
ന്യൂയോര്‍ക്ക്: വള്ളംകളി മേഖലയിലെ ആഗോള സംഘടനയായ IBRF ഇൻ്റർനാഷണൽ ബോട്ട് റേസ് ഫെഡറേഷൻ്റെ യു.എസ്.എ ഘടകം രൂപീകരിക്കപ്പെട്ടു ഡോ ജേക്കബ് തോമസാണു സംഘടനയുടെ അമേരിക്കയിലെ സാരഥി. ഡോ ജേക്കബ് തോമസ് ഫോമയുടെ മുൻ പ്രസിഡണ്ട് ആണ്. കൂടാതെ അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യം ആണ്. വ
ള്ളംകളി രംഗത്തുള്ള ആഗോള കൂട്ടായ്മ ആണ് IBRF . എല്ലാ വള്ളംകളി സംഘടനകളെയും വള്ളംകളി സ്നേഹികളെയും ഒത്തൊരുമിപ്പിക്കുന്ന വേദി ആണ് ഇത്. ഈ ആഗോള കൂട്ടായ്മയിലേക്കു എല്ലാ വള്ളംകളി സ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി IBRF ഗ്ലോബൽ പ്രസിഡണ്ട് കുര്യൻ പ്രക്കാനം അറിയിച്ചു. IBRF പ്രവർത്തനങ്ങൾ അമേരിക്കയുടെ വിവിധ സ്റ്റേറ്റ്കളിലേക്കു വ്യാപിപ്പിക്കുമെന്നും IBRF നെ ശക്തമായ ഒരു പ്രസ്ഥാനമാക്കി മാറ്റുമെന്നും ഡോ ജേക്കബ് തോമസ് പറഞ്ഞു പറഞ്ഞു
ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ മാസ്റ്റേഴ്‌സും എന്‍വയണ്‍മെന്റല്‍ സയൻസിൽ പിഎച്ച്ഡിയും ഉള്ള അപൂര്‍വ്വം ചിലരില്‍ ഒരാളാണ് ഡോ. ജേക്കബ് തോമസ്. ഇപ്പോൾ ആഗോള താപനത്തെ കുറിച്ചുള്ള ഒരു പിഎച്ച്ഡി കൂടി ചെയ്യുന്നു. ഗസ്റ്റ് പ്രൊഫസറായി ക്ലാസ് എടുക്കുകയും ചെയ്യുന്നു. ന്യൂയോര്‍ക്ക് ട്രാന്‍സിറ്റ് അതോറിറ്റിയില്‍ നിന്ന് വിരമിച്ചിട്ട് ഏതാനും വര്‍ഷമായി. നേരത്തെ നാലു വര്‍ഷം യുഎസ് നേവിയില്‍ പ്രവര്‍ത്തിച്ച കാലം കൂടി സര്‍വീസില്‍ കൂട്ടിയപ്പോള്‍ 30 വര്‍ഷം തികഞ്ഞു.
കേരളത്തിലെ നിർധനരായ കുട്ടികള്‍ക്ക് പഠനസഹായത്തിനായും, ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഹെൽപ് ഫൗണ്ടേഷനുമായി പ്രവർത്തിക്കുകയും അവരെ സാമ്പത്തികമായി സഹായിക്കുകയും ചെയ്യുന്നു.