
ന്യൂയോര്‍ക്ക് : ഫൊക്കാന നാഷണല്‍ കമ്മിറ്റിമെമ്പര്‍ കെവിന്‍ ജോസഫ് ട്രസ്റ്റീബോര്‍ഡിലേക്ക് മത്സരിക്കുന്നു.
മികച്ച പ്രസംഗികന്‍, മത-സാംസ്‌കാരിക പ്രവര്‍ത്തകന്‍ ,സംഘടനാ പ്രവര്‍ത്തകന്‍ തുടങ്ങി നിരവധി മേഖലകളില്‍ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് കണറ്റികട്ട് കാരുടെ അഭിമാനമായ കെവിന്‍ ജോസഫ് '. കണറ്റികട്ടിലെ സാമുഖ്യ-സഘടനകാര്യങ്ങളില്‍ നിറസാനിദ്യമാണ് കെവിന്‍. മലയാളീ സംഘടനാ പ്രവര്‍ത്തനത്തില്‍ ആയാലും ചര്‍ച്ചില്‍ ആയാലും കെവിന്‍ തന്റെ പ്രവര്‍ത്തനത്തില്‍ കര്‍മ്മ നിരതനാണ്. കണറ്റികട്ട്മലയാളീ അസോസിയേഷന്റെ (CMA) യൂത്ത് പ്രസിഡന്റ് ആയും കെവിന്‍ ജോസഫ് സേവനം അനുഷ്ടിക്കുന്നു.
കണറ്റികട്ട് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് ബിരുദകോഴ്സില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കെവിന്‍ വാളന്റിയര്‍ ടീച്ചര്‍ ആയി കാത്തോലിക് സണ്‍ഡേ സ്‌കൂളിലും സേവനം ചെയ്യുന്നു. ടെന്നീസ് കളിക്കാരന്‍ കൂടിയായ കെവിന്‍ നിരവധി ടെന്നീസ് മത്സരങ്ങളിലും പങ്കെടുത്തു വിജയി കൂടിയാണ്. അമേരിക്കയിലെ സഘടനാ സാമൂഹിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ട്ടിച്ചുകൊണ്ടിരിക്കുന്ന യുവ തലമുറയുടെ പ്രതിനിധിയാണ് കെവിന്‍ .
സ്‌കൂള്‍ തലം മുതലെ ലീഡര്‍ ഷിപ്പിലുള്ള കെവിന്‍ സൗത്ത് വിന്‍ഡ്‌സര്‍ ഹൈ സ്‌കൂളിന്റെ സ്റ്റുഡന്റസ് വൈസ് പ്രസിഡന്റ് ആയും സേവനം ചെയ്തിട്ടുണ്ട്. നമ്മുടെ യുവ തലമുറയുടെ ഭാവി വാഗ്ദാനമാണ് കെവിന്‍ . അമേരിക്കന്‍ രാഷ്ട്രിയത്തിലും സാമുഖ്യ പ്രവര്‍ത്തനത്തിലും നമ്മുടെ കുട്ടികളെ കൂടുതല്‍ പ്രോസ്ലഹിപ്പിക്കുകയും അവര്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ ചെയ്യുന്നതും ഫൊക്കാനയുടെ ലക്ഷ്യം കുടിയാണ്. കെവിന്റെ പ്രവര്‍ത്തനങ്ങള്‍ യുവ തലമുറക്ക് ഒരു മാതൃക കൂടിയാണ്.
യുവ തലമുറയെ അംഗീകരിക്കുന്നതില്‍ ഫൊക്കാന എന്നും മുന്‍പില്‍ തന്നെയാണ്, കെവിന്റെ മത്സരം യുവ തലമുറക്ക് കിട്ടുന്ന അംഗീകാരമാണ്. മാറുന്ന യുഗത്തില്‍ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഫൊക്കാനയും മുന്നോട്ട് പോകേണ്ടുന്നത് ഉണ്ട് . ഫൊക്കാനയില്‍ ചരിത്രം തിരുത്തികുറിച്ചു യുവാക്കളുടെ ഒരു നിര തന്നെ മുന്‍പോട്ട് വരുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്.