Image

ആര് ജയിക്കും? ചിക്കാഗോയില്‍ രാഷ്ട്രീയ സംവാദം (ജോര്‍ജ് പണിക്കര്‍)

Published on 25 March, 2026
ആര് ജയിക്കും? ചിക്കാഗോയില്‍ രാഷ്ട്രീയ സംവാദം (ജോര്‍ജ് പണിക്കര്‍)

ചിക്കാഗോയിലെ ജനാധിപത്യ വിശ്വാസികള്‍ അരയും, തലയും മുറുക്കി തങ്ങള്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍, ഇവിടെ അവര്‍ക്ക് ഒന്നിച്ചുകൂടുവാനും, തങ്ങളുടെ അഭിപ്രായങ്ങളുടെ തത്വസംഹിതകളും ഉയര്‍ത്തിക്കാട്ടി സംവദിക്കുവാനും ഒരു സുവര്‍ണ്ണാവസരം ഒരുക്കുകയാണ്.

ഈ പോരില്‍ ആര് വിജയിക്കും? യു.ഡി.എഫ് വിശ്വാസികള്‍ നൂറില്‍ അധികം സീറ്റുകള്‍ വാരിക്കൂട്ടി തകര്‍പ്പന്‍ വിജയം കൈവരിക്കുമെന്ന് വിശ്വസിക്കുമ്പോള്‍, എല്‍ഡി.എഫ് തങ്ങള്‍ തുടര്‍ഭരണം നേടുമെന്ന വിശ്വാസത്തിലാണ്.

ഈ വരുന്ന വെള്ളിയാഴ്ച (27/03/26) വൈകുന്നേരം 7 മണിക്ക് മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ദേവാലയ ഓഡിറ്റോറിയത്തില്‍ വെച്ചാണ് തീപ്പൊരി പാറുന്ന വാക് പോര് നടക്കുന്നത്.

ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിന് അവസരം ഉണ്ടാകും. ഒരു മോഡറേറ്ററുടെ സാന്നിധ്യത്തില്‍ നടക്കുന്ന ഈ സംവാദത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് പണിക്കര്‍ (847 401 7771), പീറ്റര്‍ കുളങ്ങര (847 951 4476), ജെയ്ബു മാത്യു (312 718 6331), സണ്ണി വള്ളിക്കളം (847 722 7598)
 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-25 06:48:19
💥🔥മണുക്കൂസുകൾ മലയാളികൾ ചിക്കാഗോയിലും ഉണ്ടോ?. ഗൾഫിൽ ഉള്ളതായി കേട്ടിട്ടുണ്ട്. 🤮അവരുടേതായിട്ടുള്ള Reasonings അവർക്കുണ്ടുതാനും. എന്നാൽ ഇവർക്കിതു എന്തോന്നിന്റെ കേടാ ഇവിടെ?? പൊട്ടന്മാർ!!!🫣 Rejice
LDF സജീവ പ്രവർത്തകൻ. 2026-03-25 07:54:17
ഒരു സംശയം വേണ്ട, LDF തൂത്തുവാരും. ഒരു 120 സീറ്റുകൾ വരെ അടിച്ചെടുക്കും. പിന്നെ ഒരു 10 സീറ്റ് വീതം UDF - NDA കക്ഷികൾക്ക് ആയിട്ട് വേണമെങ്കിൽ തന്നേക്കാം. ഒരു പ്രതിപക്ഷം വേണ്ടേ എന്ന് കരുതി തരുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക