
മലയാളം മിഷൻ കർണ്ണാടക ചാപ്റ്ററിൻ്റെ പ്രസിഡൻ്റ് ശ്രീ കെകെ ദാമോദരൻ, പ്രശസ്ത കവിയും, കലാകാരനും, കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം ദൂരദർശൻ ഫിലിം സ്ക്രീനിംഗ് കമ്മറ്റി അംഗം എന്നി നിലയിൽ സാഹിത്യകലാരംഗത്ത് സ്ഥിരസാന്നിദ്ധ്യമായ കല്ലറ അജയൻ എന്നിവർ പ്രധാന അതിഥികളായിരുന്നു.
പ്രശസ്ത കവി ഓ എൻ വി കുറുപ്പിൻ്റെ കുഞ്ഞേടത്തി എന്ന കവിത ചൊല്ലി ശ്രീ കെ കെ ദാമോദരൻ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. കവിതയുടെ ഭൂതവർത്തമാനകാലവും, കവിതയിൽ ഭാഷാ ജ്ഞാനത്തിൻ്റെ പ്രസക്തി, കവിതയുടെ ഗഹനമായ ആന്തരികതലം അറിയാതെ ദിനേനെ പ്രത്യക്ഷപ്പെടുന്ന കവിതകൾ എന്ന പേരിൽ എഴുതപ്പെടുന്ന സാഹിത്യരൂപങ്ങൾ എന്നിവയെക്കുറിച്ച് ശ്രീ കല്ലറ അജയൻ സംസാരിച്ചു.
‘അല്ലെങ്കിൽ ഒരു പേരിലെന്തിരിക്കുന്നു’ എന്ന കവിതയിലൂടെ ഷഡ്കാല ഗോവിന്ദമാരാരെ ഗോവിന്ദസ്വാമി എന്ന് ബഹുമാനപൂർവ്വം വിളിച്ചിരുന്നു. അതേ പേരിൽ ഗോവിന്ദച്ചാമി എന്നൊരാൾ അതിക്രൂരനായ കൊലയാളിയും സമൂഹത്തിലുണ്ടായി. വൈരുദ്ധാത്മകതയുടെ ലോകത്തിൻ്റെ പ്രതീകാത്മകമായ കാവ്യസങ്കല്പം സത്യസന്ധമായി അജയൻ മാഷ് സ്വന്തം കവിതയിലവതരിപ്പിച്ചത് ഹൃദ്യമായി അനുഭവപ്പെട്ടു,
ബാംഗ്ളൂർ കവിക്കൂട്ടത്തിൻ്റെ സാരഥിയായ രമാപിഷാരടി പരിപാടി കവിയരങ്ങിന് നേതൃത്വം വഹിച്ചു,. എഴുത്തുകാരിയും, വിവർത്തകയുമായ ശ്രീമതി രാജേശ്വരിനായർ സ്വാഗതവും, എഴുത്തുകാരിയും,കവിയത്രിയുമായ ശ്രീമതി സുധാ ജിതേന്ദ്രൻ നന്ദിയും രേഖപ്പെടുത്തി
ശ്രീ അജികുമാർ നാരായണൻ, ഉണ്ണിക്കൃഷ്ണൻ അരിക്കത്ത്, ശ്രീമതി ശ്രീദേവി വിജയൻ, മായാദത്ത്, കൃഷ്ണമ്മ, രുഗ്മിണി സുധാകരൻ, പുഷ്പവേണി, സുധാ ജിതേന്ദ്രൻ, രാജേശ്വരി നായർ, രമാപിഷാരടി എന്നിവർ കവിതകൾ അവതരിപ്പിച്ചു
ശീമതി ലത കെ എൻ, ഡോക്ടർ സുമിത്ര എന്നിവർ പരിപാടിയിൽ വിശിഷ്ടസാന്നിദ്ധ്യം അറിയിച്ചു..