
ഏതാനും ദിവസങ്ങൾക്കുള്ളിൽ കേരളം തിരിച്ചറിയും ഇടത്തോട്ടാണോ വലത്തോട്ടാണോ എന്ന്. പ്രചാരണം കൊടുമ്പിരി കൊള്ളുന്ന ഈ ദിവസങ്ങളിൽ ന്യൂയോർക്കിലുള്ള മലയാളികളും ഹൃദയമിടിപ്പോടെ നോക്കുകയാണ് തങ്ങളുടെ തുടിപ്പുകൾ നിറഞ്ഞുനിൽക്കുന്ന കേരളം. ലോകം മൊത്തമായി അസ്ഥിരമായ ഒരു കാലഘട്ടത്തിൽക്കൂടി കടന്നു പോകുമ്പോൾ, കേരളത്തിനും ആശങ്കകൾ ഏറെ. ഹാട്രിക് സമ്മാനിക്കുന്ന ഭരണ ത്തുടർച്ചയോടെ പിണറായി സർക്കാർ അത്ഭുതങ്ങൾ സൃഷ്ടിക്കുമോ? 10 വർഷത്തെ ഇടവേളക്കു ശേഷം ഐഖ്യ ജനാതിപത്യ മുന്നണി തിരിച്ചുവരവു നടത്തുമോ? ഇരുമുന്നണികളേയും തളച്ചു വികസനത്തിന്റ്റെ ശംഖൊലിയുമായി മൂന്നാം മുന്നണി കടന്നുവരുമോ? അമേരിക്കൻ മലയാളികൾ അവരുടെ ആശങ്കകളും സ്വപ്നങ്ങളും പങ്കുവെയ്ക്കുന്നു.
മാർച്ച് 29 ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് കേരള സെന്റർ ചൂടുള്ള ചർച്ചകൾക്ക് വേദിയാവുകയാണ്. മൂന്നു മുന്നണികളിൽ നിന്നും പങ്കെടുക്കുന്ന നേതാക്കൾ കൂടാതെ സമൂഹത്തിന്റെ മാറ്റങ്ങൾക്കു താല്പര്യപൂർവ്വം കാത്തിരിക്കുന്ന ന്യൂയോർക്കിലെ ഏവർക്കും ഈ "വാൽക്കണ്ണാടി സദസ്സിൽ" പങ്കെടുക്കാം. പരദേശിയായി പാർക്കുന്ന മലയാളികൾക്ക് അവരുടെ ആശങ്കകൾ പങ്കുവെയ്ക്കുവാനൊരിടം. വിവിധ മാധ്യമങ്ങൾ പകർത്തുന്ന ഈ വേദിയിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. വോട്ടുചെയ്യാൻ സാധിച്ചില്ലെങ്കിലും നിങ്ങൾക്ക് ഇവിടെ മാത്രമല്ല നാട്ടിലും ചലങ്ങൾ ഉണ്ടാക്കാൻ സാധിക്കും.
മലയാളം ഗ്ലോബൽ വോയിസ്, വാൽക്കണ്ണാടി മീഡിയ, കേരളാ സെന്റർ എന്നീ പ്രസ്ഥാങ്ങൾ സംയുക്തമായി നടത്തുന്ന ചർച്ചകളിലേക്ക് ന്യൂയോർക്കിലെ രാഷ്ട്രീയ താല്പര്യമുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫിലിപ്പ് മഠത്തിൽ 917-459-7819,
കോരസൺ വർഗീസ് 516-398-5989,
അലക്സ് എസ്തഫാൻ 516-563-9387.