Image

ഇ-മലയാളി വായനാവാരാഘോഷം - ഓർമ്മകൾ പുതുക്കുക

(സ്വന്തം ലേഖകൻ) Published on 26 March, 2026
ഇ-മലയാളി വായനാവാരാഘോഷം - ഓർമ്മകൾ പുതുക്കുക

ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി എഴുത്തുകാർ. മൂന്നു ശങ്കരന്മാരാണ് ആദ്യമായി മലയാളത്തിന് ജ്ഞാനപീഠം നേടിക്കൊടുത്തത്. അതിനുശേഷം നേടിയവരിൽ വീണ്ടും ഒരു കുറുപ്പുണ്ടായി എന്നത് കൗതുകകരമാണ്.
1.    ജി. ശങ്കരക്കുറുപ്പ് - 1965ൽ അദ്ദേഹത്തിന്റെ ഓടക്കുഴൽ എന്ന കാവ്യസമാഹാരത്തിലൂടെ ആദ്യത്തെ ജ്ഞാനപീഠപുരസ്കാരം മലയാളത്തിനു ലഭിച്ചു.
2.    എസ്. കെ. പൊറ്റക്കാട് - ഒരു ദേശത്തിന്റെ കഥ എന്ന നോവലിനാണ് 1980 ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്. എസ് കെ =ശങ്കരൻ കുട്ടി  
3.    തകഴി ശിവശങ്കരപ്പിള്ള - 1984 ൽ കയർ എന്ന നോവലിനാണ് തകഴിക്ക് ജ്ഞാനപീഠം ലഭിച്ചത്‌.
4.    എം.ടി. വാസുദേവൻ നായർ - 1995ൽ ജ്ഞാനപീഠം ലഭിച്ചു.
5.    ഒ.എൻ.വി. കുറുപ്പ് - ജ്ഞാനപീഠം പുരസ്കാരം (2007)
6.    അക്കിത്തം അച്യുതൻ നമ്പൂതിരി - സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് 2019 ൽ അദ്ദേഹത്തിനു ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു.

ഉത്തരങ്ങൾ കണ്ടെത്തുക

1. മലയാളത്തിൽ പുസ്തക നിരൂപണം ആദ്യമായി പ്രത്യക്ഷപ്പെട്ടത് ഏതു മാസികയിൽ?
2. മലയാളത്തിലെ ആദ്യത്തെ ജനകീയ മഹാകാവ്യം ഏത് ?
3. മലയാളഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം?
4. മലയാളത്തിലെ ആദ്യ സാഹിത്യമാസിക?
5. മലയാളത്തിലെ ആദ്യത്തെ സര്വദകലാശാല?
6. സിനിമയാക്കിയ ആദ്യ മലയാള നോവല്‍?
7. ഭാരതപര്യടനം എന്ന പ്രശസ്ത നിരൂപണഗ്രന്ഥത്തിന്റെ കർത്താവ്?
8. ആദ്യത്തെ എഴുത്തച്ഛന്‍ പുരസ്കാരജേതാവ്?
9. വിശുദ്ധിയുടെ കവിത എന്ന് വിശേഷിപ്പിക്കുന്നത് ആരുടെ കവിതകളെയാണ്?
10. ഉള്ളൂര്‍ രചിച്ച മഹാകാവ്യം?
11. മഹാകാവ്യമെഴുതാതെ മഹാകവിപട്ടം നേടിയ കവി?
12.മലയാളത്തിലെ ആദ്യത്തെ ജനകീയ കവി?
13. കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച ആദ്യത്തെ തുള്ളല്‍ കൃതി ?
14. കേരളത്തിലെ ഹെമിംഗ് വേ എന്നറിയപ്പെടുന്നത്?
15. സാഹിത്യപഞ്ചാനനന്‍ എന്നറിയപ്പെടുന്നത് ആര്?
16.'എന്റെ നാടുകടത്തല്‍' ആരുടെ ആത്മകഥയാണ്?
17. പ്രഥമ വയലാര്‍ അവാര്ഡ്ന‌ നേടിയ കൃതി?
18.  കേരള മോപ്പസാങ്ങ് എന്ന് അറിയപ്പെടുന്നത് ആര്?
19. മലയാളത്തിന്റെ ആദ്യത്തെ കവി?
20. കേന്ദ്രസാഹിത്യഅക്കാദമി-യുടെ സെക്രട്ടറിയായ ആദ്യമലയാളി?
21. ആധുനികകവിതയുടെ വക്താവ്?
22. അമേരിക്കൻ മലയാള സാഹിത്യത്തിലെ ആദ്യത്തെ നോവലിസ്റ്റ്, കഥാകൃത്ത്, കവി? (ഉത്തരം കണ്ടെത്തി കമന്റ് കോളത്തിൽ എഴുതുക)
23. അമേരിക്കൻ മലയാള സാഹിത്യത്തിലെ ജനകീയ എഴുത്തുകാരൻ (ഉത്തരം കമന്റ് ബോക്സിൽ എഴുതുക)
24. ഇന്ത്യന്‍ ഭാഷകളിലെ ഏറ്റവും വലിയ നോവല്‍ ഏത്?
25.സ്നേഹഗായകന്‍ എന്നറിയപ്പെടുന്നത്?

ഉത്തരങ്ങൾ

1.കോട്ടയം ക്വാർട്ടർലി
2.കൃഷ്ണഗാഥ
3.സംക്ഷേപ വേദാര്ത്ഥം്(1772)
4. വിദ്യാവിലാസിനി(1881)
5.തിരുവിതാംകൂര്‍ സർവകലാശാല (1937.നവംബര്‍)
6. മാർത്താണ്ഡവർമ്മ
7.കുട്ടിക്കൃഷ്ണമാരാര്‍ 
8.ശൂരനാട് കുഞ്ഞൻ പിള്ള
9.ബാലാമണിയമ്മ
10ഉമാകേരളം
11.കുമാരനാശാന്‍
12, കുഞ്ചന്‍ നമ്പ്യാർ
13.കല്യാണസൌഗന്ധികം
14. എം ടി. വാസുദേവന്‍‌ നായർ 
15.പി.കെ.നാരായണപിള്ള
16.സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
17അഗ്നിസാക്ഷി (ലളിതാംബിക അന്തർജ്ജനം)
18. തകഴി ശിവശങ്കരപ്പിള്ള  
19. ചീരാമന്‍
20.സച്ചിദാനന്ദന്‍
21. ഡോ.കെ.അയ്യപ്പപ്പണിക്കര്‍
22.?
23.?
24. -അവകാശികള്‍ (വിലാസിനി)
25.കുമാരനാശാന്‍
*****

Join WhatsApp News
American Malayali 2026-03-26 15:06:45
സുധീർ - അമേരിക്കൻ മലയാള സാഹിത്യത്തെ പ്പറ്റി ഒരു ചോദ്യാവലി തയ്യാറാക്കു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക