Image

അകലെ നിന്നും ( കവിത : പി.സീമ )

Published on 21 March, 2026
അകലെ നിന്നും ( കവിത : പി.സീമ )

ഓരോ യുദ്ധവും 
സമാധാനതിന് 
ചിതയൊരുക്കുമ്പോൾ 
മകനെ നീ എവിടെന്നൊരു 
വാക്ക് മാത്രം 
മനസ്സിലെരിയൂന്നു.
കലുഷിതമായ 
ആകാശക്കീഴിൽ നിന്ന് 
എന്റെ ഇത്തിരി ഭൂമിയിലെ 
പച്ചപ്പിലേക്കു പറന്നു വരാൻ 
നിനക്കാവില്ലല്ലോ.
അന്തമില്ലാത്ത 
ഒട്ടേറെ വിലാപങ്ങൾ 
ഒന്ന് ചേർന്ന് 
മനസ്സ് ഒരു 
മഹാമൗനമാകുന്നു.
അശാന്തിയുടെ 
വാതിലുകളിൽ 
നിന്റെ മറുവിളിയ്ക്കായ് 
മുട്ടി വിളിക്കുന്നു.
അമ്മുവിന്റെ ഡാഫി 
ചിന്നുവിന്റെ വിച്ചു 
ഒരു ക്രിക്കറ്റ് പന്തെറിഞ്ഞു 
എന്റെ ചില്ലുജാലകങ്ങൾ 
പൊട്ടിക്കാൻ  
ഞാൻ പിന്നെയും 
വെറുതെ വെറുതെ 
മോഹിക്കുന്നു.
എന്റെ പ്രാർത്ഥനകളും 
നൊമ്പരങ്ങളും 
അകലെ നിന്നും 
ഒരു ആശ്ലേഷത്തിൽ 
നിന്നെ ചേർത്ത് പിടിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക