Image

ഫൊക്കാന ട്രഷര്‍ ജോയി ചാക്കപ്പന്‍ ട്രസ്റ്റീ ബോര്‍ഡിലേക്ക് മത്സരിക്കുന്നു.

Published on 21 March, 2026
ഫൊക്കാന ട്രഷര്‍  ജോയി ചാക്കപ്പന്‍ ട്രസ്റ്റീ ബോര്‍ഡിലേക്ക്  മത്സരിക്കുന്നു.

അമേരിക്കന്‍ മലയാളീ സമൂഹത്തിന്റെ നിറസാനിദ്യവും ഫൊക്കാന ട്രഷറുമായ ജോയി ചാക്കപ്പന്‍  ഫൊക്കാന ട്രസ്റ്റീ ബോര്‍ഡിലേക്ക്  മത്സരിക്കുന്നു.

ഫൊക്കാനയുടെ കരുത്തുറ്റ നേതാവ്, മികച്ച സംഘടനാ പാടവം,  സാമൂഹ്യ- സാംസ്‌കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളില്‍   തിളങ്ങി നില്‍ക്കുന്ന കരുത്തുറ്റ വെക്തി, ആരുമായും സഹകരിച്ചു പോകുന്ന നേതൃത്വപാടവം, അങ്ങനെ ആര്‍ക്കും പകരംവെക്കനില്ലാത്ത നേതാവാണ് ജോയി ചക്കപ്പന്‍. അത്‌കൊണ്ട് തന്നെ ജോയി ചക്കപ്പന്റെ സ്വനാര്‍ത്ഥിത്വത്തിനു വന്‍പിച്ച സ്വീകാര്യതയാണ് ഉള്ളത്.

ഫൊക്കാനയുടെ ഇപ്പോഴത്തെ ട്രഷര്‍  ആയി പ്രവര്‍ത്തിക്കുന്ന ജോയി ചക്കപ്പന്‍  ജോയിന്റ് സെക്രട്ടറിയായും  ,2018 -2020 ലെ  ഫൊക്കാനയുടെ കണ്‍വെന്‍ഷന്‍ ചെയര്‍മാനായും  പ്രവര്‍ത്തിച്ചു കഴിവും  നേതൃത്വപാടവും തെളിയിച്ച വ്യക്തിയാണ്. നാഷണല്‍ കമ്മിറ്റി മെംബേര്‍ ആയും പ്രവര്‍ത്തിച്ച ചാക്കപ്പന്‍ 2018-ല്‍ ഫിലാഡല്‍ഫിയായില്‍ നടന്ന ഫൊക്കാനയുടെ 18-മത് അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ ബാങ്ക്വറ്റ് ആന്‍ഡ് കള്‍ച്ചറല്‍ പ്രോഗ്രാം കമ്മിറ്റി കോര്‍ഡിനേറ്ററുമായിരുന്നു. വിവിധ  കണ്‍വെന്‍ഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗവുംമായിരുന്ന ചാക്കപ്പന്‍  എല്ലാ ഫൊക്കാനക്കാരുടെയും മിത്രമാണ്.

തൃശ്ശൂര്‍ ജില്ലയിലെ കൊരട്ടി സ്വദേശിയായ വളപ്പില്‍ പരേതരായ ചാക്കപ്പന്‍ മറിയം ദമ്പതികളുടെ എട്ടുമക്കളില്‍ നാലാമനായി ജനിച്ച ജോയി ചാക്കപ്പന്‍ കാലടി ശ്രീശങ്കരാ കോളേജില്‍ നിന്ന് ബിഎസ്സി ഫിസിക്സില്‍ ബിരുദം നേടിയ ശേഷം 1983-ല്‍ അമേരിക്കയിലെ ന്യൂജേഴ്സിയില്‍ കുടിയേറി. പിന്നീട് അമേരിക്കയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഫൈസര്‍വ് കമ്പനിയില്‍ ഐ.ടി.വിഭാഗത്തില്‍ ഇന്‍ഫര്‍മേഷന്‍ അനലിസ്റ്റായി പ്രവര്‍ത്തിക്കുന്നു.

ജോയി ചാക്കപ്പന്‍ ന്യൂജേഴ്സിയിലെ പ്രമുഖ സാമൂഹ്യസംഘടനയായ കേരള കള്‍ച്ചറല്‍ ഫോറത്തിലൂടെ (കെ.സി.എഫ്.)യാണ് സാമൂഹ്യരംഗത്ത് കടന്നു വന്നത്. 25  വര്‍ഷം മുമ്പ് കെ.സി.എഫില്‍ എത്തിയ ചാക്കപ്പന്‍ കെ.സി.എഫിന്റെ പ്രസിഡന്റായി രണ്ടു തവണയും(നാല് വര്‍ഷം) സെക്രട്ടറിയായി ഒരു തവണയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.  കെ.സി.എഫിന്റെ ട്രസ്റ്റി ബോര്‍ഡ് മെമ്പറായും ഡയറക്ടര്‍ ബോര്‍ഡ് മെംബെര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട് .

ബര്‍ഗന്‍ഫീല്‍ഡിലെ കലാസാംസ്‌ക്കാരിക സംഘടനയായ 'നാട്ടുകൂട്ടം'ത്തിന്റെസ്ഥാപകരിലൊരാളായ ചാക്കപ്പന്‍ ബോര്‍ഡ് അംഗമാണ്. ന്യൂജേഴ്സി സെന്റ് ജോര്‍ജ് സീറോ മലബാര്‍ പള്ളിയുടെ ആരംഭം മുത്ല്‍(ട്രസ്റ്റിയായും സെക്രട്ടറിയായും പ്രവര്‍ത്തിച്ച ചാക്കപ്പന്‍ നാലു തവണ ട്രസ്റ്റി(8 വര്‍ഷം) ആയും ഒരു തവണ സെക്രട്ടറി, കമ്മറ്റി അംഗം എന്നീ പദവികളും  വഹിച്ചിരുന്നു. ഇപ്പോള്‍ എസ്.എം.സി.സിയുടെ പാരിഷ് പ്രസിഡന്റാണ്. 2003 ല്‍ ന്യൂജേഴ്സില്‍ ഏറെ വിജയകരമായി  നടന്ന സീറോ മലബാര്‍ നാഷണല്‍  കണ്‍വെന്‍ഷന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന ചാക്കപ്പന്‍ കണ്‍വെന്‍ഷന്‍ മികച്ച  രീതിയില്‍ നടത്തി ഏവരുടെയും പ്രശംസ നേടിയ   വ്യ്ക്തിയാണ്. ഈ നൈപുണ്യമാണ് ജോയി ചാക്കപ്പനെ  മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാകുന്നത്. ചക്കപ്പന് പകരം ചാക്കപ്പന്‍ മാത്രം, അത്രത്തോളം പ്രിയങ്കരന്‍ ആണ് ഏവര്‍ക്കും അദ്ദേഹം.

നിരവധി പുരസ്‌കാരങ്ങളും  അവാര്‍ഡുകളും നേടിയിട്ടുള്ള ജോയി ചാക്കപ്പന്‍  2023 ല്‍ ബെര്‍ഗന്‍ കൗണ്ടി കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡും നേടുകയുണ്ടായി.  ഭാര്യ വത്സമ്മ ജോയിയോടൊപ്പം ന്യൂ ജേഴ്‌സിയിലെ ബെര്‍ഗന്‍ കൗണ്ടിയില്‍ ആണ് താമസം. മക്കള്‍ നീന ജോയി, നവീന്‍ ജോയി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക