Image

ഫൊക്കാന കൺവെൻഷൻ ചരിത്രം കുറിച്ച് മുന്നോട്ട്: രെജിസ്ട്രേഷൻ പുനരാരംഭിച്ചു

ശ്രീകുമാർ ഉണ്ണിത്താൻ Published on 26 March, 2026
ഫൊക്കാന കൺവെൻഷൻ ചരിത്രം കുറിച്ച് മുന്നോട്ട്:   രെജിസ്ട്രേഷൻ പുനരാരംഭിച്ചു

ന്യൂ  യോർക്ക് : ഏതെങ്കിലും പ്രവാസി സംഘടനകളുടെ  ചരിത്രത്തിൽ ആദ്യമായിട്ടാണ്  കൺവെൻഷന് എട്ട്  മാസങ്ങൾക്ക് മുൻപ് തന്നെ റിസർവ് ചെയ്ത റൂമുമുകൾ എല്ലാം തന്നെ സോൾഡ് ഔട്ട് ആകുന്നത്, എന്നാൽ  വളരെ അധികം ആളുകൾ രെജിസ്റ്റർ ചെയ്യുവാൻ പിന്നെയും തയാർആയി വരുകയും അതുപോലെസ്പോൺസേഴ്‌സിന്റെ  ഒരു നിരതന്നെ കൺവെൻഷനെ സപ്പോർട്ട് ചെയ്യുവാൻ മുന്നോട്ട് വരുകയും ചെയ്തപ്പോൾ പ്രസിഡന്റ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ റിസോർട്ടുമായി ബന്ധപ്പെടുകയും നൂറു  റൂമുകൾ കൂടി അധിക നിരക്കിൽ എടുക്കുവാൻ  തീരുമാനിക്കുകയും  ചെയ്തു.

അമിതമായ രെജിസ്ട്രേഷൻ  പ്രവാഹം കാരണം കൂടുതൽആയി  അനുവദിച്ചു കിട്ടിയ റൂമുകളിൽ ഇനിയും കുറച്ചു റൂമുകൾ കൂടി മാത്രമേ അവശിഷിക്കുന്നുള്ളു അതുകൊണ്ട്  "ഫസ്റ്റ് കം ഫസ്റ്റ് സെർവ്" എന്ന പോളിസിയിൽ ഇനിയും ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് രെജിസ്ട്രേഷൻ ലഭിക്കുന്നതാണ്.

ഫൊക്കാനാ ഇന്റർനാഷണൽ കൺവെൻഷൻ 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ  അത് ഫൊക്കാനയുടെയും മറ്റ് ഏത് പ്രവാസി സംഘാടനകളോ  ചരിത്രത്തിൽ ഇന്നുവരെ വരെ കണ്ടിട്ടില്ലാത്ത ഒരു കൺവെൻഷനാണ്  സാക്ഷിയാകുവാൻ പോകുന്നത് . ഇത്‌ ഫൊക്കാനയുടെ ചരിത്രത്തിൽ സുവർണ്ണ നിമിഷം തന്നെയാണ്. ഐക്യകണ്ഠവും  നിഷ്പക്ഷവുമായ പ്രവർത്തന മികവുകൊണ്ട് ജന മനസ്സുകളിൽ ഇടം പിടിച്ച സംഘടനഅയി മാറിയത് കൊണ്ട് തന്നെയാണ് ഫൊക്കാനക്ക്  ഈ അതിശയ  നേട്ടം കൈവരിക്കാൻ  ആകുന്നത് എന്ന്  പ്രസിഡണ്ട് സജിമോൻ ആന്റണി അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ഔട്ട്ഡോർ വാട്ടർ പാർക്കുകളിൽ ഒന്നായ കൽഹാരി റിസോർട്ടിൽ ഇന്റർനാഷണൽ കൺവെൻഷൻ അരങ്ങേറുമ്പോൾ ഈ ചരിത്ര സംഗമത്തിന് വേദി പങ്കിടാൻ ഒട്ടനേകം ഫാമിലികൾ  തയ്യാറെടുക്കുന്നുണ്ടെന്നതിന്റെ തെളിവായാണ് റിസോർട്ടിലെ റൂമുകൾ സോൾഡ് ഔട്ട് ആയിട്ടും പിന്നെയും രജിസ്ട്രേഷന് വേണ്ടി സ്റ്റാൻബൈ നിൽക്കുന്നത്.

യുവജനോത്സവത്തിന്റെ ഗ്രാന്റ് ഫിനാലെ , പ്രൗഢഗംഭീരമായ സിനി  അവാർഡ് നൈറ്റ്,അവസ്മരണീയമാകുന്ന സ്റ്റേജ് ഷോകൾ, വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ അങ്ങനെയങ്ങനെ കൺവെൻഷനെ വർണ്ണാഭമാക്കാൻ ഒട്ടനവധി  പരിപാടികളാണ്  തയ്യാറെടുക്കുന്നത്. വേൾഡ് ഗിന്നസിൽ   വരെ ചേർക്കുവാൻ പോകുന്ന പല കലാ രൂപങ്ങളും ഈ കൺവെൻഷനിൽ സാക്ഷിയാകും.


4500 ഡോളർ  വാല്യൂഉള്ള രെജിസ്ട്രേഷൻ ആണ്  സിംഗിൾ രജിസ്ട്രേഷന് $1600.00, രണ്ടുപേർക്ക് $1800.00 ഡോളറും നാലുപേർ അടങ്ങുന്ന കുടുംബത്തിന്  (മാതാപിതാക്കളും രണ്ടു കുട്ടികളും അടങ്ങുന്നത്),$2300.00 ഡോളറുമായ നിരക്കിൽ നൽകുന്നത്.

https://convention.fokanaonline.org/?_gl=1*1tdlte1*_ga*NzAwNDUzODAzLjE3NjE0MTI5NzE.*_ga_G3TYNYPDEE*czE3NjE0MTI5NzAkbzEkZzAkdDE3NjE0MTI5NzAkajYwJGwwJGgw

ഫൊക്കാനയുടെ അന്തർദേശീയ കൺവെൻഷൻ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നതിനോടൊപ്പം ഇത് പ്രൗഢഗംഭീരമായിരിക്കുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു . ഈ  ചരിത്ര നിമിഷത്തിൽ നിങ്ങളും ഇതിൽ പങ്കാളിയാകുബോൾ    കാലം അതിന് സാക്ഷിയായിരിക്കും.കൽഹാരിയിൽ നമുക്ക് ഒത്തുചേരാം .....  ഈ ചരിത്ര മുഖുർത്തത്തെ നമുക്ക് വണ്ണാഭമാക്കാം ....
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക