Image

ഉപവാസ നാളുകൾ (സുധീർ പണിക്കവീട്ടിൽ)

Published on 23 March, 2026
ഉപവാസ നാളുകൾ (സുധീർ പണിക്കവീട്ടിൽ)

ആ കനി തിന്നരുത്.... ഏദൻ തോട്ടത്തിൽ മുഴങ്ങിയ ദൈവത്തിന്റെ ശബ്ദം.  ആദവും ഹവ്വയും അത് കേട്ടെങ്കിലും അനുസരിച്ചില്ല. സമൃദ്ധമായ ഫലങ്ങൾ വിളഞ്ഞിരുന്ന ആ തോട്ടത്തിലെ ഒരു പഴം മാത്രം തിന്നരുതെന്നാണ് ദൈവം കൽപ്പിച്ചത്.  അതുപോലെ  നിത്യവും ആഹാരം കഴിച്ച് ജീവിക്കുന്ന മനുഷ്യർ നാൽപ്പത് ദിവസകാലം ഉപവാസവും, പ്രാർത്ഥനയുമായി കഴിയണമെന്ന് തിരുവെഴുത്തുകൾ അനുശാസിക്കുന്നില്ലെങ്കിലും വിശ്വാസികൾ അത് അനുഷ്ഠിക്കുന്നു. സ്നാപകയോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ച യേശുദേവനെ നാൽപ്പതു ദിവസം സാത്താൻ പരീക്ഷിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യാൻ ശ്രമിച്ചെങ്കിലും ഉപവാസത്തിലൂടെ പ്രാർത്ഥനയിലൂടെ യേശുദേവൻ അതിൽ നിന്നെല്ലാം രക്ഷ നേടിയതിന്റെ  പ്രതീകമായി നാൽപ്പത്  ദിവസത്തെ ഉപവാസം വിശ്വാസികൾ അനുഷ്ഠിക്കുന്നു.  സീറോ മലബാർ സഭ ഇതിനെ അമ്പത് നോയമ്പ് എന്ന് പറയുന്നു.

ക്ഷാരബുധനാഴ്ച മുതൽ ഈസ്റ്റർ ഞായറാഴ്ച്ച വരെ നാൽപ്പത് ദിവസങ്ങളാണ് ഞായർ ഉൾപ്പെടുത്താതെയുള്ള  കടമുള്ള ദിവസങ്ങൾ. സത്യസന്ധതയോടെ അത് ആചരിക്കാൻ കഴിഞ്ഞാൽ മറ്റു ദിവസങ്ങളും അങ്ങനെ പുണ്യമുള്ളതാക്കാൻ നമുക്ക് ശക്തി ലഭിക്കുന്നു എന്ന് വിശ്വാസം  .

ആത്മീയതയിലേക്കുള്ള ആദ്യ കാൽവയ്പ്പാണ് ഉപവാസം. ഉപവാസം എല്ലാ മതങ്ങളും ഉത്‌ഘോഷിക്കുന്നു. ഹിന്ദുമതത്തിൽ മണ്ഡലവ്രതാനുഷ്ഠാനം ഉണ്ട്. ഇതും നാൽപ്പത്  ദിവസമാണ്.

ഉപവാസത്തിലൂടെ ആരോഗ്യപരമായ നേട്ടങ്ങളും ലഭിക്കുന്നു. ഭക്ഷണമില്ലാതെ ഒരാൾക്കു ജീവിക്കാൻ പ്രയാസമാണെങ്കിലും ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതിലും അത് ക്രമീകരിക്കുന്നതിലും ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. ഏദൻ തോട്ടത്തിലുണ്ടായിരുന്ന വിലക്കപ്പെട്ട കനിപോലെ നമ്മുടെ ജീവിതത്തിലും അങ്ങനെയുള്ള ഫലങ്ങൾ ഉണ്ട്. അത് വർജ്ജിക്കേണ്ടിയിരിക്കുന്നു. കടമുള്ള ദിവസങ്ങളിൽ ഒരാൾ പ്രതിഫലനം, അനുതാപം, അനുരഞ്ജനം എന്നീ അവസ്ഥയിലൂടെ കടന്നുപോകുന്നു. അത് അവരുടെ മുന്നോട്ടുള്ള ജീവിതം കൂടുതൽ പ്രയോജനപ്രദമാക്കാൻ സഹായിക്കുന്നു.

ആരോഗ്യപരമായ ആനുകൂല്യങ്ങൾ ഉപവാസത്തിലൂടെ ലഭിക്കുമെങ്കിലും ആത്മീയമായ ഉണർവും ശക്തിയുമാണ് വിശ്വാസികൾ ആഗ്രഹിക്കുന്നത്. പുറത്ത് കാണിക്കുന്ന ഒരു ചടങ്ങായി അതിനെ അവർ കാണുന്നില്ല. മത്തായിയുടെ സുവിശേഷം ഇങ്ങനെ ഉപദേശിക്കുന്നു. 16 ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുതു; അവർ ഉപവസിക്കുന്നതു മനുഷ്യർക്കു വിളങ്ങേണ്ടതിന്നു മുഖം വിരൂപമാക്കുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.17 നീയോ ഉപവസിക്കുമ്പോൾ നിന്റെ ഉപവാസം മനുഷ്യർക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിന്നു വിളങ്ങേണ്ടതിന്നു തലയിൽ എണ്ണ തേച്ചു മുഖം കഴുകുക. 18 രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം നല്കും. (മത്തായി അദ്ധ്യായം 6 :16 -18).

സമ്പന്ന രാജ്യമായ അമേരിക്കയിൽ ജീവിക്കുന്നവർ വിശ്വാസികൾ ആണെങ്കിലും അല്ലെങ്കിലും അവർ ഒരു പക്ഷെ ഉപവാസത്തിനും പ്രാർത്ഥനയ്ക്കും പ്രാധാന്യം കല്പിക്കുന്നില്ലായിരിക്കും. പ്രാര്ഥനയെയും ഉപവാസത്തെയും പരിഹസിക്കുന്നവരുമുണ്ടാകാം.  സങ്കീർത്തനം 69  : 10 മുതൽ 14 വരേയുള്ള വാക്യങ്ങളിൽ ദാവീദ് പറയുന്നത് തന്നെയാണ് ഇന്നും നമുക്ക് ചുറ്റും കാണുന്നതും. പത്ത് മുതൽ പതിന്നാലുവരെയുള്ള സങ്കീർത്തനങ്ങൾ ഉദ്ധരിക്കാം. 10 ഞാൻ കരഞ്ഞു ഉപവാസത്താൽ ആത്മതപനം ചെയ്തു. അതും എനിക്കു നിന്ദയായ്തീർന്നു;11 ഞാൻ രട്ടുശീല എന്റെ ഉടുപ്പാക്കി; ഞാൻ അവർക്കു പഴഞ്ചൊല്ലായ്തീർന്നു. 12 പട്ടണവാതിൽക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ചു സല്ലാപിക്കുന്നു; ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു. 13 ഞാനോ യഹോവേ, പ്രസാദകാലത്തു നിന്നോടു പ്രാർത്ഥിക്കുന്നു; ദൈവമേ, നിന്റെ ദയയുടെ ബഹുത്വത്താൽ, നിന്റെ രക്ഷാവിശ്വസ്തതയാൽ തന്നേ, എനിക്കുത്തരമരുളേണമേ. 14 ചേറ്റിൽനിന്നു എന്നെ കയറ്റേണമേ; ഞാൻ താണുപോകരുതേ; എന്നെ പകെക്കുന്നവരുടെ കയ്യിൽനിന്നും ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ വിടുവിക്കേണമേ.

മതപരമായ ചടങ്ങുകൾ, അനുശാസനങ്ങൾ എന്നിവക്ക് നേരെ വിമുഖത കാണിക്കുന്നവർ അങ്ങനെ ചെയുന്നത് പലപ്പോഴും അജ്ഞതകൊണ്ടോ അതിലുള്ള അവിശ്വാസം കൊണ്ടോ, അഹങ്കാരം  (pride)   കൊണ്ടോ ആയിരിക്കാം. അല്ലെങ്കിൽ അതിനെ കച്ചവടമാക്കുന്നവരുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ  ആയിരിക്കും.  അതെല്ലാം  ഓരോ വ്യക്തിയുടെയും ഇഷ്ടവും സ്വാന്ത്ര്യവുമാണ്.  അതിനെ ചോദ്യം ചെയ്യാനും അനുസരിപ്പിക്കാനും ശ്രമിക്കുമ്പോഴും ശാന്തിയും സമാധാനവും തകരുന്നു. ഇങ്കളീഷിൽ fasting എന്ന വാക്കിന്റെ ഹീബ്രു സമാനപദം "വായ അടക്കുക" എന്നാണു.  ഭക്ഷണം ഒഴിവാക്കിക്കൊണ്ടാണല്ലേ ഉപവസിക്കുന്നത്. ജഡിക മോഹങ്ങളേ നിയന്ത്രിക്കാൻ പ്രാർത്ഥനയും ഉപവാസവും സഹായിക്കുന്നു. നമ്മൾ ജഡിക മോഹങ്ങളുടെ പുറകെ പോകുമ്പോൾ ആത്മീയ ദാരിദ്ര്യം അനുഭവിക്കുന്നു.

ഇന്ന് നമ്മൾ മഹാമാരിയുടെ, യുദ്ധങ്ങളുടെ, അക്രമങ്ങളുടെ പിടിയിലാണ്. ദൈവത്തിന്റെ അനുഗ്രഹമുള്ള ശാസ്‌ത്രജ്‌ഞന്മാർ രോഗങ്ങൾക്കുള്ള പ്രതിവിധി  കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നു.   പ്രാർത്ഥനകൊണ്ടും ഉപവാസം കൊണ്ടും അത്ഭുതങ്ങൾ പ്രവർത്തിപ്പിക്കാം എന്ന് വിളിച്ചുപറയുന്നവരിൽ നിന്നും രക്ഷനേടാനും സ്വയം പ്രാർത്ഥിക്കുക, ഉപവസിക്കുക.

പെസഹാ വ്യാഴാഴ്ച്ചയിലേക്ക്  ഇനി 12 ദിവസങ്ങൾ കൂടിയുണ്ട്.  പ്രാർത്ഥിക്കുക. ഹിന്ദുമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ പ്രാർത്ഥനയെപ്പറ്റി ഇങ്ങനെ പറയുന്നു. “പ്രാർത്ഥനക്ക് മന്ത്രങ്ങളോ, സ്തോത്രങ്ങളോ അറിയേണ്ടതില്ല. ധ്യാനമോ ചിന്തനമോ ഇതിനു അനിവാര്യവുമല്ല ഒരാൾ തന്റെ ഹൃദയത്തെ ഈശ്വരന് പൂർണ്ണമായും അർപ്പിച്ചാൽ മാത്രം മതി. ഇതിനായി ഒരു പുരോഹിതന്റെ  ആവശ്യമില്ല”. ആരാണ് ഈശ്വരൻ എന്ന സംശയത്തിനും മറുപടി പറഞ്ഞിട്ടുണ്ട്,.ഇന്ദ്രൻ, മിത്രൻ, വരുണൻ, അഗ്നി തുടങ്ങിയ വിവിധ നാമങ്ങളിൽ ഋഷിമാർ സംബോധന ചെയ്യുന്ന ഏക പരമമായ, രൂപരഹിതമായ യാഥാർത്ഥ്യമാണ് (ഏകം സത്) ദൈവം എന്ന് ഋഗ്വേദം പ്രഖ്യാപിക്കുന്നു. ഋഗ്വേദം 1.164.46 ൽ പ്രസ്താവിച്ചിരിക്കുന്നു: "ഏകം സത് വിപ്രാ ബഹുധാ വദന്തി" (സത്യം ഒന്നാണ്, ജ്ഞാനികൾ അതിനെ പല പേരുകളിൽ വിളിക്കുന്നു). അങ്ങനെ പല പേരുകളിൽ ദൈവങ്ങളും മതങ്ങളുമുണ്ടായി. എന്നാൽ സർവമതസാരമേകം എന്ന് ആരും ആരെയും പഠിപ്പിച്ചില്ല തന്മൂലം ഇന്നുംമനുഷ്യരക്തം ചിന്തുന്നു ഭൂമിയിൽ.

ദൈവീകമായ വിഷയങ്ങൾ  ഓർക്കുകയും അതേക്കുറിച്ച് എഴുതുകയും ചെയ്യുക. അങ്ങനെ വായനക്കാരിൽ ആത്മീയോന്മേഷം പ്രദാനം ചെയ്തുകൊണ്ട് ഈ ഉപവാസനാളുകളെ പവിത്രമാക്കുക. നന്മയോടുകൂടിയുള്ള ജീവിതമാണ് പ്രധാനം. അതിൽ ദൈവത്തിനെ ഉൾപ്പെടുത്തുന്നവർക്ക് ഉൾപ്പെടുത്താം. ദൈവം സ്‌നേഹവും നന്മയുമാണെന്നു നമ്മൾ അറിയുന്നുണ്ടല്ലോ. അദൃശ്യനായ, പലർക്കും അജ്ഞാതനായ ദൈവത്തിന്റെ പേരിൽ കലഹിക്കുകയും മരിക്കുകയും ചെയ്യുന്നത് വേദനാജനകമാണ്. ആത്മീയ ബഹുസ്വരത ഉണ്ടാകുമ്പോഴും സ്നേഹത്തോടയുള്ള സഹവർത്തിത്വം വേണം. അതിനു തടസ്സമാകുന്നത് ഒഴിവാക്കുക. ദൈവത്തിൽ വിശ്വസിക്കുക. മതങ്ങളിൽ നിന്നും വിമുക്തരാകുക. ഒരാൾ ഒരു മതത്തിന്റെ അടിമയാകുമ്പോൾ വേറൊരാൾ വേറൊരു മതത്തിന്റെ അടിമയാകുന്നു. അങ്ങനെ അനവധി മതത്തിലെ അടിമകൾ തമ്മിൽ കലഹിക്കുമ്പോൾ ദൈവം അപ്രത്യക്ഷനാകുന്നു. അതിനു മനുഷ്യർ സാത്തനെ പഴി ചാരുന്നു. പ്രശസ്ത അമേരിക്കൻ മലയാളിയും, തത്വചിന്തകനും, യുക്തിവാദിയും, (logician) മതവിജ്ഞാനീയനും, പ്രമുഖ പ്രബന്ധകാരനും, ജ്ഞാനിയും വിജ്ഞാനിയുമായ ശ്രീ സി.ആൻഡ്രുസ് സാത്താനെനിർവ്വചിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. സത്യമാണ്. അതിങ്ങനെ "സാത്താൻ ഒരു ഭൗതികമായ/ ശാരീരികമായ വ്യക്തിയോ അവസ്ഥയോ അല്ല. സാത്താൻ= മനുഷൻ തിന്മകൾ പ്രവർത്തിക്കുമ്പോൾ സംജാതമാകുന്ന അവസ്ഥ മാത്രമാണ്. സാത്താൻ എന്നത് വെറും സാങ്കൽപ്പിക ജീവി മാത്രമാണ്."\

എല്ലാവർക്കും ഈസ്റ്റർ- വിഷു ആശംസകൾ! മനോഹരമായ കാഴ്ച  നേർന്നുകൊണ്ട് കൊന്നമരം പൂത്തു ഉലഞ്ഞുതുടങ്ങി. അമേരിക്കയിലും വസന്തലക്ഷ്മിയുടെ പദവിന്യാസം കാതോർക്കാൻ സമയമായി. പ്രാത്ഥനാനിർഭരമായ ദിവസങ്ങൾ യുദ്ധഭീതിയിൽ നിന്നും നമ്മെ രക്ഷിച്ച് ചുറ്റിലും ശാന്തി പരത്തുന്നുണ്ട്.  പ്രത്യാശയുടെ പുത്തൻ പുലരികൾ എന്നും കണി കണ്ടുണരുക.

ശുഭം
 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-23 06:27:06
💥🔥നേരത്തേയുള്ള ,റംസാൻ ലേഖനത്തിന്റെ പ്രതികരണം Pending കിടക്കുന്നു. എന്നാലും കുഴപ്പമില്ല... ഞാൻ പിന്നീട്, 'ഉടനേ' എഴുതുന്നതായിരിക്കും. ഈ ലേഖനത്തെ കുറിച്ചുള്ള ആദ്യ ചോദ്യം . #1. നോക്കൂ, ശ്രീ പണിക്കവീട്ടിൽ... Omniscient & Omnipresent ആയ യഹോവ എന്തിന് മനുഷ്യനെ പരീക്ഷിക്കണം??? ഈ മനുഷ്യനെ മണ്ണ് കുഴച്ച്, കുഴച്ച് കുഴച്ച് ,കൈ കഴച്ച് ഉണ്ടാക്കിയ യഹോവ.... മൂക്കിൽ ഊതി ജീവൻ ഉണ്ടാക്കിയ യഹോവ..... ആ മനുഷ്യനെ ,ആ യഹോവ പരീക്ഷിക്കുന്നോ?? അപ്പോൾ യഹോവ ആരായി?? വെറും ശശി. ഇനിയും എന്റെ ചോദ്യത്തിന് ഉത്തരം പറയൂ.Precise ആയിരിക്കണം 🙏. (NB: അതു പോലെ, ശ്രീ. andrew പറഞ്ഞു -യഹോവ ഒരു 'സാങ്കൽപ്പീക നാടോടി ഗോത്രീയ കഥാ പാത്രം' ആണെന്ന്, 'ജീവൻ ഇല്ലെന്ന് '... അതെന്താണ്‌ താങ്കളുടെ ലേഖനത്തിൽ ഉൾപ്പെടുത്താഞ്ഞത്???. സാത്താനെ കുറിച്ച് അയാൾ പറഞ്ഞ കാര്യം ശ്രീ. സുധീർ Mention ചെയ്തിരുന്നുവല്ലോ!!!)) ((മറ്റൊരു കാര്യം, അദ്ദേഹത്തിന്റെ പേര് "andrew" എന്ന് മാത്രം മതി. അനാവശ്യമായി "s" ചേർത്തുള്ള Decoration ഒന്നും വേണ്ടാ.🤣🤣🤣🤣)) Rejice
Sudhir Panikkaveetil 2026-03-23 15:19:39
ശ്രീ റെജിസിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള പാണ്ഡിത്യം എനിക്കില്ല. ആദ്യമായി പറയട്ടെ എനിക്ക് മതമില്ല. അതുകൊണ്ട് ഒരു മതത്തിന്റെയും അടിമയല്ല. സെമിറ്റിക്ക് മതങ്ങളിൽ പിറന്നവർ, അതിൽ വിശ്വസിക്കുന്നവർ അവർക്ക് അങ്ങനെ സ്വാതന്ത്രരാകാൻ കഴിയില്ലെന്ന് അറിയാം. ഞാൻ എല്ലാ മതങ്ങളെപ്പറ്റിയും അറിയാനുള്ള ജിജ്ഞാസ പുലർത്തുന്നു. ദൈവം മനുഷ്യരെ പരീക്ഷിക്കുന്നതായി ഹിന്ദുമതത്തിൽ കഥകൾ ഉണ്ട്. ഹരിചന്ദ്രൻ, നളൻ, സീത തുടങ്ങിയവരുടെ. പക്ഷെ വേദങ്ങളിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത് ദൈവം പരീക്ഷിക്കുന്നില്ല. നമ്മുടെ കർമ്മങ്ങളാണ് നമ്മെ പ്രതിസന്ധികളിൽ കൊണ്ട് ചാടിക്കുന്നത്. പിന്നെ അതിൽ നിന്നും രക്ഷപെടാൻ വേണ്ടി ശ്രമിക്കുമ്പോൾ പലരും ദൈവമേ ഈ പരീക്ഷണത്തിൽ നിന്നും രക്ഷിക്കണേ എന്ന് വിലപിക്കുന്നു. ബാഹ്യ പ്രലോഭനങ്ങൾക്ക് നമ്മൾ വഴങ്ങുന്നു. സ്വർണ്ണ മാനില്ലെന്നു സീതക്ക് അറിയാമെങ്കിലും മോഹിച്ചു.രാമനും ഭാര്യയെ പ്രീതിപ്പെടുത്താൻ പുറകെ പോയി. ചാവാൻ പോകുന്നുവെന്ന് മനസ്സിലാക്കിയ രാക്ഷസൻ രാമന്റെ ശബ്ദം അനുകരിച്ച് നിസ്സഹായത വിളിച്ചുപറഞ്ഞു. സീത അത് വിശ്വസിച്ചു. അനിയനെ സംശയിച്ചു. പിന്നെ ചരിത്രം, അറിവില്ലായ്മകൊണ്ടും അഹങ്കാരം കൊണ്ട് മനുഷ്യർ ചെന്ന് ചാടുന്ന സാഹചര്യങ്ങൾ ദൈവത്തിന്റെ പരീക്ഷണമാണെന്നു പറഞ്ഞു അവൻ സ്വയം പരിഹാരം കണ്ടെത്തുകയാണ്. പിന്നെ ശക്തിയുള്ളവൻ ശക്തിയില്ലാത്തവനെ ഉപദ്രവിക്കും. അതിൽ നിന്നും ഇന്നുവരെ രക്ഷനേടിയവർ ചുരുക്കം. അതും ദൈവനിശ്ചയം ആണെന്ന് പറഞ്ഞു പാവങ്ങളെ പറ്റിക്കുന്നതും നമ്മൾ കാണുന്നുണ്ട്. വിശുദ്ധവേദപുസ്തകം ഉല്പത്തി 6:6 ഇങ്ങനെ പറയുന്നുണ്ട് "താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അത് അവന്റെ ഹൃദയത്തിനു ദുഃഖമായി:" എല്ലാ മതങ്ങളും ഒന്നാണെന്ന് വിശ്വസിക്കുന്നുവെന്നു പറഞ്ഞ ഒരു ഹിന്ദുവിനോട് ഡോക്ടർ സാക്കിർ നായിക്ക് ചോദിച്ചു എന്നാൽ പിന്നെ നബിയിൽ വിശ്വസിച്ചുകൂടെ. ആ മനുഷ്യൻ മറുപടി പറഞ്ഞില്ല. ഒരു പക്ഷെ ഡോക്ടർ നായിക്കിനെ നിരാശപെടുത്തണ്ട എന്ന് കരുതിയാകും. നബിയിൽ വിശ്വസിച്ചാൽ ചില ആചാരങ്ങൾ പാലിക്കണം. അത് പ്രയാസമാണെന്ന് അയാൾ പറഞ്ഞില്ല. എല്ലാ മനുഷ്യരും അവർക്ക് സ്വാതന്ത്ര്യം നൽകാത്ത മതത്തിൽ നിന്നും പിന്മാറണം അതിനു നിരീശ്വരൻ ആകേണ്ട കാര്യമില്ല. എല്ലാ മതത്തിലേയും നന്മകൾ കാണുക. അതുകൊണ്ട് നല്ലത് മാത്രമുള്ള (അങ്ങനെ ഒരു മതം മനുഷ്യർ ഉണ്ടാക്കിയിട്ടില്ല) മതം സ്വീകരിക്കണമെന്നില്ല. ഋഗ്വേദത്തിൽ പറഞ്ഞ “ദൈവം ഒന്നേയുള്ളു അവനെ വ്യത്യസ്തപേരിൽ വിളിക്കുന്നുവെന്നു” വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഹിന്ദു മതമോ/സനാതന ധർമ്മമോ രണ്ടും വളരെ നവീകരിക്കപ്പെട്ടതുപോലെ മറ്റു മതക്കാർക്കും അവരുടെ മതങ്ങൾ നവീകരിക്കാം. ഹിന്ദുമതം ജാതിയുടെ പേരിൽ നിബന്ധനകൾ വച്ചിരുന്നു. അതെല്ലാം ഒരു പരിധിവരെ കാലം തിരുത്തി. ശ്രീ രെജിസ് മതങ്ങളുടെ സമൂലപരിഷ്കരണത്തിനു വേണ്ടിയുള്ള വിപ്ലവങ്ങൾ നടത്തി വിജയിക്കുക. ഏതു വിഷയവും പലതരത്തിൽ വ്യഖ്യാനിക്കാൻ മനുഷ്യർക്ക് കഴിവുണ്ട്. അതുകൊണ്ട് എന്റെ അഭിപ്രായങ്ങൾ അങ്ങനെ തന്നെ കാണുക. അതിന്മേൽ വാദിക്കാനും അതിനെ സ്ഥാപിക്കാനുമൊന്നും ഞാനില്ല.പിന്നെ പരിചയപെട്ടകാലം മുതൽ ആൻഡ്രുസ് സാർ എന്നാണ് വിളക്കാറുള്ളത്. അതിൽ അദ്ദേഹം വിരോധം പറഞ്ഞിട്ടില്ല.
റെജിസ് നെടുങ്ങാ ഡ പ്പള്ളി 2026-03-23 15:55:06
To - ശ്രീ. സുധീർ പണിക്കവീട്ടിൽ - : 💪💪💪👍🙏 Rejice
Nainaan Mathullah 2026-03-23 16:20:12
The Bible says there is Satan there. Here, Mr. Sudhir is telling that there is no Satan. Is it from your ‘thonnal’ or is there any supporting evidence for what you said. Why you want to prove that Bible is wrong? Such people, Bible call them as wicked, and ask them what right they have to take God’s words in their mouth. You have your faith and you keep it. Regis and Andrews have their faiths. Let them keep it. It is not possible to scientifically prove your faith. From the all knowing pride when you try to prove what you believe is the only right thing is that problem arises. You keep your faith and let others keep their faith. If you have questions ask with a desire to know and not to ridicule. Live and let others also with their faiths. Mr. Sudhir says all religion the same to him, and then he tries to prove that Bible is wrong. Regis and Andrews can’t sleep unless they say a few times that the Rabbit they caught has three horns.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-23 16:33:26
💥🔥To - ശ്രീ. പണിക്കവീട്ടിൽ - : ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെയും ,അതിന് ശേഷവും ഉള്ള കാര്യങ്ങൾ നേരത്തേ അറിയുന്ന, എഴുതി വച്ചിരിക്കുന്ന Omniscient ആയിട്ടുള്ള ദൈവത്തിന് ഒരു മനുഷ്യനെ പരീക്ഷിക്കേണ്ടിയതായ ആവശ്യം ഉണ്ടോ? ഇല്ലാ. അവൻ ആ സാഹചര്യത്തിൽ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ദൈവത്തിന് മുന്നമേ അറിയാമല്ലോ? അപ്പോൾ ഇതൊരു മനുഷ്യMade ദൈവം ആണെന്ന് മനസ്സിലാക്കാൻ പാഴൂർ പടിപ്പുര വരെയൊന്നും സാധാരണ ബുദ്ധിയുള്ളവന് പോകണ്ടാ.യഹോവ ഒരു സാത്താൻ ആകുന്നു. ഒരു സാങ്കൽപ്പീക സാത്താൻ. അങ്ങനെ ഒരു സാധനം നിലവിൽ ഇല്ലാ. അതാണ് ഞാൻ പറയാൻ ശ്രമിച്ചത് ശ്രീ. സുധീറേ. ഇത് ക്രിസ്ത്യാനി മനസ്സിലാക്കുന്നില്ല. അവൻ പറയുന്നു യഹോവ ആണ്‌ ഇന്നു ജീവിച്ചിരിക്കുന്ന ഒരേ ഒരു ദൈവം എന്ന് . ബാക്കിയെല്ലാ ദൈവങ്ങളും മനുഷ്യ നിർമ്മിതികൾ ആണെന്നും,അവയൊക്കെയും കെട്ടു കഥകൾ ആണെന്നും അവർ ആണയിട്ട് പറയുന്നു. നരകത്തിനു അർഹരായ ഹിന്ദുക്കളെ സ്വർഗ്ഗ രാജ്യത്തിൽ കൊണ്ടു പോകാനാണ് മതമാറ്റം തകൃതിയായി നടത്തുന്നത് വടക്കേ ഭാരതത്തിൽ. ചത്തിട്ട് ചാടി എഴുന്നേറ്റ കള്ള കഥയിൽ ആണ് ക്രിസ്തു മതത്തിന്റെ നില നിൽപ്പ്. ഉയിർത്ത ക്രിസ്തു ആണ് അവരുടെ ആണിക്കല്ല്. ചെവിക്കല്ല് നോക്കി ചാടി അടിക്കും മാത്തുള്ള, ഏശു ഉയിർത്തില്ല എന്നെങ്ങാനും ആരെങ്കിലും അറിയാതെ പറഞ്ഞു പോയാൽ. Rejice
Jayan varghese 2026-03-23 17:42:33
മനുഷ്യനെ മയക്കുന്ന കറുപ്പാണ് മതമെന്ന് കാറൽ മാർക്സ് പറഞ്ഞെങ്കിലും അതിനെ മറി കടക്കാനാവുന്ന ഒരു വെളുപ്പ് കൊണ്ടുവരാൻ അദ്ദേഹത്തിനും കഴിഞ്ഞില്ല. നൂറു വർഷത്തിനുള്ളിൽ ഞാൻ എന്ന എന്റെ സൂപ്പർമാൻ ഇല്ലാതെയാവും എന്ന എന്റെ പേടി മരണാനന്തര ജീവിതം ഓഫർ ചെയ്യുന്ന മതങ്ങളെ പുനരുവാൻ എന്നെ പ്രേരിപ്പിക്കുന്നു. ചിന്തിക്കുന്ന ജീവി എന്ന നിലയിൽ കുറെയേറെ മനുഷ്യരെ ആശ്വസിപ്പിക്കാൻ ഈ ഓഫർ സഹായകമാവുന്നുണ്ടെങ്കിലും പ്രായോഗിക ചിന്തയുടെ പടവാളുമായി ഒരു കൂട്ടർ ഇതിനെ എതിർക്കുന്നു. തങ്ങളുടെ ചിന്തകൾ തങ്ങളെ ആശ്വസിപ്പിക്കുന്നുണ്ടെന്നു കരുതുന്ന രണ്ട് കൂട്ടരെയും അവരവരുടെ വഴിക്കു വിടുക എന്ന് തന്നെയാണ് എന്റെ എളിയ അഭിപ്രായം. എന്നാൽ മീനിനെ കാണുമ്പോൾ വാല് കാട്ടുകയും പാമ്പിനെ കാണുമ്പൊൾ തല കാണിക്കുകയും ചെയ്യുന്ന മനഞ്ഞിലിനെപ്പോലെ നട്ടെല്ലില്ലാത്ത സാമൂഹ്യ ദ്രോഹികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുകയാണ് സാമൂഹ്യ പ്രതിബദ്ധതയുള്ളവർ ചെയ്യേണ്ടുന്ന പ്രാഥമിക കടമ എന്ന് എനിക്ക് തോന്നുന്നു. ആത്യന്തികമായി പറഞ്ഞാൽ ധന അപഹരണത്തിനു മാത്രമായി ദൈവത്തെ വില്പനച്ചരക്കായി പ്രദർശിപ്പിക്കുന്ന നിലവിലുള്ള മതങ്ങളിൽ നിന്ന് മാറി ചിന്തിക്കുകയും അതിരുകൾക്കും ലേബലുകൾക്കും അതീതരായ മനുഷ്യരുടെ കൂട്ടങ്ങളായി അപരന്റെ വേദന സ്വന്തം വേദനയാക്കി ഏറ്റെടുക്കുവാൻ സാധിക്കുന്ന ഒരു മനുഷ്യ സമൂഹമാണ് നമുക്കിന്നാവശ്യം. ജയൻ വർഗീസ്.
Sunil 2026-03-23 19:34:39
Darkness does not exist. Even in the mid-night, darkness does not exist. Light exists. We can measure it's frequency and wavelength. You can covert light energy into other forms of energy because light exists. You cannot convert darkness into anything because it does not exist. We use the word darkness to indicate the absence of light. God or Goodness exists. Satan is the absence of Goodness. Satan does not exist.
രസികൻ വലിയിടം 2026-03-23 22:43:56
ശ്രീ റെജിസ് താങ്കൾക്ക് ബിഗ് സല്യൂട്ട്, മനുഷ്യരാശി തെറ്റായി ചിന്തിച്ചുവച്ചിരിക്കുന്നത് തിരുത്താൻ നിങ്ങളുടെ ചോദ്യങ്ങൾക്ക് കഴിയും. നിങ്ങൾ അത് തുടരുക. നിങ്ങൾ സുധീറിനോട് ചോദിച്ചപോലെ ശ്രീ മാത്തുള്ളയോടും ചോദിക്കാറുണ്ട്. പക്ഷെ മാത്തുള്ള അദ്ദേഹം പറയുന്നത് ശരിയെന്നു പറഞ്ഞു വാദിച്ച് കുഴപ്പങ്ങൾ സൃഷിടിക്കുക ആണ് പതിവ്. ഒരാൾ ചോദ്യങ്ങൾ ചോദിക്കുമ്പോൾ അതിന്റെ മറുപടി അറിയുമെങ്കിൽ പറയുക, അല്ലെങ്കിൽ അറിയില്ലെന്ന് പറയുക. എന്നാൽ ശ്രീമാത്തുള്ള പറയുന്നത് ശരി എന്ന് പറയുമ്പോഴാണ് പ്രശനം. ശ്രീ റെജിസിന്റെ ഓരോ ചോദ്യവും കാര്യമാത്രപ്രസക്തമാണ്. ശ്രീ മാത്തുള്ള പലപ്പോഴും അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്ന ചൊല്ല് പറയാറുണ്ട് അദ്ദേഹം തന്നെ അതിനു ഉദാഹരണം. സുധീറിന്റെ മറുപടിയിൽ സാത്താനെപ്പറ്റി പറഞ്ഞത് ശ്രീ ആൻഡ്രൂ ആണെന്ന് പറഞ്ഞിട്ടുണ്ട്. മാത്തുള്ള അത് സുധീറാണെന്നു പറയുന്നു. ഇത്തരം സംവാദങ്ങൾ വായനക്കാർക്ക് ഉപകാരപ്രദമാക ണെങ്കിൽ ചോദ്യകർത്താവും ഉത്തരം പറയുന്ന ആളും മുൻവിധിയില്ലാതെ പ്രതികരിക്കണം. ശ്രീ റെജിസിന്റെ പ്രയത്നങ്ങൾ വളരെ വേഗം ഫലം നേടും.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-23 23:29:40
💥🔥മാത്തുള്ളാ ഈ പറയുന്ന ദൈവം ഇപ്പോൾ എവിടെയാണ്, എന്തു ചെയ്യുന്നു, നിങ്ങൾ തമ്മിൽ എങ്ങനെയാണ് Communicate ചെയ്യുന്നത്??? എനിക്കും കൂടി ഒന്ന് മിണ്ടാൻ പറ്റുമോ അയാളോട്. ഒരു Public Speech ചെയ്ത് കൂടേ അയാൾക്ക്‌??? എത്ര നാൾ മാത്തുള്ള അയാൾക്ക്‌ നാക്കും പേനയും Rent-ന് കൊടുത്തുകൊണ്ടിരിക്കും???. ഒരു ദിവസം എല്ലാവർക്കും കാണത്തക്കവിധം ഒന്ന് വെളിയിലോട്ട് വരാൻ പറയുക അയാളോട്.... There is an invisible Black Dragon in my dark garage. No body can see it except me. This Dragon helps solving all my problems. I always talk to Him. If you believe in that Dragon you can see him aswell. And, the Balarama very clearly explains that this Holly Dragon still exists in my dark garage. This is the ONLY Dragon that still alive in the whole world and it controles the whole universe and multiverse. If you are in doubt, go read the Holly Balarama. ഇമ്മാതിരി ഉടായിപ്പ് കഥകളുമായി എത്ര നാൾ ഈ Quality കുറഞ്ഞ ജീവിതം ജീവിക്കും മാത്തുള്ളേ നിങ്ങൾ.???? കഷ്ട്ടം!!! തന്നെത്താൻ വഞ്ചിക്കുന്നു, കൂടെ ഒരേവീട്ടിൽ ജീവിക്കുന്നവരെയും വഞ്ചിക്കുന്നു. അവരെ കൊണ്ട് മറ്റു മതക്കാരെ കൂടി വഞ്ചിപ്പിക്കാൻ പ്രേരിപ്പിക്കുന്നു..... Biology -യും തിയോളജിയും , നാണം ഇല്ലല്ലോ.. ഊക്കും ഉപദേശവും ഒന്നിച്ചു പോകില്ല മാത്തുള്ളേ.... ഒരു മനുഷ്യനാകാൻ നോക്ക് ഇനിയെങ്കിലും. 78 വർഷമായി, ഒരു ജനത ഇസ്രായേലിൽ സമാധാനത്തോടെ ഒരു രാത്രി - ഒരൊറ്റ രാത്രി - ഒന്നുറങ്ങിയിട്ട്. Rejice
Nainaan Mathullah 2026-03-24 00:12:26
Sunil sounds all knowing. Satan is a faith just as God is a faith. Why you want to argue about it? You can't prove it either way. I never questioned the faith of anybody here unless it is scientifically or historically wrong, based on my knowledge. In such cases I gave supporting evidence from science or history. I have only defended my faith when attacked. Same with Mr. Sudhir's article here. He attacked Bible, and the Christian faith. I had to defend. Same is Regis and Andrew doing; attacking Christian faith. They write what comes to their mind without giving any supporting evidence. They are attacking other faiths and say that what they know is the right faith. There is the problem. Rest of what I see here in comments here are just back scratching. You scratch my back, and I will scratch your back.
andrew 2026-03-24 01:08:08
I am with god, why?; i am always with the victim. If there is a Satan, the god whom the faithful regard as omnipotent is helpless before Satan. There is a Satan controlling him, limiting him. According to the religions that believe in god, it needs a counterweight like satan to sustain that faith. If you look at their 'theology'- which is a misnomer, god and satan are the different sides of the same coin. In fact, god needs satan to exist. If there is no satan, there is no god as per the 'the scriptures.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-24 01:21:51
💥To- ശ്രീ. രസികൻ - : അതെന്താണ് ഇവന്മാർ ഈ ക്രിസ്തിയാനികൾ ,ഇസ്ലാം വിശ്വാസികളെ മത മാറ്റം നടത്താൻ പോകാത്തത്?? മുസ്ലീം കമ്മ്യൂണിറ്റിയിൽ പോയി സുവിശേഷം കച്ചവടം ചെയ്യാത്തത്?? ഹിന്ദുവിനോട് ഒരു പ്രത്യേക മമത എന്തുകൊണ്ട്?? പന്തിയിൽ പക്ഷേഭേദം കാണിക്കരുത്... അതു പോലെ, ശ്രീ. andrew -വും ശ്രീ. Sunil നോടും ആരും തിരിച്ചു മറുപടി പറയില്ല. കാരണം അവർ english - ൽ വായടച്ച് നല്ല ഊക്കൻ ഇടി കൊടുക്കും മാത്തുള്ളയ്ക്കിട്ടും കൂട്ടർക്കിട്ടും. ഒറ്റ ഒരുത്തൻ മിണ്ടുന്നുണ്ടോന്നു നോക്കിക്കേ??? Indirect ആയിട്ട് ഓരോന്ന് പറയും അത്രയേ ഉള്ളൂ. എങ്ങനെയെങ്കിലും അവരുടെ പ്രീതി പിടിച്ചു പറ്റാനാണ് മാത്തുള്ളയുടെ ഇപ്പോഴത്തെ ശ്രമം. അതിനാണ് പാവം ശ്രീ.സുധീറിന്റെ മണ്ടയ്ക്ക് കയറുന്നത്. എനിക്കറിയാം ശ്രീ. സുധീർ, അയാൾ അയാളുടെ അറിവും കൊണ്ട് മാനം മര്യാദയ്ക്ക് ഇരിക്കുന്ന മനുഷ്യൻ ആണെന്ന്. സുധീർ നേരിട്ട് അധികം വ്യക്തി വിരോധം തീർക്കുന്നവനല്ല. അതുകൊണ്ട് മാത്തുള്ള ഇങ്ങനെ യാപനം കഴിക്കുന്നു...ജീവിച്ചിരിക്കുന്നു... ഞാൻ ചോദിക്കുന്നത് പോലെ ശ്രീമാന്മാർ. andrew, Sunil or പണിക്ക വീട്ടിൽ രണ്ട് എമണ്ടൻ ചോദ്യങ്ങൾ മാത്തുള്ളയോട് ചോദിച്ചാൽ മാത്തുള്ള ആവിയായി പോകും. തീർച്ച. ചോദിക്കാതിരിക്കുന്നത് അവരുടെ Factualഅറിവിന്റെ മഹത്വം. മറ്റേത് കിഴവിക്കഥ. 👹 Rejice
Jayakrishnan 2026-03-24 01:22:31
അമേരിക്കയിൽ എവിടെയാണ് കൊന്നമരം? ന്യൂയോർക്കിൽ ഇപ്പോഴും കൊടിയ തണുപ്പാണ്. പ്രാത്ഥനാനിര്ഭരമായ ദിവസങ്ങൾ യുദ്ധഭീതിയിൽ നിന്നും നമ്മെ രക്ഷിച്ചു ചുറ്റിലും ശാന്തി പകരുന്നുണ്ട് എന്ന സുധീർ സാറിൻറെ നിരീക്ഷണത്തോടു യോജിക്കുവാൻ പ്രയാസമുണ്ട്. യുദ്ധത്തിന്റെ കെടുതികൾ വർദ്ധിക്കുകയാണ് . മിക്ക സോമാലിയൻ രാജ്യങ്ങളിലും മിക്കവാറും ഉപവാസമാണ്. എന്നിട്ടും ഒരു രക്ഷയുമില്ല. ഏതായാലും സുധീർ സാറും, ജയൻ സാറും, മാത്തുള്ള സാറും, റെജിസ് സാറും തുടങ്ങിയ പണ്ഡിതൻമ്മാർ ഇമലയാളിയുടെ പ്രതികരണ കോളങ്ങളിൽ കൂടി നല്ല അറിവ് പകരുന്നുണ്ട്. പത്രാധിപ സമിതിക്കു നന്ദി.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-24 04:45:27
💥🔥നോക്കൂ ശ്രീ മാത്തുള്ളാ, അങ്ങനെ ഒരു Narration ബിൽഡ് ചെയ്ത് പോകാൻ വരട്ടേ... ഇവിടെ ആരും ആരുടേയും വിശ്വാസം ചോദ്യം ചെയ്യുന്നില്ല. Factual കാര്യങ്ങൾ Discuss ചെയ്യുന്നു. അത്രമാത്രമായി അതിനെ കണ്ടാൽ മതി. മാത്തുള്ള ഈ "ഇരചമയൽ" നിർത്തിക്കോ. ഇവിടെ വേട്ടക്കാർ ആരുമില്ല ; ഇരകളും. ആരും വഴക്ക് പിടിക്കുന്നില്ല. വേണ്ടാ മാത്തുള്ളാ , അത് വേണ്ടാ. കാര്യങ്ങൾ പറയുക, കടന്നു പോകുക. Thats It. ഉത്തരങ്ങൾ ഇല്ലെങ്കിൽ മിണ്ടാതിരിക്കുക. ഏശു ഇതിലെയെങ്ങും കറങ്ങി നടപ്പില്ല. അത് Fact. അദ്ദേഹത്തെ കണ്ടവർ ആരുമില്ല, ആരോടും അദ്ദേഹം മിണ്ടുന്നുമില്ല. പിന്നെ മാത്തുള്ളയ്ക്ക് വേണമെങ്കിൽ അയാളോട് മിണ്ടാം. ഇതല്ലേ മാത്തുള്ളേ ശരിക്കും 916 Facts.?? പിന്നെ, വേണമെങ്കിൽ, നമുക്ക് വിശ്വസിച്ച് ഏശുവിനെ നിലവിൽ വരുത്താം, അതിപ്പോൾ , വിശ്വസിച്ച് അല്ലാഹുവിനെയും, കൃഷ്ണനെയും നിലവിൽ വരുത്താമല്ലോ. അല്ലേ???വിശ്വസിക്കുന്നവർക്ക് ഏശു ഉണ്ട്. വിശ്വസിക്കുന്നവർക്ക് അല്ലാഹുവും കൃഷ്ണനും ഉണ്ട്. തല ഉപയോഗിച്ച് ചിന്തിക്കുന്നവർക്ക് ഏശു ഇല്ലാ, അള്ളാ ഇല്ലാ, കൃഷ്ണൻ ഇല്ലാ അത്രയേ ഉള്ളൂ. അതിനിപ്പോൾ "വഴക്ക്" പിടിക്കുകയാണെന്നു വരുത്തി തീർത്തിട്ട് ,മാത്തുള്ളയുടെ Scoot ആകാനുള്ള പൂതി അങ്ങ് പള്ളിയിൽ പറയുക. വീണ്ടും വീണ്ടും പറയുന്നു ,Facts മാത്രം ജീവിതത്തിൽ Follow ചെയ്യുക. അമ്മൂമ്മക്കഥ നമ്മേ എവിടെയും കൊണ്ട് എത്തിക്കില്ല.അത് Placebo. പിന്നെ, പുറം ചൊറിച്ചിലിന്റെ കാര്യം - ഒരേ മനസ്സുള്ളവർ, കെട്ടിപ്പിടിക്കും, ഉമ്മ കൊടുക്കും, വേണ്ടി വന്നാൽ പുറം ചൊറിഞ്ഞു സെക്സും ചെയ്യും. Let them മാത്തുള്ളാ... ഒരേ ആശയക്കാർ ഒന്നു പരസ്പ്പരം പുറം ചൊറിയുന്നത് അത്ര വലിയ അപരാധം ആണോ??? Fact based Politics, Evidence based Medicine, & Humanity based സൊസൈറ്റി . ബൈബിളിലെ പൊട്ടക്കഥകൾ ഇവിടെ ആരും എടുക്കുന്നില്ല എന്നും പറഞ്ഞു മെഴുകിയാൽ, മെഴുക്കേണ്ടിയവർക്ക് മെഴുകാം , അത്രയേ ഉള്ളൂ. (NB: ശ്രീ. andrew-വിനോട് അത്രയ്ക്കും അങ്ങോട്ടു എതിരിടാൻ പോകാതിരിക്കുന്നതായിരിക്കും ബുദ്ധി ; വെറുതേ മൂർക്കന്റെ മാളത്തിൽ കൈ ഇടണ്ടാ. എന്റെ ചെറിയ ഒരു അഡ്വൈസ് ആയിട്ട് എടുത്താൽ മതി ) Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-24 05:51:53
💥🔥ആ ഖനി ദൈവം എന്തിനാണ് അവിടെ ഉണ്ടാക്കി വച്ചത് in the first place???. അത് മനുഷ്യനും മനുഷ്യത്തിയും തിന്നുമെന്നു ദൈവത്തിന് അറിയാമായിരുന്നില്ലേ നേരത്തേ?? പാമ്പിനെ അവിടേക്കു വരാൻ അനുവദിച്ചതു ആരാണ്?? ദൈവം അത് അറിഞ്ഞില്ലേ???ദൈവത്തിന്റെ പല വിധമായ ശക്തിയെ സാത്താൻ Limit ചെയ്യുന്നുണ്ടോ, ഇല്ലയോ? പിശാചിന്റെ മുകളിൽ ദൈവത്തിന് പരിപൂർണ്ണ നിയന്ത്രണം ഉണ്ടോ???. കോടി കണക്കിന് ഗാലക്സികൾ "ഉണ്ടാകട്ടേ" എന്ന് കല്പിച്ച് ഒരു Second കൊണ്ടുണ്ടാക്കിയ ദൈവത്തിന് സാത്താനെ കൊന്ന് ലോകത്തിലെ മനുഷ്യരെ എന്നെന്നേക്കുമായി രക്ഷപ്പെടുത്താൻ എത്ര സെക്കന്റ്‌ വേണം??? മകനെ എന്തിന് ദൈവം കൊന്നു??? അപ്പോൾ മകൻ മനുഷ്യർക്ക്‌ വേണ്ടി മരിച്ചതല്ലല്ലോ, ആണോ???? ശ്രീ. പണിക്കവീട്ടിലിനോടല്ല ഈ ചോദ്യങ്ങൾ. ഇനിയെങ്കിലും ദൈവം Omnipotent, Omniscient, Omnibenevolent, Omnipresent എന്നൊന്നും പറഞ്ഞു വെറുതേ ഇല്ലാത്ത ദൈവത്തിനു , ഇല്ലാത്ത Quality ചാർത്തിക്കൊടുത്തു സ്വയം കോമാളി ആകരുതേ ക്രിസ്തിയാനീ നീ. മറ്റു മതക്കാർ ഇതൊക്കെ കേട്ടും വായിച്ചും ചിരിക്കുന്നുണ്ടെന്നു ഓർത്തോണം. മനുഷ്യർ പട്ടിണി കിടന്നാൽ പ്രസാദിക്കുന്ന ദൈവം ശരിക്കും Normal തന്നെ ആണോ??? അടുത്ത ശനിയാഴ്ച ചാകാൻ പോകുന്ന കോടി കണക്കിന് സാധു മൃഗ-പക്ഷി- മത്സ്യ - ജീവനുകളുടെ പിടച്ചിലും രക്‌തചൊരിച്ചിലും ആരെയും അലോസരപ്പെടുത്തുന്നില്ലേ???? Rejice
Nainaan Mathullah 2026-03-24 12:05:02
I don't understand why Regis and others waste time by attacking faiths different from theirs through articles and comments. Andrew again shared his faith without any supporting evidence. Regis shared his wild 'thonnalukal'. It is a waste of time reading such comments. Looks like someone is paying him to write comments to attack other faiths. Let others live with their faith if it can't be proven wrong scientifically. Please don't waste comment column space and readers time. Post comments that are based on the article.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-24 12:25:25
💥🔥കാര്യങ്ങൾ മാത്തുള്ളയ്ക്ക് പിടികിട്ടുന്നില്ലല്ലോ കർത്താവേ....No കൊമ്പ്രാന്തേ ???? 🤔. എന്തെങ്കിലും തെളിയിക്കേണ്ടത് അത് Claim ചെയ്യുന്നവരല്ലേ മാത്തുള്ളേ????? അവരല്ലേ തെളിവ് കൊണ്ട് വരേണ്ടിയത്??? ഏശു ജീവനോടെ ജീവിച്ചിരിപ്പുണ്ട്‌ എന്ന് തെളിയിച്ചാൽ ഞാൻ 13 കോടി ഭാരത രൂപാ തരാമെന്ന് പറഞ്ഞതല്ലേ??? ലിംഗ-യോനീ പ്രവേശം കൂടാതെ കുട്ടി ഉണ്ടായാൽ 13 കോടി, വെള്ളത്തിന്റെ പുറത്തൂടെ നടന്നാൽ 13 കോടി, ചത്തിട്ട് ചാടി എഴുന്നേറ്റാൽ 13 കോടി .... ഈ ഓഫറുകൾ മറന്നോ മാത്തുള്ള. കൊണ്ടു വരൂ scientific ഡാറ്റ മാത്തുള്ള. മരുന്ന് കഴിക്കാതെ പ്രാർത്ഥിച്ച് അസുഖം മാറ്റിയാൽ വേറേ 13 കോടി. ഇതിൽ കൂടുതൽ എന്നെ കൊണ്ടു ഒന്നും ചെയ്യാൻ പറ്റില്ല. തെളിവുകൾ കൊണ്ടു വന്ന്, ഇതൊക്കെ ചെയ്ത് കാണിക്കൂ മാത്തുള്ള. അരിയെത്ര മാത്തുള്ള ??? പയർ അഞ്ഞാഴി... നാണം ഉളുപ്പ് ലജ്ജ ഇവയിൽ ഒന്നെങ്കിലും വേണ്ടേ??? കിഴവി കഥകൾ, ബാലരമ, പൂമ്പാറ്റ, കളിക്കുടുക്ക, ബൈബിൾ, ബാലമംഗളം level കഥകൾ ഇനിമുതൽ e. malayalee സ്വീകരിക്കുന്നതല്ല മാത്തുള്ളാ... മാത്തുള്ളയുടെ ഒരു വെളച്ചിലും ഇവിടെ ചിലവാകില്ല. ഞാൻ വീണ്ടും പറയുന്നു, andrew തുടങ്ങിയാൽ പിന്നെ നിർത്തില്ല. അത് മാത്തുള്ള താങ്ങില്ല. ത്രാണി കാണില്ല.. Rejice
andrew 2026-03-24 12:34:47
ശ്രീ. മാത്തുള്ളക്കു!!! ''I never questioned the faith of anybody here unless it is scientifically or historically wrong, based on my knowledge. In such cases I gave supporting evidence from science or history''- ഇത് ശ്രീ. നൈനാൻ മാത്തുള്ളയുടെ കമന്റ്റ് ആണ്. -കേരളത്തിൽ നെൽകൃഷി ഉണ്ടായിരുന്ന കാലത്തു നെല്ല് വിളയുമ്പോൾ കമ്മ്യൂണിസ്റ്റ് ഗുണ്ടകൾ വന്ന് ചുവന്ന കൊടി നാട്ടും. അതുപോലെ;വിശ്വാസം എന്ന് കേട്ടാൽ അതിൻറ്റെ പൂർണ്ണമായ കുത്തക അവകാശം മാത്തുള്ള ഏറ്റെടുക്കും. ഞാൻ സാധാരണയായി താങ്കളുടെ ആക്രമണത്തെ പ്രതികരിക്കാറില്ല. പക്ഷെ പലതവണ ''എൻറ്റെ പേര് താങ്കൾ വെറുതെ എടുത്തു അലക്കുന്നത് കണ്ടു, അതുകൊണ്ട് പ്രതികരിക്കുന്നു. നിങ്ങൾ മനസ്സിലാക്കേണ്ട കുറെ കാര്യങ്ങൾ താഴെ ചേർക്കുന്നു: 1-വിശ്വാസത്തെ ന്യായികരിക്കാൻ കുറെ ശാസ്ത്ര വാക്കുകൾ ഉപയോഗിക്കുന്നത് വളരെ ബാലിശമാണ്. ''scientifically or historically' evidence from science ...എന്നൊക്കെ പറയുമ്പോൾ നിങ്ങള്ക്ക് വിശ്വാസം എന്നതും ശാസ്ത്രം എന്നതും എന്താണ് എന്ന് അറിവില്ല എന്നുവ്യക്തം. എന്താണ് വിശ്വാസം എന്ന് നിങ്ങളുടെ ബൈബിൾ പറയുന്നത് നോക്കു!: വിശ്വാസം എന്നത് "പ്രതീക്ഷിക്കുന്ന കാര്യങ്ങളുടെ ഉറപ്പ്, കാണാത്ത കാര്യങ്ങളുടെ ബോധ്യം" (എബ്രായർ 11:1) എന്നാണ് നിർവചിച്ചിരിക്കുന്നത്, വികാരങ്ങളിലോ കാഴ്ചയിലോ അല്ല, ദൈവത്തിലും അവന്റെ വാഗ്ദാനങ്ങളിലുമുള്ള ഉറച്ച വിശ്വാസത്തെ പ്രതിനിധീകരിക്കുന്നു. ഇത് ദൈവത്തിന്റെ ഒരു ദാനമാണ് (എഫെസ്യർ 2:8-9), അത് പ്രവർത്തനവും അനുസരണവും ആവശ്യമാണ് (യാക്കോബ് 2:17), ഇതിനെ പലപ്പോഴും "വിശ്വാസവും പ്രവൃത്തിയും" എന്ന് വിശേഷിപ്പിക്കുന്നു. വിശ്വാസം എന്നത് നിങ്ങളുടെ പ്രതീക്ഷ-hope മാത്രം; -ഇവിടെ എന്ത് ശാസ്ത്രം?. ''കാണാത്ത കാര്യങ്ങളുടെ ബോധ്യം''-ഇവിടെ എന്ത് ശാസ്ത്രം?. ''ഞാൻ മാത്രമേ കണ്ടു'', എനിക്ക് മാത്രമേ കാണുവാൻ പറ്റുള്ളൂ'' എന്ന് സിനിമാനടി പറയുന്നതുപോലെ. കാണാത്ത കാര്യങ്ങൾ കണ്ടു എന്ന് തോന്നുന്നതും, ഇല്ലാത്ത ശബ്ദങ്ങൾ കേട്ടു എന്ന് തോന്നുന്നതും ഇന്ന് ദൈവീകം അല്ല. ഒരുതരം മനോരോഗമാണ്. അത് കുറെ മൂക്കുമ്പോൾ സ്കിസോഫ്രീനിയആകും, കൂടുതൽ മൂർച്ഛിക്കുമ്പോൾ അത്; ISIS, ഹമാസ്, കുരിശുയുദ്ധക്കാർ, അമേരിക്കയുടെ ക്യാപ്പിറ്റോൾ ആക്രമിച്ച ക്രിസ്ത്യൻ നാഷണലിസ്റ്റുകൾ, കാക്കിയും കുറുവടിയും ഉള്ള RSS എന്നിങ്ങനെയുള്ള തീവ്രവാദികളെ സൃഷ്ടിക്കുന്നു. ശേഷം പിന്നാലെ ...... *വിശ്വാസികളുടെ പിതാവ് സ്വന്തം മകനെ കൊല്ലുവാൻ ശ്രമിച്ചതിൻറ്റെ കാരണം, 'ദൈവം പറഞ്ഞു എന്നത് പുള്ളിക്കാരൻ കേട്ടു '' അത് നിമിത്തമാണ്. ഇത്തരം തോന്നൽ തലച്ചോറിൽ ഉണ്ടാകുന്നതാണ് സ്കിസോഫ്രീനിയ. * 'ഹ്രിർദയ വിചാരങ്ങൾ'- വിചാരങ്ങൾ നടക്കുന്നത് തലച്ചോറിൽ ആയിരിക്കണം, ഹാർട്ട് ഒരു പമ്പ് മാത്രമാണ്. അതിൽ വിചാരങ്ങളും വികാരങ്ങളും വിശ്വാസങ്ങളും നിറച്ചാൽ അത്; കൊഴുപ്പും മുടിയും നാപ്‌കിനുകളും കൊണ്ട് ബ്ലോക്ക് ആയ വിസർജ പൈപ്പുകൾ പോലെയാവും. അതിനാൽ ഹാർട്ടിനെ വെറുതെ വിടുക, ദൈവം സർവ്വ വ്യാപിയല്ലേ, അങ്ങേര് എവിടെയെങ്കിലും ഒക്കെ ഇരുന്നോളും. അങ്ങേരെ പിടിച്ചു ഹിർദയത്തിൽ ഒതുക്കി തളച്ചിടരുത്!!!!-andrew
Nainaan Mathullah 2026-03-24 13:09:44
Andrew misunderstood my comment. I said I don't criticize Muslin or Hindu faith here as it is their right to believe what they want. I defend my faith when others attack my faith. No use to attack a faith if it can't be proved otherwise with evidence from science or history. Everything else you said in your comment here is your faith based on your knowledge. You believe what you know is the only true knowledge. That can be a 'manorogam'. About 'manorogam', you call another person's experience as 'manorogam'. Such ideas are your faith only. It can't be proven scientifically.
Sudhir Panikkaveetil 2026-03-24 17:08:08
ശ്രീ ജയകൃഷ്ണൻ - എന്റെ ലേഖനം ഓടിച്ച് (skimming) വായിച്ചതിനു നന്ദി. ഈസ്റ്റർ വിഷു ആശംസകൾ നേർന്നതിനു ശേഷമാണ് കൊന്നപ്പൂക്കളുടെ കാര്യം പറഞ്ഞത്. പിന്നെ പറയുന്നുണ്ട് അമേരിക്കയിൽ വസന്തകാലത്തിന്റെ കാലൊച്ച കേൾക്കാറായി എന്ന് . ഒന്ന് കൂടി ശ്രദ്ധിച്ചു വായിക്കുമല്ലോ. പിന്നെ എന്റെ നിരീക്ഷണത്തോട് വിയോജിക്കുക നിങ്ങളുടെ സ്വാതന്ത്ര്യം എന്നാൽ ഞാൻ പറഞ്ഞത് ഭാവിയെപ്പറ്റി ശുഭാപ്തി വിശ്വാസം ഉണ്ടാകുക അതിനായി ദിവസങ്ങളെ പ്രാർത്ഥനാനിര്ഭരമാക്കുക. നിശ്ചിതമായ സാധ്യതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക (focusing on positive potential) എന്നർത്ഥം, അല്ലാതെ വെറുതെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുക എന്നല്ല. പിന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും പട്ടിണിയുണ്ട്. എന്റെ ഒരു സമഗ്ര ലേഖനം അല്ലല്ലോ. വായിച്ചതിനും കമന്റ് ചെയ്തതിനു നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക