Image

വിശുദ്ധ കുർബാന പൂർണതയുള്ളവർക്കുള്ള സമ്മാനമല്ല, ദുർബലർക്കുള്ള പോഷണം: പുനർവിവാഹിതർക്കും കുർബാന സ്വീകരണമാവാം? ബിഷപ്പുമാരുടെ യോഗം വിളിച്ച് മാർപാപ്പ

Published on 20 March, 2026
വിശുദ്ധ കുർബാന  പൂർണതയുള്ളവർക്കുള്ള സമ്മാനമല്ല, ദുർബലർക്കുള്ള പോഷണം: പുനർവിവാഹിതർക്കും  കുർബാന സ്വീകരണമാവാം? ബിഷപ്പുമാരുടെ  യോഗം വിളിച്ച്  മാർപാപ്പ

റോം: പുനർവിവാഹിതരായ കത്തോലിക്കർക്ക് വിശുദ്ധ കുർബാന നൽകുന്നതുമായി ബന്ധപ്പെട്ട ഫ്രാൻസിസ് മാർപ്പാപ്പയുടെ നിലപാടിനെ പിന്തുണച്ച് ലിയോ പതിനാലാമൻ മാർപാപ്പ രംഗത്ത്. 2016-ൽ പുറത്തിറങ്ങിയ അമോറിസ് ലെറ്റീഷ്യ എന്ന രേഖയുടെ പത്താം വാർഷികത്തിലാണ് മാർപാപ്പ തന്റെ നിലപാട് വ്യക്തമാക്കിയത്. സഭയിലെ നിയമങ്ങൾ കാർക്കശ്യത്തേക്കാൾ ഉപരി കാരുണ്യത്തിലായിരിക്കണം ഊന്നേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.


പഴയ നിയമപ്രകാരം ആദ്യവിവാഹം വേർപെടുത്താതെ പുനർവിവാഹം കഴിച്ചവർക്ക് കുർബാന സ്വീകരിക്കാൻ അനുവാദമുണ്ടായിരുന്നില്ല. എന്നാൽ കുർബാന എന്നത് പൂർണ്ണതയുള്ളവർക്കുള്ള സമ്മാനമല്ലെന്നും മറിച്ച് ദുർബലർക്കുള്ള പോഷണമാണെന്നുമുള്ള ഫ്രാൻസിസ് മാർപ്പാപ്പയുടെ വാക്കുകൾ ലിയോ മാർപ്പാപ്പയും ആവർത്തിച്ചു. സഭയ്ക്കുള്ളിലെ ചില
എതിർപ്പുകൾക്കിടയിലും മാറ്റത്തിന്റെ ഈ പാത ശരിയാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

 

ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾക്കായി ഒക്ടോബറിൽ ലോകമെമ്പാടുമുള്ള ബിഷപ്പുമാരുടെ യോഗം ലിയോ മാർപ്പാപ്പ റോമിൽ വിളിച്ചിട്ടുണ്ട്. ആധുനിക കാലത്തെ കുടുംബങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി എങ്ങനെ സഭയ്ക്ക് അവരെ സഹായിക്കാം എന്ന് ഈ യോഗം തീരുമാനിക്കും. ഫ്രാൻസിസ് മാർപ്പാപ്പ തുടങ്ങിയ പരിഷ്കരണങ്ങൾ കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാനാണ് പുതിയ മാർപ്പാപ്പയുടെ തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക