Image

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച സംഭവം: പ്രതികള്‍ സഞ്ചരിച്ച ട്രക്ക് കണ്ടെത്തി

Published on 20 March, 2026
കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച സംഭവം: പ്രതികള്‍ സഞ്ചരിച്ച ട്രക്ക് കണ്ടെത്തി

എഡ്മിന്‍റൻ : കഴിഞ്ഞ വാരാന്ത്യത്തിൽ ആൽബർട്ടയിലെ ഹൈവേ 2-ൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ സഞ്ചരിച്ചിരുന്ന പിക്കപ്പ് ട്രക്ക് കണ്ടെത്തിയതായി ആൽബർട്ട ആർ‌സി‌എം‌പി അറിയിച്ചു. ഗ്രേ 2022 ഫോർഡ് എഫ്-150 വാഹനമാണ് കണ്ടെത്തിയത്. മാർച്ച് 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2:50 ഓടെ ലെഡക്കിനടുത്തുള്ള ടൗൺഷിപ്പ് റോഡ് 490 ന് സമീപം ഹൈവേ 2-ൽ നടന്ന വെടിവെപ്പിൽ ഇന്ത്യൻ വിദ്യാർത്ഥി 22 വയസ്സുള്ള ബിരീന്ദർ സിങ് കൊല്ലപ്പെട്ടിരുന്നു.

പിക്കപ്പ് ട്രക്കിലെ യാത്രക്കാരൻ യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിർക്കുകയായിരുന്നുവെന്ന് ബിരീന്ദർ സിങിനൊപ്പം കാറിലുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുണ്ട്. അതേസമയം ബിരീന്ദർ സിങിന്‍റെ കൊലപാതകം വിദ്വേഷ കുറ്റകൃത്യമായി അന്വേഷിക്കണമെന്ന് വേൾഡ് സിഖ് ഓർഗനൈസേഷൻ ഓഫ് കാനഡ (WSO) ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിൽ നിന്ന് മൂന്ന് വർഷം മുമ്പ് കാനഡയിലെത്തിയ ബിരീന്ദർ സിങിന്റെ കൊലപാതകം കാനഡയിലുടനീളം വർധിച്ചു വരുന്ന സിഖ് വിരുദ്ധ വിദ്വേഷത്തിന് തെളിവാണെന്നും സംഘടന ആരോപിക്കുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക