
അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ നിറസാനിദ്യവും ഫൊക്കാന ട്രഷറുമായ ജോയി ചാക്കപ്പന് ട്രസ്ടീ ബോർഡിലേക്ക് ടീം ഇന്റെഗ്രിറ്റി പൂർണ പിന്തുണ അറിയിച്ചു. തങ്ങളുടെ പിന്തുണയെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു. ടീം ഇന്റെഗ്രിറ്റി യുടെ ആദ്യ സ്ഥാനാർഥി ആയി മനോജ് ഇടമനയെ ടീം ഇന്റെഗ്രിറ്റി നാമ നിർദ്ദേശം ചെയ്തിരുന്നു. ടീം ഇന്റെഗ്രിറ്റി യുടെ യൂത്ത് ട്രുസ്ടീ ബോർഡ് മെംബർനേയും ഉടനെ പ്രഘ്യപിക്കുന്നതാണ്.
ഫൊക്കാനയുടെ കരുത്തുറ്റ നേതാവ്, മികച്ച സംഘടനാ പാടവം, സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളില്‍ തിളങ്ങി നില്ക്കുന്ന കരുത്തുറ്റ വ്യക്തി , ആരുമായും സഹകരിച്ചു പോകുന്ന നേതൃത്വപാടവം തുടങ്ങിയ ഗുണങ്ങളുടെ വ്യക്തിത്വം ആയ ചാക്കപ്പന്റെ സ്ഥാനാര്തിത്ത്വത്തെ ടീം ഇന്റെഗ്രിറ്റി സ്ഥാനാർത്ഥികളായ സെക്രട്ടറി സന്തോഷ് നായർ,ട്രെസ്സുറെർ ആന്റോ വർക്കി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിൻഡോ ജോളി , വൈസ് പ്രസിഡന്റ് ജോസി കരക്കാട്ടു, അഡിഷണൽ അസ്സോസിയേറ്റ് സെക്രട്ടറി സോണി അമ്പൂക്കൻ , അസോസിയേറ്റ് ട്രെസ്സുറെർ അപ്പുകുട്ടൻ പിള്ള, അഡിഷണൽ അസ്സോസിയേറ്റ് സെക്രട്ടറി അജു ഉമ്മൻ, അഡിഷണൽ അസ്സോസിയേറ്റ് ട്രെസ്സുറെർ ഗ്രേസ് മരിയ ജോസഫ് , വുമൺ'സ് ഫോറം ചെയർ ഷൈനി രാജു തുടങ്ങിയവർ സ്വാഗതം ചെയ്തു .