
ഇ-മലയാളിയുടെ വായനാവാരത്തിൽ അമേരിക്കൻ മലയാളി എഴുത്തുകാരുടെ (തിരഞ്ഞെടുത്ത) പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു. വായിക്കുക, കോപ്പികൾ ആവശ്യമെങ്കിൽ എഴുത്തുകാരുമായി ബന്ധപ്പെടുക.

1. ജെ മാത്യുസ്, ന്യയോർക്ക്
2. ജോൺ ഇളമത , കാനഡ
3. ഇ.എം സ്റ്റീഫൻ, ന്യയോർക്ക്
4. രാജു മൈലാപ്ര, ഫ്ലോറിഡ
5. എൽസി യോഹന്നാൻ ശങ്കരത്തിൽ, ന്യയോർക്ക്
6. ജോൺ വേറ്റം, ന്യയോർക്ക്
7. സരോജ വർഗീസ്, ഫ്ലോറിഡ
8. ജോൺ മാത്യു, ടെക്സസ്
9. ജോസഫ് നമ്പിമഠം, ടെക്സസ്
10. ജോർജ്ജ് മണ്ണിക്കരോട്ട്, ടെക്സസ്
11. ഷീല എം പി, ഫിലാഡൽഫിയ
12. എ.സി. ജോർജ്ജ്, ടെക്സസ്
13, നീന പനക്കൽ, ഫിലാഡൽഫിയ
14. ലൈല അലക്സ്,
15. സി എം സി , ന്യയോർക്ക്
16. അബ്‌ദുൾ പുന്നയൂർക്കുളം ,
17. സാംസി കൊടുമൺ, ന്യയോർക്ക്
18. ജയൻ വർഗീസ്, ന്യയോർക്ക്
19. ബിജോ ജോസ് ചെമ്മാന്ത്ര
20. മാലിനി, ന്യയോർക്ക്
21. ജോസഫ് എബ്രഹാം, വാഷിങ്ടൺ
22. മാർഗരറ്റ് ജോസഫ്, ന്യയോർക്ക്
23. സംജീവി, മിഷിഗൺ
24. ബാബു പാറക്കൽ. ന്യയോർക്ക്
25. ജോസ് ചെരിപ്പുറം. ന്യയോർക്ക്
26. . കോരസൺ വർഗീസ്. ന്യയോർക്ക്
27. തമ്പി ആന്റണി, കാലിഫോർണിയ
28. ജോർജ്ജ് എബ്രഹാം, ന്യയോർക്ക്
29. മീനു എലിസബത്ത്, ടെക്സസ്
30. എബ്രഹാം തോമസ്, ടെക്സസ്

ഇത് എന്റെ ഓർമ്മയിൽ നിന്നും ഞാൻ തിരഞ്ഞെടുത്തതാണ്. ഇ- മലയാളിയുടെ പട്ടിക അല്ല. വിട്ടുപോയ എഴുത്തുകാർ ഉണ്ടാകും. അങ്ങനെയുള്ളവരെ കണ്ടെത്തുന്നവർ ഇതേപോലെ ഇ- മലയാളിയെ എഴുതി അറിയിക്കുക. ഈ വായനാവാരത്തിൽ എല്ലാ എഴുത്തുകാരെയും നമുക്ക് ആദരിക്കാം. പടത്തിൽ കാണുന്ന പുസ്തകങ്ങൾ മാത്രമല്ല എഴുത്തുകാർ എഴുതിയിരിക്കുന്നത്. അവരുടെ മറ്റു പുസ്തകങ്ങളെപ്പറ്റിയും നമുക്ക് ഈ വേദിയിൽ ചർച്ച ചെയ്യാം.
ഈ വായനാവാരം വിജയപ്രദമാക്കാം. എഴുത്തുകാർക്ക് താഴെപറയുന്നതിനുള്ള മറുപടി കമന്റ് കോളത്തിൽ എഴുതാം അല്ലെങ്കിൽ ഇ-മലയാളിയുടെ ഇമെയിലിലേക്ക് അയക്കാം. mag@emalayalee.com.

1. ഈ പട്ടികയിൽ നിങ്ങൾ ഇഷ്ടപെടുന്ന എഴുത്തുകാരൻ/എഴുത്തുകാരി? അവരുടെ ഇഷ്ടപ്പെട്ട രചന/പുസ്തകം.
2. നിങ്ങളെ സ്വാധീനിച്ച പുസ്തകം?
3. എപ്പോഴെങ്കിലും തൂലിക നാമത്തിൽ എഴുതണമെന്നു തോന്നുകയോ അങ്ങനെ ചെയ്യുകയോ ചെയ്തിട്ടുണ്ടോ?
4. നിങ്ങളുടെ രചനകളെ കൂടുതൽ വായനക്കാരിൽ എത്തിക്കാൻ നിങ്ങൾ എന്ത് ചെയ്യുന്നു.
5. അമേരിക്കയിൽ ഒരു അമേരിക്കൻ മലയാള സാഹിത്യം വളരുമെന്ന പ്രതീക്ഷയുണ്ടോ?
6. ഇ-മലയാളിയുടെ താളുകൾ എഴുത്തുകാർക്ക് പ്രചോദനവും പ്രോത്സാഹനവും നൽകുന്നുവെന്ന് വിശ്വസിക്കുന്നോ ?
7. അമേരിക്കയിൽ നിങ്ങളുടെ പുസ്തകങ്ങൾക്ക് പ്രചാരം കിട്ടാൻ ഇ-മലയാളിക്ക് എന്ത് ചെയ്യാൻ സാധിക്കും.
8. ഇപ്പോൾ പ്രവർത്തിക്കുന്ന സാഹിത്യസംഘടനകളിൽ നിന്നും കൂടുതലായി എന്ത് പ്രതീക്ഷിക്കുന്നു.
9. നിങ്ങളുടെ രചനകൾക്ക് പ്രചാരം കിട്ടേണ്ടത് ഇവിടെയോ നാട്ടിലോ?
10. എഴുതിയത് മതി എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കിൽ എന്തുകൊണ്ട്?
സ്നേഹപുരസ്സരം
സുധീർ പണിക്കവീട്ടിൽ