
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ നിരന്നു. നാമനിർദേശ പത്രികാ സമർപണം നാളെ (തിങ്കൾ) അവസാനിക്കും. യു.ഡി എഫ്. പ്രചാരണത്തിന് സ്വാഭാവികമായും രാഹുൽ ഗാന്ധിയും മറ്റ് ദേശീയ നേതാക്കളും എത്തും. പക്ഷേ, കണ്ടിടത്തോളം ഇത്തവണ ട്രെൻഡ് സെറ്റർ എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തന്നെ.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ കെ.സിയാണ് തിരഞ്ഞെടുപ്പിലെ ചർച്ചകളുടെ ഗതി മാറ്റുന്നത്.നേരത്തെ എ.കെ.ആൻ്റണിയായിരുന്നു ട്രെൻഡ് സെറ്റർ.
പാലക്കാട് അപരിചിതനായ സ്വതന്ത്ര നെ ഇറക്കി സി.പി.എം ബി.ജെ.പിയെ സഹായിക്കാൻ ഡീൽ ഉറപ്പിച്ചെന്ന് പറഞ്ഞ് കെ.സി.വേണുഗോപാൽ ചർച്ചകൾക്ക് വഴി തുറന്നു കഴിഞ്ഞു.

ജി.സുധാകരൻ കാണിച്ചത് ചെറ്റത്തരമെന്ന് പിണറായി വിശേഷിപ്പിച്ചതോടെ വേണുഗോപാൽ മറ്റൊരു ചർച്ചയ്ക്കും കാരണഭൂതനായി.ജി.സുധാകരനെ യു.ഡി.എഫ്. പാളയത്തിൽ എത്തിക്കാൻ ചരടുവലിച്ചത് മറ്റാരുമല്ലെന്ന് ആർക്കാണ് അറിയാത്തത്.
ഇന്നലെ പുതുപ്പള്ളിയിലും കോട്ടയത്തും കെ.സി.വേണുഗോപാൽ വന്നിറങ്ങിയപ്പോൾ കണ്ട ആവേശം ശ്രദ്ധേയമായിരുന്നു.
കോൺഗ്രസ് അണികളെ ഉണർത്താൻ വേണുഗോപാലിനു കഴിയുന്നു. അദ്ദേഹത്തിൻ്റെ സാന്നിധ്യം പ്രചാരണ രംഗത്ത് എല്ലാ സ്ഥാനാർഥികളും ആഗ്രഹിക്കുന്നു. ആ സാന്നിധ്യം അണികളിൽ ആത്മവിശ്വാസം എത്തിക്കുന്നു. കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിൽ ഏറ്റവും സ്വാധീനമുള്ള കേരള എം.പി. എന്നത് അധിക യോഗ്യത തന്നെ.
കെ.കരുണാകരൻ്റെ സ്ഥാനത്ത് കെ.സി.വേണുഗോപാൽ എത്തിക്കഴിഞ്ഞു.കേന്ദ്രത്തിനു പ്രിയപ്പെട്ടവരെങ്കിലും എ.കെ.ആൻ്റണിക്കും ഉമ്മൻ ചാണ്ടിക്കും ഹൈക്കമാൻഡ് തീരുമാനങ്ങളെ സ്വാധീനിക്കാൻ ഒരു പരിതിക്ക് അപ്പുറം സാധിച്ചിട്ടില്ല.
അണികൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഇന്ദിര രാജീവ് -രാഹുൽ പ്രിയങ്ക ശൈലി വേണുഗോപാൽ കണ്ടുപഠിച്ചുകഴിഞ്ഞു.

"ഗോ ഗ്രീന്‍ " മുദ്രാവാക്യം ഉയര്‍ത്തി ചെലവ് കുറച്ചുള്ള പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും പാചകവാതക ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്താത്തലിലുള്ള പ്രതിഷേധത്തിന്റെയും ഭാഗമായി പുതുപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനോടൊപ്പം കെസി വേണുഗോപാല്‍ സൈക്കളില്‍ സഞ്ചരിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
രാഹുലിനൊപ്പം നഗ്നപാദനായി ഇന്ത്യയിലെങ്ങും യാത്ര ചെയ്ത ചാണ്ടി ഉമ്മൻ്റെ ഫ്ളക്സും ബാനറും ഉപേക്ഷിച്ചുള്ള പ്രചാരണ പരിപാടിക്കുള്ള പിന്തുണ കൂടിയായിരുന്നു അത്.
തിരക്കുകൾക്കിടയിലും ചെറിയ കാര്യങ്ങളിലും ശ്രദ്ധിക്കാൻ കെ.സി.വേണുഗോപാലിന് സാധിക്കുന്നു. ഞാൻ എഴുതിയ സോണിയ ഗാന്ധിയുടെ ജീവചരിത്ര ഗ്രന്ഥത്തിൻ്റെ പരിഷ്കരിച്ച പതിപ്പ് ഇന്നലെ കോട്ടയത്ത് അദ്ദേഹത്തിനു കൊടുത്തു. ഫോട്ടോ എടുക്കാൻ ഫോൺ മറ്റൊരാൾക്ക് കൊടുക്കാൻ ഒരുങ്ങിയപ്പോൾ വേണുഗോപാൽ പറഞ്ഞു. " ഫോട്ടോ എടുത്തിട്ടുണ്ട്.അയച്ചു തരും." ഇന്നലെ രാത്രി തന്നെ അദ്ദേഹത്തിൻ്റെ ഓഫിസിൽ നിന്ന് ശരത്ത് ഫോട്ടോ അയച്ചുതന്നു.
ഇനിയുള്ള രണ്ടാഴ്ച തിരഞ്ഞെടുപ്പ് ചർച്ചകൾ പലവഴിക്കു തിരിയാം. അത് യു.ഡി.എഫിന് അനുകൂലമാക്കാൻ കഴിയുന്നത് കെ.സി.വേണുഗോപാലിനു തന്നെ.