Image

ജനകീയ പ്രവര്‍ത്തനങ്ങളുടെ അജണ്ടയുമായി ടീം വോയ്‌സ് ഓഫ് ഫോമാ സാന്‍ഫ്രാന്‍സിസ്‌കോയില്‍

എ.എസ് ശ്രീകുമാര്‍ Published on 21 March, 2026
ജനകീയ പ്രവര്‍ത്തനങ്ങളുടെ അജണ്ടയുമായി ടീം വോയ്‌സ് ഓഫ് ഫോമാ സാന്‍ഫ്രാന്‍സിസ്‌കോയില്‍

സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ആശയഭിലാഷങ്ങള്‍ക്കൊത്ത് ഫോമായുടെ ജനകീയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്കും  ഭാവനാപൂര്‍ണമായ പുത്തന്‍ പദ്ധതികളുടെ ആവിഷ്‌കാരത്തിനുമായി 2026-'28 ഭരണ സമിതിയിലേയ്ക്ക്  മല്‍സരിക്കുന്ന 'ടീം വായ്‌സ് ഓഫ് ഫോമാ'യ്ക്ക് മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് കാലിഫോര്‍ണിയ (മങ്ക), ബേ മലയാളി എന്നീ സംഘനകള്‍ ഹൃദ്യമായ സ്വീകരണം നല്‍കി. നാഷണല്‍ ഇലക്ഷന്റെ ഭാഗമായി ബേ ഏരിയയിലെ കേരളാ ഹൗസില്‍ മാര്‍ച്ച് 14-ന് നടന്ന സ്വീകരണ യോഗം ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് ലഭിക്കുന്ന ജനപിന്തുണ അടയാളപ്പെടുത്തുന്നതായിരുന്നു.

ഫോമാ സമയോചിതമായി നടപ്പാക്കേണ്ട പദ്ധതികളെപ്പറ്റി അസോസിയേഷന്‍ ഭാരവാഹികള്‍ സംസാരിക്കുകയും തങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ അക്കാര്യങ്ങള്‍ നിര്‍വഹിക്കുമെന്ന് ടീം വോയ്‌സ് ഓഫ് ഫോമാ പാനല്‍ അംഗങ്ങള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുകയും ചെയ്തു. ഫോമാ 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന ചരിത്ര മുഹൂര്‍ത്തം സമുചിതമായി ആഘോഷിക്കുന്ന പത്താംത്തെ കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കുകയെന്ന ലക്ഷ്യവും തങ്ങള്‍ക്കുണ്ടെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബിജു തോണിക്കടവില്‍ പറഞ്ഞു. യോഗത്തില്‍ ടീം വോയ്‌സ് ഓഫ് ഫോമാ തങ്ങളുടെ നയ സമീപനങ്ങള്‍ അസോസിയേഷനുകളെ ബോധ്യപ്പെടുത്തി.

2026-28കാലയളവില്‍ സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്ന ഒട്ടേറെ പരിപാടികള്‍ ആവിഷ്‌കരിക്കാനാണ് ടീം വോയ്‌സ് ഓഫ് ഫോമാ ഉദ്ദേശിക്കുന്നത്. വിദ്യാത്ഥികള്‍, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി അമേരിക്കയില്‍ എത്തിപ്പെടാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് എല്ലാവിധ സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പുതിയ കമ്മറ്റി ഉറപ്പുനല്‍കുന്നു. വിവിധ മേഖലകളിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ, ഭാഷാ, വിദ്യാഭ്യാസ, സാംസ്‌കാരിക, തൊഴില്‍ രംഗങ്ങളില്‍ പുത്തന്‍ ആശയങ്ങളിലൂന്നിയ പ്രോജക്ടുകളായിരിക്കും നടപ്പാക്കുകയെന്ന് 'ടീം വോയ്‌സ് ഓഫ് ഫോമാ വ്യക്തമാക്കി.

2022-24 ഫോമാ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ ട്രഷററായി മിന്നുന്ന പ്രകടനം കാഴ്ചവച്ച ബിജു തോണിക്കടവില്‍ എണ്‍പതിനായിരത്തിലധികം ഡോളര്‍ മിച്ചമുണ്ടാക്കിയതുള്‍പ്പെടെയുള്ള നേട്ടങ്ങളുമായാണ് സ്ഥാനമൊഴിഞ്ഞത്. ഫോമായുടെ അംഗബലം വര്‍ധിപ്പിക്കുന്നതോടൊപ്പം ദീര്‍ഘവീക്ഷണത്തോടെയുള്ളതും കാലാനുസൃതവുമായ വികസന പരിപാടികളോടെയാണ് ഫോമായെ നയിക്കുന്നതിനുള്ള അംഗീകാരത്തിനായി ജനസമക്ഷം എത്തുന്നതെന്ന് ബിജു തോണിക്കടവില്‍ ആവര്‍ത്തിച്ചു. ഫോമായുടെ പ്രബുദ്ധമായ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് കര്‍മഭൂമിയിലും ജന്‍മഭൂമിയിലും ചാരിറ്റി ഉള്‍പ്പെടെയുള്ള പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതോടൊപ്പം നിലവിലുള്ള പദ്ധതികളുടെ തുടര്‍ച്ചയുമുണ്ടാവും.


യോഗത്തില്‍ സാജന്‍ മൂലേപ്ലാക്കല്‍ (ആര്‍.വി.പി കാന്‍ഡിഡേറ്റ്), ഡാനിഷ് തോമസ് (നാഷണല്‍ കമ്മിറ്റി കാന്‍ഡിഡേറ്റ്), ഷൈജു വര്‍ഗീസ് (നാഷണല്‍ കമ്മിറ്റി കാന്‍ഡിഡേറ്റ്), നൗഫല്‍ (പ്രസിഡന്റ് ബേ മലയാളി), പദ്മപ്രിയ (മങ്ക പ്രസിഡന്റ്), റെനി പൗലോസ്, വിന്‍സെന്റ് ബോസ്, ജാസ്മിന്‍ പരോള്‍, സുബാഷ് സ്‌കറിയ, ജിതേഷ് ചന്ദ്രന്‍, ജാക്‌സണ്‍ പൂയപ്പാടം, ജോണ്‍ പോള്‍ വര്‍ക്കി, സുനില്‍ വര്‍ഗീസ്, മേരി ദാസന്‍, ജോബി പൗലോസ്, ആന്റപ്പന്‍ ഇല്ലിക്കാട്ടില്‍, ജേക്കബ് എഫ്രേം, ടോജോ തോമസ് തുടങ്ങിയവര്‍ ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് ആശംസകളും നേര്‍ന്നു.


അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന വേറിട്ട ഒരു വികസനോന്‍മുഖ ഭരണം കാഴ്ചവയ്ക്കുന്നതിനായി വോട്ടുകള്‍ നല്‍കി തങ്ങളെ ആശീര്‍വദിക്കണമെന്ന് വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ബിജു തോണിക്കടവില്‍ (പ്രസിഡന്റ്), പോള്‍ പി ജോസ് (ജനറല്‍ സെക്രട്ടറി), പ്രദീപ് നായര്‍ (ട്രഷറര്‍), സാമുവല്‍ മത്തായി (വൈസ് പ്രസിഡന്റ്), മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി) ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ ഏവരോടും ഹൃദയപൂര്‍വം അഭ്യര്‍ത്ഥിച്ചു.
 
 

ജനകീയ പ്രവര്‍ത്തനങ്ങളുടെ അജണ്ടയുമായി ടീം വോയ്‌സ് ഓഫ് ഫോമാ സാന്‍ഫ്രാന്‍സിസ്‌കോയില്‍
ജനകീയ പ്രവര്‍ത്തനങ്ങളുടെ അജണ്ടയുമായി ടീം വോയ്‌സ് ഓഫ് ഫോമാ സാന്‍ഫ്രാന്‍സിസ്‌കോയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക