി അന്തിമമാണ്, എല്ലാവരും അതിനെ അനുസരിക്കണം
സിവിൽ കോടതി വിധികളോ മറ്റു വ്യത്യസ്ത അവകാശവാദങ്ങളോ ഇതിനെ മറികടക്കാനാവില്ല
പേജ് 288–289; “No party can claim that they would follow the civil court judgment and not the direction of the Apex Court in K.S. Varghese…” 2017 ലെ വിധിപ്രകാരം 1934 ഭരണഘടനയുടെ നിയമപരമായ സാധുത ഉറപ്പിക്കുന്നു
2. 1934 ഭരണഘടനപ്രകാരം നിയമിതരായ പുരോഹിതർക്കേ ശുശ്രൂഷ നടത്താൻ കഴിയൂ
കോടതി വീണ്ടും ഇക്കാര്യം ഒന്നുകൂടി ഉറപ്പിച്ചു. നിയമാനുസൃതമായി നിയമിതരായ വികാരിമാർക്ക് മാത്രമേ അതാത് ഇടവകകളിൽ ശുശ്രൂഷ നടത്താൻ പാടുള്ളൂ
പേജ് 59 "ensuring that no Priest or Prelates appointed otherwise than in accordance with Malankara Orthodox Church Constitution of 1934 conduct any sacraments including Holy Mass in the 1st petitioner Church, its parish hall, cemetery or any other appurtenant buildings thereto....”
ആരാധനകാര്യങ്ങളിൽ പൂർണ്ണ നിയന്ത്രണം 1934 ലെ ഭരണഘനാ പ്രകാരം നിയമിതനാകുന്ന വികാരിക്ക് മാത്രമെന്ന് സാരം.
3. ഓർത്തഡോക്സ് സഭയുടെ വികാരിമാർക്കും ശുശ്രൂഷയ്ക്കും ആവശ്യമെങ്കിൽ പോലീസ് സംരക്ഷണം നൽകണം.
വിഘിടിതവിഭാഗം തർക്കങ്ങൾ ഉണ്ടാക്കുന്ന പക്ഷം ഫലപ്രദമായ പോലീസ് സംരക്ഷണം നൽകണം, അതിലൂടെ മലങ്കര ഓർത്തഡോക്സ് സഭയുടെ പുരോഹിതർക്ക് പ്രവർത്തിക്കാൻ കഴിയണം.
പേജ് 289 "The police shall give effective protection to the petitioners to conduct religious service in Mulanthuruthy Marthoma Church as against any obstruction being caused by party respondents and others ......"
പേജ് 297 “…to conduct religious services in the respective Churches, cemeteries, Parish halls, etc., without any obstruction, interruption or hindrance from the party respondents…”
പ്രായോഗികമായി വിധി നടപ്പാക്കാൻ ഉറപ്പ് നൽകുന്ന സാധ്യത.
4. ഇടവകയുടെ ഭരണാധികാരം ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണം.
സുപ്രീംകോടതി നിർദ്ദേശം ഹൈക്കോടതി ഇവിടെ അംഗീകരിkകുന്നു. ഇടവകകളുടെ പൂർണ്ണ ഭരണവും മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് (മാത്രമായി) കൈമാറണം
പേജ് 42 “we direct these petitioners to hand over the entire administration (only) to Malankara Orthodox Syrian Church’s Management…”
പള്ളികളുടെ ഭരണനിയന്ത്രണം മലങ്കരസഭക്ക് മാത്രമായി ഉറപ്പിക്കുന്നു
5. വികാരിമാരെ നിയമിക്കുന്ന അധികാരം മെത്രാപ്പോലീത്തയ്ക്കാണ്
വികാരി/പുരോഹിത നിയമനം മലങ്കര മെത്രാപ്പോലീത്തയുടെ അധികാരത്തിലാണ്
പേജ് 191 …Clergy members, including Vicars, Priests, Deacons, Prelates, Metropolitans and the Catholicos of the Malankara Orthodox Church appointed under the 1934 Constitution…
ഇടവകകളിൽ ആത്മീയ നേതൃത്വം മലങ്കര സഭാധ്യക്ഷനിൽ നിക്ഷിപ്തം.
6. സംസ്ഥാനം ഓർത്തഡോക്സ് സഭയുടെ അവകാശങ്ങൾ നടപ്പാക്കേണ്ട ബാധ്യതയുണ്ട്
സംസ്ഥാനം സുപ്രീംകോടതി വിധിക്ക് വിരുദ്ധമായി പ്രവർത്തിക്കരുത് എന്ന് കോടതി ഒരിക്കൽകൂടി ഓർമ്മിപ്പിച്ചു. അത് നടപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ് എന്നും അടിവരയിട്ടു.
പേജ് 124–125
“Even the State Government cannot act contrary to the Judgment and the observations made by the Apex Court and has a duty to ensure that the Judgment of the Apex Court is implemented forthwith.”
“The State and all parties shall abide by the Judgment… in totality…"
പാരലൽ സംവിധാനങ്ങൾ ഉടലേക്കുവനായുള്ള സാധ്യതയും കോടതി തള്ളിക്കളയുന്നത് ശ്രദ്ധേയമാണ്.
“No parallel system can be created.”
7. നിയമവും ക്രമവും ഉറപ്പാക്കാൻ കോടതികൾക്ക് ഇടപെടാം
വിധി നടപ്പാക്കുന്നതിന് പ്രതിരോധമുണ്ടെങ്കിൽ ഭരണഘടനാ പ്രകാരം കോടതികൾ ഇടപെട്ട് നിയമം നടപ്പാക്കാമെന്നു ഹൈക്കോടതി വ്യക്തമാക്കി
പേജ് 292 “The constitutional court alone has the power to enforce the directions of the Apex Court when there is a blatant breach of the directions of the Apex Court, resulting in a law and order issue.”
8. തടസ്സമില്ലാതെ ശുശ്രൂഷ നടത്താനുള്ള അവകാശം
ഓർത്തഡോക്സ് സഭയുടെ പുരോഹിതർക്കും വിശ്വാസികൾക്കും തടസ്സമില്ലാതെ ആരാധന നടത്താമെന്നു കോടതി വിലയിരുത്തി.
പേജ് 59 “…lawfully appointed Vicars of the Church in accordance with the 1934 Constitution to enter the Church and to carry out religious services… without let or hindrance…”
പേജ് 297 “…lawfully appointed Vicars, Priests… in accordance with the 1934 Constitution to conduct religious services in the respective Churches, cemeteries, Parish halls, etc., without any obstruction, interruption or hindrance…”
9. പ്രായോഗികമായി ഓർത്തഡോക്സ് സഭയുടെ ഭരണത്തെ അംഗീകരിക്കുന്നു
ഈ വിഷയത്തിൽ ഹൈകോടതി മുൻ ഉത്തരവുകൾ ശരിവച്ചു: പള്ളികളിലെ പ്രവേശനാവകാശവും, പള്ളി, സെമിത്തേരി, പാരീഷ് ഹാൾ എന്നിവയുടെ നിയന്ത്രണവും സഭയിൽ നിക്ഷിപ്തമാണ്.
പേജ് 296–297
10.1934 ഭരണഘടനയ്ക്ക് പുറമേ നിയമിതനായ വൈദികർക്ക് നിരോധനം
“…commanding the 1st respondent State and the official respondents to act strictly adhering to the decision of the Apex Court reported in K.S. Varghese [(2017) 15 SCC 333] ensuring that no Priests or Prelates appointed otherwise than in accordance with the 1934 Constitution conduct any sacraments including Holy Mass in the 1st petitioner Church in the respective writ petitions, its Parish hall, cemetery or any other appurtenant buildings thereto.”
11. നിയമപരമായി 1934 ലെ ഭരണഘടന പ്രകാരം നിയമിതനായ വൈദികർക്ക് പ്രവർത്തനസ്വാതന്ത്രം
“It was also ordered that adequate protection shall be granted to the petitioners in the respective writ petitions, who are the lawfully appointed Vicars, Priests, etc., of the respective Churches in accordance with the 1934 Constitution to conduct religious services in the respective Churches, cemeteries, Parish halls, etc., without any obstruction, interruption or hindrance from the party respondents therein…”
12.സ്റ്റേറ്റ്-പോലീസ് സംവിധാനങ്ങൾക് ആവശ്യമെങ്കിൽ ഇടപെടാനുള്ള സ്വാതന്ത്രം
“…directing the police to see that appropriate steps are taken in compliance of the decision of the Apex Court.”
ഭൗതികമായി (ground level) പൂർണ്ണ നിയന്ത്രണം ഉറപ്പിക്കുന്നു
13. ശവസംസ്കാരവും പള്ളി രേഖകളും വികാരിയുടെ നിയന്ത്രണത്തിൽ
മരണരജിസ്റ്റർ 1394ലെ ഭരണഘടനാ പ്രകാരം നിയമിതനായവികാരിയാണ് പരിപാലിക്കേണ്ടത്
പേജ് 51–52 “The Vicar of the parish shall maintain a separate register… for the burial of corpse conducted in the cemetery…”
മലങ്കര ഓർത്തോഡോക്സ് സഭയുടെ പ്രധാന നേട്ടങ്ങൾ
✅ 1934 ഭരണഘടനയുടെ പൂർണ്ണമായ മേൽനോട്ടത്തിലെ ഇടവക ഭരണം
✅ ദേവാലയങ്ങളിൽ ഭരണനിയന്ത്രണം ഓർത്തഡോക്സ് സഭയ്ക്ക്
✅ ദേവാലയങ്ങളിൽ ശുശ്രൂഷ നടത്താനുള്ള ഏകാധികാരം
✅ പോലീസിന്റെയും സർക്കാരിന്റെയും നിയമപരമായ പിന്തുണ
✅ കോടതികളുടെ ശക്തമായ ഇടപെടൽ
>> മറുവിഭാഗത്തിനു അനുകൂലമായ ഭാഗങ്ങൾ എന്തെല്ലാമാണ്??
1.ആരാധനയിൽ പങ്കെടുക്കാനുള്ള അവകാശം
പേജ് ~290–291 “all parishioners are free to attend the services…”
(മുളന്തുരുത്തി മാർത്തോമൻ പള്ളി ഭാഗം – പോലീസ് സംരക്ഷണ ഉത്തരവ്)
2. പൊതു സൗകര്യങ്ങൾ ഉപയോഗിക്കാൻ അവകാശം (1934 ഭരണഘടനയുടെ അംഗീകരണം ആവശ്യമായില്ല)
പേജ് ~300–302 “…public facilities… burial grounds, schools, hospitals… without insisting on allegiance…”
3. ശവസംസ്കാരാവകാശം നിയമപരമായി സംരക്ഷിതം
പേജ് ~302–304 “right to burial… governed by the Act”
4. പള്ളിക്കു പുറത്തുള്ള ശവസംസ്കാരത്തിൽ ഇഷ്ടമുള്ള പുരോഹിതനെ തിരഞ്ഞെടുക്കാം
പേജ് ~303 “funeral services… by a priest of their choice”
ഈ നേട്ടങ്ങൾ ഉണ്ടെങ്കിലും:
❌ ഭരണനിയന്ത്രണം ഇല്ല
❌ കുർബാന നടത്താനുള്ള അധികാരം ഇല്ല (തർക്കമുള്ളപള്ളികളിൽ)
❌ പുരോഹിത നിയമന അധികാരം ഇല്ല
>>കോടതിവിധി നമുക്ക് പൂർണ്ണമായി അനുകൂലമാണോ ??
അല്ല.
ഒരു സിവില് കേസിൽ കോടതിയുടെ അന്തിമ തീരുമാനമാണ് വിധി (Judgement). പ്രസ്തുത കേസിൽ (Suit) കോടതി കണ്ടെത്തിയ വസ്തുതകൾ, കാരണങ്ങൾ, തീരുമാനങ്ങൾ എന്നിവ അടങ്ങിയ രേഖയാണിത്. വിധിന്യായത്തിന് ശേഷം കേസ്, അത് സംബന്ധിച്ച പ്രശ്നങ്ങൾ, തെളിവുകൾ, കോടതിയുടെ കണ്ടെത്തലുകൾ എന്നിവ ഔദ്യോഗികമായി രേഖപ്പെടുത്തുന്ന ഉത്തരവാണ് ഡിക്രി (Decree). മഴുവന്നൂർ പള്ളിയുടെ കേസിൽ ഒറിജിനൽ സ്യൂട്ട് ഇല്ലാതെ നേരിട്ട് 2017 ലെ ഡിക്രീ പ്രകാരം പോലീസ് സംരക്ഷണം ആണ് നമ്മൾ ആവശ്യപ്പെട്ടത്. എന്നാൽ അത് പോരാ, 2017 ജൂലൈ മൂന്നിലെ വിധിയുടെ ഡിക്രി, ആ കേസുമായി നേരിട്ട് ബന്ധപ്പെട്ട പള്ളികൾക്കു മാത്രമേ ബാധകമാകൂ എന്ന് ഇന്നലത്തെ കോടതി വിധിയിലുണ്ട്. അതുകൊണ്ടു മഴുവന്നൂർ പള്ളിയുടെ കേസ് നടത്തിപ്പ് ഇനി മറ്റൊരു രീതിയിലാകും സഞ്ചരിക്കേണ്ടിവരിക. അപ്പോഴും 1934ലെ ഭാരണഘടനാ പ്രാകാരമാണ് പള്ളി ഭരിക്കപ്പെടേണ്ടത് എന്ന വിധി മാറ്റമില്ലാതെ തുടരുന്നുണ്ട് എന്നതും ശ്രേദ്ധേയം.
>>ഈ വിധി നമ്മളെ ബാധിക്കും?
ഇനി ഓരോ പള്ളികൾക്കു കേസുമായി മുൻപോട്ടു പോകുമ്പോൾ അതാത് പള്ളികൾക്കായി ഓരോ ഇന്റിവിജ്വൽ ഒറിജിനൽ സ്യൂട്ട് (os) അതാത് മുൻസിഫ് കോടതികളിൽ ഫയൽ ചെയ്യേണ്ടിവരും. ഇത് കേസ് നടത്തിപ്പിനും വിധിനടത്തിപ്പിനും ചെറുതല്ലാത്ത കാലതാമസം വരുത്തും.
>>1934 ലെ ഭാരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നു വിധി വന്ന പള്ളികളെ ഇന്നലത്തെ വിധി ബാധിക്കുമോ?
ഒരിക്കലുമില്ല.
കാരണം os ഫയൽ ചെയ്യാതെ ഡയറക്റ്റ് ഫയലിംഗ് വന്നതിനാലാണ് കോടതി ഇതുപോലൊരു നിരീക്ഷണം നടത്തിയത്.
ഇനി മുന്നോട്ടുള്ള കേസുകളുടെ നടപടിക്രമങ്ങളിൽ കുറച്ചധികം കാലതാമസം വരുത്തുവാൻ ഇന്നലത്തെ വിധി മൂലം സാധിച്ചെക്കും.
>>ഇന്നലത്തെ അവരുടെ പ്രകടനങ്ങൾ എന്തിനായിരുന്നു ??
വെറും പ്രഹസനം.
ഉറങ്ങിക്കിടന്ന മലബന്ധകുഞ്ഞുങ്ങളെ ഒന്ന് ഉണർത്താനുള്ള ശ്രമം.
പക്ഷെ അത് നമുക്ക് ഗുണം ചെയ്യും.
അനുകൂല വിധിയുണ്ടാകാതെ തന്നെ യാക്കോകുഞ്ഞുങ്ങളുടെ കോലാഹലം കോടതിയെ ബോധ്യപ്പെടുത്താൻ നമുക്ക് സാധിക്കും.

Join WhatsApp News
Mini 2026-03-26 13:28:14
Thank you for explaining clearly
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക