
ഫ്‌ലോറിഡ : വെറ്ററന്‍ സര്‍ക്യൂട് വിഭാഗത്തിലെ സംസ്ഥാനത്തെ ഏറ്റവും വലിയ ടൂര്‍ണമെന്റായ RSC കൊച്ചി ഗ്രാന്‍ഡ് സ്ലാം 2026, മാര്‍ച്ച് 21-22 തീയതികളില്‍ എറണാകുളം റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ (RSC)-ലെ ജസ്റ്റിസ് പി ഗോവിന്ദന്‍ നായര്‍ ഇന്‍ഡോര്‍ ടെന്നീസ് കോംപ്ലക്‌സ്‌കില്‍ അരങ്ങേറുബോള്‍ ഫൊക്കാനയും ഇതില്‍ ഭാഗവത്താകുന്നു.
വിവിധ തുറകളിലെ പ്രൊഫഷണല്‍സ് ആയ 120 ലധികം മത്സരാര്‍ത്ഥികള്‍ ഈ ലോകോത്തര മത്സരത്തില്‍ മാറ്റുരക്കും. എറണാകുളം ഡിസ്ട്രിക്ട് ടെന്നീസ് അസോസിയേഷനും (EDTA) കേരള വെറ്ററന്‍സ് ടെന്നീസ് അസോസിയേഷനും (KVTA)കൈ കോര്‍ക്കുന്ന ഈ മത്സരം. ലഹരിക്കെതിരെ ഒരു അവെയര്‍നെസ് കൂടിയാണ്. 'നോ ടു ഡ്രഗ്സ്, യെസ് ടു സ്‌പോര്‍ട്‌സ് 'ആണ് ഈ ഗെയിമിന്റെ തീം. നമ്മുടെ സമൂഹത്തിലും കുട്ടികളിലും ലഹരിക്കെതിരെ പോരാടുകയും കുട്ടികളെ സ്‌പോര്‍ട്‌സില്‍ കുടുതല്‍ ഉള്‍പെടുത്തുകയുമാണ് പ്രധാന ലക്ഷ്യം. ഫൊക്കാന ലഹരിക്കെതിരെ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘടന കൂടിയാണ്.
ലോകോത്തര നിലവാരത്തിലുള്ള RSC ഗ്രാന്‍ഡ് സ്ലാം 2026 ടൂര്ണമെഡന്റിന്റെ ഭാഗമാവാന്‍ ഫൊക്കാനക്കു സാധ്യമായതില്‍ അതിയായ സന്തോഷമുണ്ടെന്നു ഫൊക്കാനാ പ്രസിഡന്റ് ഡോ. സജിമോന്‍ ആന്റണി പ്രസ്താവിച്ചു.
ഫൊക്കാനയുടെ മുന്‍ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് ആണ് ഫോകാനക്കു വേണ്ടി ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍ ചെയ്തത്.
കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും മത്സാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഈ ട്യുര്ണമെന്റില്‍ ഫൊക്കാനയുടെ പങ്കാളിത്തം പുത്തന്‍ ഉണര്‍വ് നല്‍കുന്ന സംരംഭമാണെന്നും ഇക്കാര്യത്തില്‍ അതീവ സന്തുഷ്ടരാണെന്നും RSPTA പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ മേനോന്‍, സെക്രട്ടറി നിതിന്‍ ജോര്‍ജ്, ട്രഷേറെര്‍ തോമസ് കെ. ജേക്കബ് എന്നിവര്‍ വ്യക്തമാക്കി.