Image

ജഡ്ജ് കെ.പി. ജോർജ് കുറ്റക്കാരൻ; കോടതിയിൽ വച്ച് അറസ്റ്; പിന്നീട് ജാമ്യം

Published on 20 March, 2026
ജഡ്ജ് കെ.പി. ജോർജ് കുറ്റക്കാരൻ; കോടതിയിൽ വച്ച് അറസ്റ്; പിന്നീട് ജാമ്യം

റിച്ച്മണ്ട്, ടെക്സസ്:  ഒരു ആഴ്ചയിലധികം നീണ്ട  വിചാരണയ്ക്ക് ശേഷം, മണി  ലോണ്ടറിംഗ് കേസിൽ (അർഹതയില്ലാത്ത പണം ദുരുപയോഗം ചെയ്യൽ) ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെപി ജോർജ്  കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി. രണ്ട് മുതൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന മൂന്നാം ഡിഗ്രി കുറ്റകൃത്യമാണിത്.  ജൂൺ 16 ന് കോടതി ശിക്ഷ  വിധിക്കും.

തെരെഞ്ഞെടുപ്പ്  പ്രചാരണ അക്കൗണ്ടിൽ നിന്ന് തന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് രണ്ട് തവണയായി  46,500 ഡോളർ മാറ്റിയെന്നു  ജൂറി കണ്ടെത്തി . എന്നാൽ ഇത്  മോഷണമല്ല, തിരിച്ചടക്കുന്ന തുകയാണെന്ന്  പ്രതിഭാഗം വാദിച്ചത് ജൂറി അംഗീകരിച്ചില്ല.

കുറ്റക്കാരനാണെന്നു കണ്ടെത്തിയ ശേഷം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്, അദ്ദേഹത്തെ കോടതിമുറിയിൽ നിന്ന് കൈകൾ വിലങ്ങുവെച്ച് കൊണ്ടുപോയി. എന്നാൽ 20,000 ഡോളർ ജാമ്യത്തിൽ  പിന്നീട് അദ്ദേഹത്തെ വിട്ടയച്ചു

180 ദിവസം മുതൽ 2 വർഷം വരെ തടവ് ലഭിക്കാവുന്ന സ്റ്റേറ്റ് ഫെലനി ചാർജ്  ചുമത്താനുള്ള നീക്കം ജൂറി  തള്ളി.

ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് പറയുന്നതനുസരിച്ച്, വിചാരണ പൂർത്തിയാകുന്നതുവരെ ജോർജിനെ സ്ഥാനത്തുനിന്ന് മാറ്റില്ല.  ശിക്ഷ വിധിക്കുമ്പോൾ സ്ഥാനം പോകാം. എന്നാൽ ശിക്ഷയ്ക്കെതിരെ അപ്പീൽ നൽകിയാൽ അദ്ദേഹത്തിന് ജഡ്ജിയായി തുടരാം. എന്നിരുന്നാലും, അതിനു ഡിസ്ട്രിക്ട് അറ്റോർണി  ഓഫീസ് സസ്‌പെൻഷൻ ആവശ്യപ്പെട്ടേക്കാം.

എങ്കിലും എല്ലാ അപ്പീൽ സാധ്യതയും തീരും വരെ അദ്ദേഹത്തിനു തുടരാനാവുമെന്ന് വിദഗ്ദർ പറയുന്നു.

രാഷ്ട്രീയപ്രേരിതമായ കേസാണിതെന്നാണ് ഇന്ത്യൻ സമൂഹത്തിൽ നല്ലൊരു പങ്കു കരുതുന്നത്. ഒരു ഇന്ത്യാക്കാരൻ ഉന്നത സ്ഥാനത്തു വരുന്നത് ഡെമോക്രാറ്റിക് പാർട്ടിയിലെ ഒരു വിഭാഗം ഇഷ്ടപ്പെടുന്നില്ല . അത്തരം മനോഭാവക്കാരാണ് കേസിനു പിന്നിലെന്നാണ് ആരോപണം.

ട്രംപിനെതിരായ കേസും അവർ ചൂണ്ടിക്കാണിക്കുന്നു. സ്വത്തുക്കളുടെ വില കൂട്ടിക്കാണിച്ച് വലിയ തുക വായ്പ വാങ്ങിയെന്ന പേരിൽ   ട്രംപിനെതിരെ 450 മില്യൺ ശിക്ഷ വിധിച്ച ചരിത്രമുണ്ട് .  ട്രംപ്  പ്രസിഡന്ടായ ശേഷം അപ്പീൽ കോടതി അത് തള്ളി.   

see also: https://www.click2houston.com/news/local/2026/03/20/verdict-reached-in-fort-bend-county-judge-kp-georges-trial/

Join WhatsApp News
George M 2026-03-21 00:05:31
Jury NAILS Elon Musk for misleading investors in $44 billion Twitter takeover — billions in damages now on the table. Elon Musk just got hit with a brutal reality check — and it came straight from a courtroom. A California jury has found that Musk misled Twitter investors during his chaotic $44 billion takeover of the platform now known as X, confirming what critics have said all along: his reckless, market-moving statements weren’t just noise — they had real consequences. We’re talking about everyday people here. Pension funds. Teachers. Workers with 401(k)s. Not just Wall Street insiders. According to the verdict, Musk’s tweets in May 2022 — including his claim that the deal was “on hold” over bot concerns — were materially false or misleading. And those statements helped send Twitter’s stock plunging nearly 10% in a single day. Coincidence? The jury didn’t think so. Investors say Musk’s erratic behavior was part of a pressure campaign to drive down Twitter’s price so he could buy it cheaper — all while Tesla stock was slipping and his financing was getting shakier. And who paid the price? Regular investors who sold at a loss while Musk played games. Now, damages could reach a staggering $2.6 billion. Let’s be clear: even that is pocket change for the world’s richest man who is worth hundreds of billions. But the message is what matters — you don’t get to manipulate markets and walk away like nothing happened. Of course, Musk’s team is already planning an appeal. No surprise there. But this verdict still lands like a thunderclap: a jury unanimously agreed that one of the richest men on Earth crossed a line. This wasn’t innovation. This wasn’t “free speech.” This was power, influence, and a billionaire treating the market like his personal playground — until accountability finally showed up. And for once, the system pushed back. Please like and share to spread the news!
Nainaan Mathullah 2026-03-21 02:07:46
Very sad news to hear- result of very dirty politics. Very powerful forces must be behind these developments. The end result is to discourage you and I from standing for election. This seat was a monopoly of whites. Some Blacks are also uneasy that a Asian could sit on that seat that they couldn't sit.
Nainaan Mathullah 2026-03-21 14:01:50
You might think that the jury selection process is fair, and selected at random by computer. However, my experience proves otherwise. Who is the custodian to decide right and wrong here. Our opinions based on our knowledge has limitations.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-21 14:33:20
💥🔥മാത്തുള്ളേ, ദൈവം ഒരുവൻ അത്രേ ജഡ്ജിനെ നിയമിക്കുന്നത്. ദൈവം എല്ലാം മുന്നമേ അറിയുന്നു. തന്റെ ഏക ജാതൻ ആയ പുത്രനെ കൊന്ന് കെട്ടിത്തൂക്കാൻ മാത്രം ലോകത്തെ അത്രമേൽ സ്നേഹിച്ചു ദൈവം.🙏 Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക