Image

ഫൊക്കാന ട്രസ്റ്റി ബോർഡിലേക്ക് ടീം ഇന്റഗ്രിറ്റി പാനൽ സ്ഥാനാർത്ഥിയായി മനോജ് എടമന മത്സരിക്കുന്നു

Published on 21 March, 2026
ഫൊക്കാന ട്രസ്റ്റി ബോർഡിലേക്ക്  ടീം ഇന്റഗ്രിറ്റി പാനൽ സ്ഥാനാർത്ഥിയായി  മനോജ് എടമന മത്സരിക്കുന്നു

ഫൊക്കാന ട്രസ്റ്റി ബോർഡിലേക്ക് ടീം ഇന്റഗ്രിറ്റി പാനലിൽ നിന്ന് മനോജ് എടമന മത്സരിക്കുന്നു. കാനഡയിലെ നയാഗ്ര ഫാൾസിൽ താമസിക്കുന്ന മനോജ്, സാമൂഹിക രംഗത്തും സംഘടനാപരമായ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ്.

നിലവിൽ ഫൊക്കാനയുടെ അസോസിയേറ്റ് സെക്രട്ടറിയായ മനോജ്, നയാഗ്ര മലയാളി അസോസിയേഷൻ (എൻഎംഎ) മുൻ പ്രസിഡന്റും നിലവിലെ ട്രസ്റ്റി ബോർഡ് അംഗവുമാണ്.  പള്ളിയുമായി ബന്ധപ്പെട്ടും മലയാളികൾക്ക് വേണ്ടിയും സജീവമായി പ്രവർത്തിക്കുന്ന അദ്ദേഹം, സാമൂഹിക സേവനങ്ങളിലും കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിലും മുന്നിട്ടുനിൽക്കുന്ന വ്യക്തിയാണ്.

നോർക്ക കാനഡ, ഓന്റാരിയോയിലെ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ എന്നിവയിലും അദ്ദേഹം സജീവമാണ്. പുതിയ കുടിയേറ്റക്കാരെയും അന്താരാഷ്ട്ര വിദ്യാർത്ഥികളെയും സഹായിക്കുന്നതിലും സമൂഹത്തെ ഏകോപിപ്പിക്കുന്നതിലും അദ്ദേഹം ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.

 സോഷ്യൽ വർക്കറായ മനോജ്, നയാഗ്ര ഹെൽത്തിൽ മെന്റൽ ഹെൽത്ത് ആൻഡ് അഡിക്ഷൻ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നു.  ഗ്രാൻഡ് കേരള ക്യൂസൈൻ, എടമന എന്റർപ്രൈസസ്, മലബാർ ബ്ലാക്ക് പെപ്പർ ഗ്രോസറി സ്റ്റോർ എന്നിവയുടെ ഉടമ കൂടിയാണ്.

സമൂഹസേവന രംഗത്തെ സംഭാവനകൾക്ക് മേയർ സ്പെഷ്യൽ കമ്മ്യൂണിറ്റി സപ്പോർട്ട് അവാർഡ്, ബെസ്റ്റ് സോഷ്യൽ വർക്കർ പുരസ്‌കാരം എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഭാര്യ ബീനമോളും മക്കളായ എൽവിൻ, എൽഗിൻ എന്നിവരോടൊപ്പം കാനഡയിലാണ് മനോജ് താമസം.

സമൂഹസേവനത്തെ പ്രധാന ലക്ഷ്യമാക്കി മുന്നേറുന്ന മനോജ് എടമനയുടെ സ്ഥാനാർത്ഥിത്വം ഫൊക്കാന തിരഞ്ഞെടുപ്പിൽ ശ്രദ്ധ നേടുന്നുണ്ട്.

മനോജിന്റെ നേതൃത്വം  ഫൊക്കാനക്ക്  മുതൽക്കൂട്ടാകുമെന്ന്  ടീം ഇന്റഗ്രിറ്റി പാനലിലെ പ്രസിഡന്റ് സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്,   സെക്രട്ടറി സ്ഥാനാർഥി സന്തോഷ് നായർ, ട്രഷറർ സ്ഥാനാർഥി ആന്റോ വർക്കി, ലിൻഡോ  ജോളി  (എക്സിക്യു്റ്റിവ് വൈസ് പ്രസിഡന്റ്) ,   ജോസി കാരക്കാട്ട് (വൈസ് പ്രസിഡന്റ്),  സോണി അമ്പൂക്കൻ (അസോസിയേറ്റ് സെക്രട്ടറി), അപ്പുക്കുട്ടൻ പിള്ള (അസോ.  ട്രഷറർ),  അജു ഉമ്മൻ (അഡീ. അസോ. സെക്രട്ടറി),  ഗ്രേസ് ജോസഫ് (അഡീ. അസോ. ട്രഷറർ), ഷൈനി രാജു (വിമൻസ് ഫോറം ചെയർ) എന്നിവർ ചൂണ്ടിക്കാട്ടി.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക