Image

സത്യത്തിന്‍റെ പുനരുത്ഥാനം (ലേഖനം: ജോണ്‍ വേറ്റം)

Published on 20 March, 2026
സത്യത്തിന്‍റെ പുനരുത്ഥാനം (ലേഖനം: ജോണ്‍ വേറ്റം)

ഒരു ചരിത്രം എന്നത് മനുഷ്യന്‍റെ ഭൂതകാലപ്രവര്‍ത്തികളുടെ വ്യക്തമായ  രേഖപ്പെടുത്തലും അതിനെക്കുറിച്ചുള്ള പഠനവുമാണ്.  എന്നാല്‍, ചരിത്ര സംഭവങ്ങളെ സംശയിക്കുകയും വിമര്‍ശിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന പ്രവണത സാധാരണമായി. അതിന്‍റെ പിന്നില്‍, മതപരവും രാഷ്ടീയവുമായ ഉദ്ദേശ്യങ്ങളും,  കൂലിക്ക് കുറ്റംചെയ്യുന്നവരും മറ്റ്  കാരണങ്ങളുമുണ്ട്.

ക്രിസ്തുമതത്തിന്‍റെ അടിസ്ഥാന വിശ്വാസമായ പുനരുത്ഥാനം ഭൂരിഭാഗം വിശ്വാസികള്‍ ആചരിക്കുന്നുണ്ട്. ഇത് സുപ്രധാന നോമ്പുകളിലൊന്നാണ്. യേശുമിശിഹ തന്‍റെ കുരിശുമരണത്തിനു ശേഷം മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റതിനെ അനുസ്മരിക്കുന്ന ദിനമാണ് “ഈസ്റ്റര്‍” അഥവാ  “ഉയിര്‍പ്പ് പെരുന്നാള്‍.” ഈസ്റ്ററിനു മുമ്പത്തെ ഏഴ് ആഴ്ചകളാണ് അമ്പത് നോമ്പ് കാലം. ഇതിന്‍റെ ഗതകാല ചരിത്രത്തിലേക്ക് നോക്കുമ്പോള്‍ കാണുന്ന ഏറ്റവും പ്രധാനപ്പെട്ട മൂന്ന്കാര്യങ്ങള്‍ പീലാത്തോസ് യേശുവിനു നല്‍കിയ ക്രൂരമായ ശിക്ഷയും, യേശുവിന്‍റെ മരണവും ഉയിര്‍ത്തെഴുന്നേല്‍പ്പുമാണ്‌!

യേശുക്രിസ്തു ജീവിച്ചിരുന്നില്ല എന്ന് വാദിക്കുന്നവരുണ്ട്. പുരാതനമായ കെട്ടുകഥകളില്‍നിന്നും കടഞ്ഞെടുത്ത ഒരു കഥാപാത്രമാണ്‌ യേശുവെന്നും,  അദ്ദേഹം ജീവിച്ചിരുന്നതിനു തെളിവൊന്നുമില്ലെന്നും അവര്‍ പറയുന്നു. അപ്പോസ്തലിക രേഖകളും കലര്‍പ്പുള്ളതാണെന്ന് കരുതുന്ന ഇവര്‍ “യേശു മിത്തിസിസം” (യേശു എന്നൊരാള്‍ ജീവിചിരുന്നതിനു ചരിത്രപ്രധാനമായ അസ്തിത്വമില്ലെന്നും, ക്രിസ്തുമതം വികസിപ്പിച്ചെടുത്തതാണെന്നും പറയുന്ന സിദ്ധാന്തം) അനുകരിക്കുന്നവരാണ്. ഇവരുടെ ലക്ഷ്യം, മതങ്ങളുടെ ചരിത്രപരമായ വിശ്വാസ്യതയെയും, വളര്‍ച്ചയെയും തകര്‍ക്കുകയെന്നതത്രേ. 
   
പീലാത്തൊസിനെയും സങ്കല്പ നാടകത്തിലെ സഹനടനായി കാണുന്നവരു ണ്ട്. എന്നാല്‍, അദ്ദേഹം ജീവിച്ചിരുന്നതിനു തൃപ്തമായ തെളിവുകളുണ്ട്. റോമന്‍ ചക്രവര്‍ത്തിയായിരുന്ന ടൈബീരിയസിന്‍റെ ഭരണകാലത്ത്, റോമന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന, യൂദിയയിലെ ഗവര്‍ണറായിരുന്നു പൊന്തിയസ് പീലാത്തൊസ്. അദ്ദേഹത്തിന്‍റെ ഭരണകാലത്ത് പുറത്തിറക്കിയ നാണയങ്ങളും, A.D 1961-ല്‍, “സിസേറിയ” എന്ന സ്ഥലത്തുനിന്നും കണ്ടെടുത്ത, ഒരു കല്ലും (അതിന്മേല്‍, “പൊന്തിയസ് പീലാത്തൊസ് യൂദിയയിലെ ഗവര്‍ണര്‍” എന്ന് ലത്തീന്‍ ഭാഷയില്‍ കൊത്തിവച്ചിട്ടുണ്ട്), മറ്റ് പുരാവസ്തു ക്കളും, റോമിനെക്കുറിച്ചുള്ള രേഖകളുമുണ്ട്. യേശുക്രിസ്തുവിന്‍റെ സന്ദേശ ങ്ങളെ വിശദീകരിക്കുന്ന ചരിത്രകാരന്മാരുടെ അനവധി ഗ്രന്ഥങ്ങളും, ബൈബിളില്‍ പുതിയനിയമ പുസ്തകത്തിലുള്ള നാല് സുവിശേഷങ്ങളും, പീലാത്തൊസും യേശുക്രിസ്തുവും ഒരേസമയത്ത് ജീവിച്ചിരുന്നുവെന്നു തെളിയിക്കുന്നു. 
   
പീലാത്തൊസ്, അധികാരമോഹിയും അനീതിപരനും കഠിനഹൃദയനും ഭീരുവും ആയിരുന്നുവെന്ന്‌ വിമര്‍ശകര്‍ പരാമര്‍ശിച്ചിട്ടുണ്ട്. കുറ്റകരമായ വ്യവസ്ഥിതിയുടെ ഉടമയായി കണ്ടവരുമുണ്ട്. ഇപ്രകാരം കാണുവാന്‍ ചരിത്രകാരന്മാരെ പ്രേരിപ്പിച്ചത്, അദ്ദേഹം യേശുക്രിസ്തുവിന് നല്‍കിയ ക്രൂരമായ ശിക്ഷയായിരുന്നു. ഇത്‌ സംബന്ധിച്ച് മതപന്ധിതന്മാര്‍ എഴുതിയ  വ്യത്യസ്ത വീക്ഷണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

യേശുക്രിസ്തു ദൈവപുത്രനാണെന്നും, അദ്ദേഹത്തിന്‍റെ ജനനവും ജീവിതവും  മരണവും പുനരുത്ഥാനവും വാസ്തവമാണെന്നും, അവ ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുള്ള പഴയനിയമ പ്രവചനങ്ങളുടെ കൃത്യമായ നിവൃത്തി യാണെന്നും ക്രിസ്തുമതപ്രമാണങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട്, യേശുവിന്‍റെ യാഗമരണം ദൈവിക പദ്ധതിപ്രകാരമായിരുന്നുവെന്ന സത്യ  വിശ്വാസം നിലനില്‍ക്കുന്നു. യേശുവിന്‍റെ ജനന മരണ പുനരുത്ഥാനം സംബന്ധിച്ച രേഖകള്‍ അദ്ദേഹത്തിന്‍റെ ദൈവീകതയെയും, പാപമോചനത്തി നായുള്ള അവിടുത്തെ ബലിയെയും, നിത്യജീവനിലേക്കുള്ള വാഗ്ദാനത്തെ യും വെളിപ്പെടുത്തുന്നു.   
     
തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നതിനും, ബന്ധങ്ങളുടെ തകര്‍ച്ചക്കും, മാനസിക സമ്മര്‍ദ്ദത്തിനും, ലക്ഷ്യങ്ങള്‍ പരാജയപ്പെടുന്നതിനും, വിശ്വാസം നഷ്ടപ്പെടുന്നതിനും, സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നതിനും മറ്റ് പ്രശ്നങ്ങള്‍ക്കും തെറ്റിദ്ധാരണ കാരണമാകും. യേശുക്രിസ്തുവിന്‍റെ പ്രബോധനങ്ങള്‍ ന്യായവും യുക്തവുമായിരുന്നുവെങ്കിലും, ദൈവജനം എന്ന് സ്വയം പുകഴ്ത്തിയ ജൂത മതനേതാക്കള്‍ അവയെ തെറ്റിദ്ധരിച്ചു. അസ്വസ്ഥരായി. യേശു, അവരുടെ നിലനില്‍പിനും ഭരണാധികാരത്തിനും പുരോഗതിക്കും  കനത്ത വെല്ലുവിളിയാണെന്നു കരുതി. ഈ വസ്തുത, ബൈബിളും ചരിത്ര രേഖകളും വ്യക്തമാക്കിയിട്ടുണ്ട്.  

യേശുക്രിസ്തുവിന്‍റെ ഉപദേശങ്ങള്‍ അക്കാലത്തുണ്ടായിരുന്ന കഠിനനിഷ്ടയുള്ള നിയമജ്ഞരെയും, ‘പരീശര്‍’ ‘സദൂക്യര്‍’ ‘ശാസ്ത്രിമാര്‍’ എന്നിവരേയും, ഒരു വിഭാഗം ജനങ്ങളെയും പ്രകോപിപ്പിച്ചു. അവരുടെ കാപട്യം, നിയമപരമായ കടുത്ത നിലപാട്, പക്ഷപാതം, സ്നേഹമില്ലായ്മ എന്നിവയെ യേശു  ചോദ്യം ചെയ്തു. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമേ, നിങ്ങള്‍ക്ക് ഹാ കഷ്ടം! വെള്ളതേച്ച ശവക്കല്ലറകളോട് നിങ്ങള്‍ സമമാകുന്നു എന്ന് പറഞ്ഞു. (മത്തായി 23:27). നീതിമാന്മാരായി നടിക്കുകയും ഉള്ളില്‍ ചതിവും വഞ്ചനയും കൊണ്ടുനടക്കുകയും ചെയ്ത അവരെ വിമര്‍ശിച്ചു. മുഖം കഴുകുന്ന രീതിയിലുള്ള ആചാരങ്ങളല്ല, ഹൃദയത്തിന്‍റെ ശുദ്ധിയാണ് വേണ്ടതെന്നും, ദശാംശം നല്‍കുന്നതിനുപരി കരുണ നീതി വിശ്വസ്തത എന്നീ കാര്യങ്ങളിലാണ് ശ്രദ്ധിക്കേണ്ടതെന്നും പഠിപ്പിച്ചു. യഹൂദര്‍ പാപികളായി കരുതിയ ജനത്തെ യേശു തന്നിലേക്ക് ചേര്‍ത്തുനിര്‍ത്തിയതും, യരുശലേം ദേവാലയത്തില്‍ കച്ചവടം നടത്തിയവരെ പുറത്താക്കിയതും, ദൈവരാജ്യ ത്തെക്കുറിച്ചു പ്രസംഗിച്ചതും, “ഞാന്‍ ദൈവപുത്രന്‍” എന്ന് പ്രഖ്യാപിച്ചതും (യോഹന്നാന്‍ 10:36), പാപങ്ങള്‍ മോചിച്ചതും (മത്തായി 9:26, ലൂക്കോസ് 5:20) യഹൂദ നേതാക്കളെ കോപിപ്പിച്ചു. ജൂത മതനിയമങ്ങളെ മറിച്ചിടാന്‍ യേശു ശ്രമിക്കുന്നുവെന്ന് അവര്‍ തെറ്റിദ്ധരിച്ചു, ദൈവദൂഷണക്കുറ്റം ആരോപിച്ചു.  
  
യഹൂദ നേതാക്കളുടെ തെറ്റായ ആരോപണങ്ങളെയും ധാരണകളെയും തിരുത്തുന്നതിനും, വാസ്ഥവമെന്തെന്നു ബോദ്ധ്യപ്പെടുത്തുന്നതിനും യേശു ശ്രമിച്ചു. ഞാന്‍ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിനാ  ണ് വന്നതെന്ന് നിരൂപിക്കരുത്; നീക്കുവാനല്ല നിവര്‍ത്തിക്കുവാനത്രേ ഞാന്‍ വന്നത് എന്ന് പറഞ്ഞു (മത്തായി 5:17).       
               
യഹൂദ ജനവും പ്രമാണികളും യേശുവില്‍ കണ്ടതും കേട്ടതുമായ മറ്റൊരു ഗുരുതരമായ കുറ്റം, യേശു തന്നെത്തന്നെ “യഹൂദന്മാരുടെ രാജാവ്” എന്ന് വിശേഷിപ്പിച്ചതാണ്. യേശു പീലാത്തൊസിന്‍റെ മുമ്പില്‍ നിന്നപ്പോള്‍, യഹൂദ മതനേതാക്കന്മാര്‍ “ഇവന്‍ യഹൂദന്മാരുടെ രാജാവാകുന്നുവെന്ന് പറയുന്നു”  എന്ന കുറ്റം ചുമത്തി. അവര്‍ അങ്ങനെ ചെയ്തതിനും കാരണമുണ്ട്. ആ കാലഘട്ടത്തില്‍, യഹൂദ ദേശം റോമന്‍ ഭരണാധികാരികളുടെ അധികാരത്തി ന്‍ കീഴിലായിരുന്നു. ഒരു വ്യക്തി യഹൂദന്മാരുടെ രാജാവെന്നു പറഞ്ഞാല്‍, അയാള്‍ റോമിനെതിരേയുണ്ടാക്കുന്ന കലാപത്തിന്‍റെ കാരണക്കാരനാകുന്നു എന്ന ന്നിലയില്‍, ഒരു രാഷ്ട്രീയ കുറ്റവാളിയായി കരുതപ്പെടുമായിരുന്നു. യേശുവിന്‍റെ അത്ഭുത്ത പ്രവൃത്തികളും, രോഗികളെ സൗഖ്യപ്പെടുത്തിയതു മുഖാന്തിരം ഉണ്ടായ ജനപ്രീതിയും, അദ്ദേഹത്തെ അനുഗമിച്ച അനുയായി കളുടെ കൂട്ടവും, യഹൂദ നേതാക്കളില്‍ അസൂയയും ഭയവും ഉളവാക്കി. ദൈവിക വാഗ്ദത്തപ്രകാരമുള്ള മിശിഹ വരുമ്പോള്‍ അദ്ദേഹം ഒരു രാഷ്ട്രീയ മഹാരാജ്യം സ്ഥാപിക്കുമെന്ന് അന്നത്തെ മതനേതാക്കള്‍ വിശ്വസിച്ചി രുന്നു. അതിന് വിപരീതമായി, യേശു ദൈവരാജ്യത്തെക്കുറിച്ചു പ്രസംഗിച്ചു. താന്‍ മിശിഹയാണെന്ന്‌ പറയുകയും ചെയ്തു (യോഹന്നാന്‍ 4:26, മര്‍ക്കൊസ് 14:62).  ഇവ മതനേതാക്കന്മാരുടെ മധുരപ്രതീകളെ ഉടച്ചു. അതോടെ, അവര്‍  ശത്രുക്കളായി. എന്നാല്‍, വധശിക്ഷ നല്‍കാനുള്ള അധികാരം അവരുടെ  നേതാക്കള്‍ക്ക് ഇല്ലായിരുന്നു.   
      
“നീ യഹൂദന്മാരുടെ രാജാവോ” എന്ന പീലാത്തൊസിന്‍റെ ചോദ്യത്തിന് “ഞാന്‍ ആകുന്നു” എന്ന് അവന്‍ ഉത്തരം പറഞ്ഞു (ലൂക്കൊസ് 23: 3 , മര്‍ക്കോസ് 15:2). യേശു അങ്ങനെ പറഞ്ഞത്, അധികാരവും അവകാശവും സ്ഥാപിക്കാന്‍ ഉദ്ദേശിച്ചല്ല, മനുഷ്യന്‌ പാപമോചനം നല്‍കി ദൈവരാജ്യം സ്ഥാപിക്കാന്‍ വന്ന മിശിഹയാണെന്ന്‌ മനസ്സിലാക്കിക്കൊടുക്കാന്‍ വേണ്ടി യായിരുന്നു. ഭൂമിയിലെ രാജാക്കന്മാര്‍ ആരാധിക്കപ്പെടുന്നതിനും, സേവിക്കപ്പെടുന്നതിനും, സുഖമനുഭവിക്കുന്നതിനും പ്രവര്‍ത്തിക്കുമ്പോള്‍, സകല ജനങ്ങളെയും സേവിക്കുന്നതിനും, അനേകര്‍ക്കുവേണ്ടി തന്‍റെ ജീവനെ നല്‍കുന്നതിനും വേണ്ടി വന്നവനാണെന്ന്, അവരെ ബോദ്ധ്യപ്പെടുത്തണമാ യിരുന്നു. ക്രൂശിലെ യാഗമരണത്തിലൂടെയാണ് താന്‍ രാജാവായി കിരീടമണിയുന്നതെന്ന് പീലാത്തൊസിനെ അറിയിക്കണമായിരുന്നു. ബൈബിളിലെ പഴയനിയമപ്രകാരം, ദാവീദിന്‍റെ സന്തതിയായി വരാനിരിക്കുന്ന മിശിഹ, താന്‍തന്നെയാണെന്നു വെളിപ്പെടുത്തുകയായിരുന്നു.                                               
പൊന്തിയസ് പീലാത്തൊസ് യേശുവിനെ ക്രൂശിക്കാന്‍ വിട്ടുകൊടുത്തതിന്‍റെ  കാരണങ്ങളിലേക്ക് നോക്കുമ്പോള്‍, നമ്മള്‍ കാണുന്ന ഒത്തിരി കാര്യങ്ങള്‍, ഭൂത വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളോടു ബന്ധപ്പെട്ടതാണ്.  
യേശുവിന്‍റെ കുറ്റത്തിന് റോമന്‍ നിയമമനുസരിച്ച് ശിക്ഷാവിധി നല്‍കേണ്ട തല്ലായിരുന്നു. റോമന്‍ നിയമപ്രകാരം, യേശു പറഞ്ഞതും പ്രവര്‍ത്തിച്ചതും മരണശിക്ഷ അര്‍ഹിക്കുന്നതുമായിരുന്നില്ല. എന്നുവരികിലും, ജൂതന്മാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയതിനാല്‍, ജൂതനിയമമനുസരിച്ചു, മരണശിക്ഷ നല്‍കി എന്നാണ് കരുതേണ്ടത്.

ഒരു കോടതിയില്‍ നിയമപ്രകാരമുള്ള കേസുകള്‍ കേള്‍ക്കുകയും തെളിവുകളും നിയമങ്ങളും പരിഗണിച്ച് വിധി പ്രസ്താവിക്കുകയും ചെയ്യുന്ന ന്യായവ്യവസ്ഥയിലെ, അധികാരപ്പെട്ട ഉധ്യോഗസ്ഥനാണ് ന്യായാധിപന്‍. അദ്ദേഹം, നിയമം പാലിക്കപ്പെടുന്നതും നീതി നടപ്പിലാക്കപ്പെ ടുന്നതും ഉറപ്പാക്കുന്ന, സ്വതന്ത്ര ന്യായാധികാരിയുമാണ്. എന്നാല്‍, നീതിയില്‍ ഉറച്ചുനിന്ന്, ഒരു ന്യായവിധി നല്‍കുവാന്‍ പീലാത്തൊസിന് സാധിച്ചോ?

യേശുവിനെ ചോദ്യംചെയ്ത ശേഷം, പീലാത്തൊസ് യഹൂദ ജനത്തോട് പറഞ്ഞു: “ഞാന്‍ അവനില്‍ ഒരു കുറ്റവും കാണുന്നില്ല” (യോഹന്നാന്‍ 18:38). അയാള്‍ മഹാപുരോഹിതന്മാരോടും ജനക്കൂട്ടത്തോടും പറഞ്ഞു: “ഞാന്‍ ഈ മനുഷ്യനില്‍ കുറ്റം ഒന്നും കാണുന്നില്ല” (ലൂക്കൊസു് 23:4). അതിനുശേഷം, മഹാപുരോഹിതന്മാരെയും പ്രമാണികളെയും ജനത്തെയും വിളിച്ചുകൂട്ടി അവരോട് പറഞ്ഞു: “ഈ മനുഷ്യന്‍ ജനത്തെ വഴിതെറ്റിക്കുന്നുവെന്നു പറഞ്ഞ് നിങ്ങള്‍ അവനെ എന്‍റെ അടുക്കല്‍ കൊണ്ടുവന്നുവല്ലോ. ഞാനോ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങള്‍ ചുമത്തിയ കുറ്റം ഒന്നും ഇവനില്‍ കണ്ടില്ല.” “ഹെരോദാവും കണ്ടില്ല”  (ലൂക്കോസ് 23: 14-15).  

പീലത്തൊസ് ന്യായാസനത്തില്‍ ഇരിക്കുമ്പോള്‍ അവന്‍റെ ഭാര്യ ആളയച്ച്: “ആ നീതിമാന്‍റെ കാര്യത്തില്‍ ഇടപെടരുത്; അവന്‍ നിമിത്തം ഞാന്‍ ഇന്നു സ്വപ്നത്തില്‍ വളരെ ക്ലേശം അനുഭവിച്ചു എന്നു പറയിച്ചു” (മത്തായി 27:19). ഇതും, യേശു നീതിമാനാണെന്നു വിശ്വാസിക്കാന്‍, അവനെ സഹായി ച്ചു. എങ്കിലും, “നീ ഇവനെ വിട്ടയച്ചാല്‍ കൈസരുടെ സ്നേഹിതനല്ല; സ്വയം രാജാവാകുന്നവനെല്ലാം കൈസരോടു മത്സരിക്കുന്നുവല്ലോ” എന്ന യഹൂദ ജനത്തിന്‍റെ ഭീഷണി (യോഹന്നാന്‍ 19: 12)  അയാളെ ഭയപ്പെടുത്തി. കൈസര്‍ കോപിച്ചാല്‍ താന്‍ സ്ഥാനഭ്രഷ്ടനാക്കാപ്പെടുമെന്ന വിചാരവും ജനക്കൂട്ടത്തിന്‍റെ  വര്‍ദ്ധിച്ച ആരവവും മുഖാന്തിരം, ഒരു ശരിയായ തീരുമാനമെടുക്കാന്‍ കഴിയാതെ കുഴങ്ങിയ പീലാത്തൊസ്, “വെള്ളം എടുത്തു ജനക്കൂട്ടം കാണ്‍കെ കൈ കഴുകി: “ഈ നീതിമാന്‍റെ രക്തത്തില്‍ എനിക്കു കുറ്റം ഇല്ല. നിങ്ങള്‍തന്നെ നോക്കിക്കൊള്ളുവിന്‍ എന്നുപറഞ്ഞു” (മത്തായി 27: 24). അങ്ങനെ, അവന്‍ യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ചു. ക്രൂശിക്കേ ണ്ടതിനു ഏല്‍പിച്ചു!    

ഇപ്രകാരം, യേശുക്രിസ്തുവിന് നല്‍കിയ വധശിക്ഷ, മനുഷ്യലോകത്തിനും നീതിപാലകര്‍ക്കും നല്കുന്ന പാഠവും പരിജ്ഞാനവും, അര്‍ത്ഥവും ആഴമേറിയതാണ്. അധികാരികളും ഭരണകര്‍ത്താക്കളും അവരില്‍ നിക്ഷിപ്തമായ ഉത്തരവാദിത്വം, മറ്റുള്ളവരുടെ തെറ്റായ ആവശ്യത്തിന് ഉപയൊഗിക്കുന്നതിനു ദൃഷ്ടാന്തമാണ് യേശുവിനു നല്‍കിയ മരണശിക്ഷ. അദ്ദേഹത്തിന് എതിരായി മതനേതാക്കളും ഭരണാധികാരികളും ചേര്‍ന്നു നടത്തിയ വിചാരണ നീതിപൂവ്വമായിരുന്നില്ല. വ്യക്തമായൊരു കുറ്റവും തെളിയിക്കപ്പെട്ടില്ല. പ്രത്യേകിച്ചു പീലാത്തൊസ് യേശുവില്‍ കുറ്റമൊന്നും കണ്ടില്ല എന്നതിനുപരി, യേശു നീതിമാനാണെന്ന് ഉറക്കെപ്പറഞ്ഞു. അവന്‍റെ രക്തത്തില്‍ തനിക്ക് കുറ്റമില്ലെന്നും കൈ കഴുകിക്കൊണ്ട് പറഞ്ഞു. പക്ഷേ, അതുകൊണ്ട് വിധി കുറ്റമറ്റതാകുന്നില്ല. ജനങ്ങളുടെ ക്രൂരമായ ആവശ്യവും, കനത്ത കലാപഭീതിയും അസ്വസ്ഥനാക്കിയപ്പോള്‍, തന്‍റെ അധികാരവും സ്ഥാനവും നഷ്ടപ്പെടുമെന്നു ബോധ്യമായപ്പോള്‍ യേശുവിനെ ക്രൂശിക്കാന്‍ വിട്ടുകൊടുത്തു. അത് നീതിക്ക് നിരക്കാത്തതാണെന്ന് നിസ്സംശയം പറയാം.  
 
നിര്‍ദ്ദോഷിയും നീതിമാനുമായൊരു മനുഷ്യനെ, സ്വന്ത സുരക്ഷക്കുവേണ്ടി കുരിശില്‍ തറച്ചുകൊല്ലാന്‍ വിധിച്ചതിലൂടെ പീലാത്തൊസ് നീതിന്യായ   വ്യവസ്ഥിതിക്ക് കളങ്കമായി. അയാള്‍, തന്‍റെ വിധിക്ക്, സത്യവും നീതിയും അടിസ്ഥാനമാക്കിയില്ല. നിരപരാധികളെ രക്ഷിക്കുകയും കുറ്റവാളികളെ മാത്രം ശിക്ഷിക്കുകയും ചെയ്യുകയെന്ന കോടതിയുടെ കടമ നിര്‍വ്വഹിച്ചില്ല. ജനസമ്മര്‍ദ്ദത്തിനു വഴങ്ങി, നീതിയും കരുണയും അവബോധവും ഇല്ലാതെ, കുറ്റം ചെയ്യാത്തവനെ കൊല്ലാന്‍ ഏല്‍പ്പിച്ചു. അതുകൊണ്ട്, ഈ പോയകാല  സംഭവം, ഇന്നത്തെ നീതിന്യായ വകുപ്പിന് ഗുണപാഠമാണ്.

ഇത്, നീതിപാലകരെയും മത രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടെ അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരെയും ഓര്‍മ്മിപ്പിക്കുന്നത്, നിയമത്തിനും നീതിക്കും സത്യത്തിനും വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കുന്ന ശക്തികള്‍ക്കു വഴങ്ങാതെ ഉറച്ചു നില്‍ക്കണമെന്നാണ്!   
യേശുവിന്‍റെ ക്രൂശുമരണം സര്‍വ്വജനത്തിനും നല്‍കുന്ന ആത്മീയവും ഭൗതികവുമായ പാഠങ്ങള്‍ എന്തെല്ലാമെന്ന്‌ പരിശോധിക്കുമ്പോള്‍ കാണുന്ന കാര്യങ്ങളും ചിന്തനീയമാണ്. യേശു തന്‍റെ ക്രൂശിലെ മരണം വഴി മനുഷ്യവര്‍ഗ്ഗലോകത്തിനു നല്‍കിയ മഹത്തായ സന്ദേശം, അതുല്യമായ സ്നേഹത്തിന്‍റെയും ക്ഷമയുടെയും ത്യാഗത്തിന്‍റെയും പ്രവര്‍ത്തനങ്ങളിലൂടെ നമ്മോട്‌ പറയുന്നത് ഇതാണ്: 
വിദ്വേഷത്തിന്‍റെ മറുപടി സ്നേഹം തന്നെയാണ്. തെറ്റിനെയും കുറ്റത്തെയും ക്ഷമ ജയിക്കുന്നു. സ്വാര്‍ത്ഥതയെക്കാള്‍ ത്യാഗം മഹത്വമുളളതാണ്. വേദനയി ലും പ്രത്യാശ നഷ്ടപ്പെടാതെ സൂക്ഷിക്കണം. ക്ഷമിക്കുന്ന ഹൃദയം മനുഷ്യനെ ദൈവത്തോട് അടുപ്പിക്കുന്നു. ഭേദചിന്തയില്ലാതെ സ്നേഹിക്കുകയും, ക്ഷമിക്കുകയും, മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുകയും ചെയ്യുമ്പോള്‍ ഈ ഭൂമിയിലെ ജീവിതം കൂടുതല്‍ മധുരിക്കുമെന്നുമാണ്. 

മുള്‍ക്കിരീടവും നിണധാരകളുമായി, കുരിശില്‍ കിടന്നുകൊണ്ട് യേശു മൊഴിഞ്ഞ ഏഴ് വചനങ്ങള്‍ ആധുനികലോകത്തിന്‍റെ മനസാക്ഷിയില്‍ മാറ്റം വരുത്തുന്നതാണ്. “പിതാവേ ഇവര്‍ ചെയ്യുന്നത് ഇന്നതെന്ന് അറിയാത്തതു കൊണ്ട് ഇവരോട് ക്ഷമിക്കണമേ” (ലൂക്കൊസ് 23:34). നമ്മേ കഠിനമായി വേദനിപ്പിക്കുന്നവരോടുപോലും കഷ്മിക്കുന്ന സ്വഭാവം മഹത്വമുളളതാണെ ന്നും, ക്ഷമ ഹൃദയത്തെ സ്വതന്ത്രമാക്കുന്നുവെന്നും പഠിപ്പിക്കുന്നു. “ഇന്നു നീ എന്നോടു കു‌ടെ പറുദീസയില്‍ ഇരിക്കുമെന്ന് ഞാന്‍ സത്യമായി നിന്നോട് പറയുന്നു” (ലൂക്കൊസ് 23:43). ഈ വചനം പ്രത്യാശ നല്‍കുന്നതിനുപരി മനുഷ്യന്‍ തെറ്റുകള്‍ ചെയ്താലും ഹൃദയത്തില്‍ മാറ്റമുണ്ടായാല്‍ ദൈവത്തി ന്‍റെ കരുണ ലഭിക്കുമെന്നാണ്. “സ്ത്രീയേ, ഇതാ നിന്‍റെ മകന്‍” (യോഹന്നാന്‍ 19 :26). ഏതോരവസ്തയിലും പുത്രധര്‍മ്മം നിര്‍വഹിക്കണമെന്നും, പരസ്പര ഉത്തരവാദിത്വവും സ്നേഹവും കുടുംബബന്ധങ്ങളും മാത്രമല്ല മനുഷ്യര്‍ തമ്മില്‍ അന്യോന്യം കരുതുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന ഉപദേശവും ഇതുവഴി നല്‍കുന്നു. ഏലി, ഏലി, ലമ്മാ ശബക്താനി “എന്‍റെ ദൈവമേ എന്‍റെ ദൈവമെ നീ എന്നെ കൈവിട്ടത് എന്ത്” എന്നര്‍ത്ഥമുള്ള വചനം (മത്തായി 27:46). അതിവേദന അനുഭവിക്കേണ്ടിവരുമ്പോഴും ദൈവത്തൊടു ചേര്‍ന്നു നില്‍ക്കേണ്ടതിന്‍റെയും, ദൈവം ഉപേക്ഷിക്കുകയില്ല എന്ന വിശ്വാസത്തിന്‍റെയും ദൃഷ്ടാന്തമാണ്. യേശു “എനിക്ക് ദാഹിക്കുന്നു” എന്നു പറഞ്ഞ വചനം (യോഹന്നാന്‍ 19: 28).  ശരീര ദാഹത്തെ മാത്രമല്ല മനുഷ്യസ്നേഹത്തിനും നീതിക്കും വേണ്ടിയുള്ള ദാഹം കൂടിയാണെന്ന് അര്‍ത്ഥമാക്കുന്നു. “നിവൃത്തിയായി” എന്ന വചനം (യോഹന്നാന്‍  19:30).  അര്‍ത്ഥപൂര്‍ണ്ണമായൊരു ദൗത്യം പൂര്‍ത്തിയാക്കിയെന്നാണ് അറിയിക്കുന്നത്, നമ്മുടെ ജീവിതവും ഒരു ദൗത്യമാണെന്നും അത് സത്യസന്ധമായി നിര്‍വഹിക്കണമെന്നുമാണ്. “പിതാവേ ഞാന്‍ എന്‍റെ ആത്മാവിനെ തൃക്കൈയില്‍ ഭരമേല്‍പ്പിക്കുന്നു” എന്ന വചനം ( ലൂക്കൊസ് 23:46) അര്‍ത്ഥമാക്കുന്നത്.  പൂര്‍ണ്ണമായ ദൈവവിശ്വാസത്തോടുകൂടി ജീവിക്കുകയും, അന്ത്യത്തില്‍ ആത്മാവിനെ ദൈവത്തില്‍ ചേര്‍ക്കുകയും ചെയ്യുന്നതിനെ ഓര്‍മ്മിപ്പിക്കുന്നു.  

യേശുക്രിസ്തു, കുരിശില്‍ കിടന്നുകൊണ്ട് നല്‍കിയ ഈ ഏഴ് വചനങ്ങളും മനുഷ്യവര്‍ഗ്ഗത്തെ പഠിപ്പിക്കുന്നത്: ക്ഷമിക്കുക, പരസ്പരം സ്നേഹിക്കുക, പ്രത്യാശയോടെ ജീവിക്കുക, ദൈവത്തില്‍ വിശ്വസിക്കുക എന്നിവയാണ്. ഇത്‌ പിന്തുടര്‍ന്നാല്‍, ഭൗതികജീവിതം കൂടുതല്‍ സന്തോഷവും സമാധാനവും ഉള്ളതായിരിക്കുമെന്നാണ്!      

    ___________________
 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-20 07:13:31
🔥🙋ശ്രീ. വേറ്റമേ, വ്യക്തി പരമായി വേദനിപ്പിക്കാത്ത, ആക്ഷേപിക്കാത്ത, ചോദ്യങ്ങൾ - വേദ പുസ്തകത്തെ മാത്രം മുൻ നിർത്തിയുള്ള ചോദ്യങ്ങൾക്ക് - ഇപ്രാവശ്യമെങ്കിലും എനിക്ക് ഉത്തരങ്ങൾ തരണമേ. Plz🙏. എന്നെ ഉപേക്ഷിക്കരുതേ. യാചനയാണ്. ചത്തതു പോലെ കിടക്കരുതേ. Rejice ജോൺ
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-20 08:04:12
💥🔥ഒരു ഏശു ,അല്ലെങ്കിൽ ഒന്നിൽ കൂടുതൽ ഏശുമാർ ജീവിച്ചിരുന്നിട്ടുണ്ട്, തർക്കമില്ല. ഏകദേശം മുന്നൂറോളം ഏശുമാർ അന്ന് ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.. തങ്കപ്പൻ ജീവിച്ചിരുന്നിട്ടുണ്ടോ, പൊന്നപ്പൻ ജീവിച്ചിരുന്നിട്ടുണ്ടോ, ആ, ഉണ്ടായിരിക്കാം, ഇല്ലായിരിക്കാം. പക്ഷേ ആ പൊന്നപ്പൻ എന്തിയേ, ആ തങ്കപ്പൻ എന്തിയേ??? ഇപ്പോൾ എവിടെയാണ് ഏശു?? പക്ഷേ ശ്രീ. വേറ്റം പറയുന്ന ഈ ഏശു, അല്ലെങ്കിൽ തങ്കപ്പൻ, പൊന്നപ്പൻ, ചത്തിട്ട് ചാടി എഴുന്നേറ്റ ഏശു - ഉണ്ടാകാനുള്ള സാധ്യത തുലോം കുറവാണ്, ഏകദേശം മൈനസ് പൂജ്യം ശതമാനം ആണ്. അന്ന് വരെയുള്ള എല്ലാ ഈജിപ്ഷ്യൻ, ഗ്രീക്ക്, ബാബിലോണിയൻ, ഇന്ത്യൻ, മെസപ്പോറ്റെമിയൻ, മെഡിറ്ററേനിയൻ ദൈവങ്ങൾ - എല്ലാം തന്നേ ലിംഗം കയറാതെ ദിവ്യമായി ജനിച്ച്, മാജിക്‌ ഒക്കെ കാണിച്ച്, ചെറു പ്രായത്തിൽ ആരെങ്കിലുമൊക്കെ തല്ലി കൊന്നിട്ട്, ചത്ത്‌ചാടി എഴുന്നേറ്റവരാണ്. അപ്പോൾ രാഷ്ട്രീയമായി ക്രിസ്തുമതം ഉരുത്തിരിഞ്ഞു വന്നപ്പോൾ നിർമ്മിച്ചെടുത്ത Mr. ഏശു ഒരു Original ഡ്യൂപ്ലിക്കേറ്റ് ആകാനേ chance ഉള്ളൂ. I mean a 916 Copy Cat. അല്ലാ എന്നുള്ളതിന് ജോസീഫസ്സോ, റ്റക്കറ്റീസോ അതുമല്ലെങ്കിൽ റോമാ ചരിത്ര കർത്താക്കളോ ആരും തന്നേ ഒരു രണ്ടു മില്ലീ മീറ്റർ തെളിവ് പോലും ഹാജർ ആക്കിയിട്ടില്ല. ഏശു ഒരു പട്ടാളക്കാരന്റെ പിഴവിനാൽ ഒരു യഹൂദ യുവതിക്ക് ജനിച്ചു, 12 വയസ്സ് വരെ അതിലേ കൂടൊക്കെ നടന്നു, പിന്നെ Missing ആയി,അതു കഴിഞ്ഞു മാജിക്ക് ഒക്കെ കാണിച്ചു, വഴക്ക് ഒക്കെ കൂടി തെരുവിൽ ആരാണ്ടൊക്കെ ചേർന്ന് തല്ലി കൊന്ന് കെട്ടി തൂക്കി.കുഴിച്ചിട്ടു. No Compromise, No Sentiments. പിന്നെ ആ ജഡം പട്ടികൾ മാന്തി എടുത്തോണ്ടു പോയി. ഇതിനപ്പുറം ആര് എത്രയൊക്കെ പുട്ടി അടിച്ചാലും ഏശുവിന്റെ പപ്പും പൂടയും പറിക്കും You ട്യൂബ് പിള്ളാര്..യേശുവിന്റെ വെടിയും തീരും. ഒറ്റ ചോദ്യം - ഈ മഹാൻ ഇപ്പോൾ എവിടെയാണ് താമസിക്കുന്നത്??? ഇദ്ദേഹം, കൃഷ്ണനും അല്ലാഹുവുമായി എങ്ങനെ വ്യത്യസ്തൻ ആകുന്നു?? Simple Question. ഉത്തരം തരൂ... Rejice ജോൺ
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-20 09:03:28
💥🔥ഇതു ശ്രീ.വേറ്റം ഇങ്ങനെ എഴുതുന്നതു തന്നേ , ഇങ്ങനെ ഒരു യേശു ഉണ്ടായിട്ടില്ല എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവ് അല്ലേ??? ഏശുവിനു വേണ്ടി വേറ്റം ആണോ എഴുതേണ്ടിയത്?? ഏശു നേരിട്ട് വന്ന് പറയുക അല്ലേ വേണ്ടിയത്. ഈ 2 Trillion ഗാലക്സികൾ ഉണ്ടാക്കിയ ദൈവത്തിന് ഒരു പബ്ലിക് സ്‌പീച്ച് ചെയ്തു കൂടേ. അതിന് പകരം വേറ്റത്തിന്റെ പേനയോ നാക്കോ കടം എടുക്കേണ്ടിയ ഗതികേട് ഒരു ദൈവത്തിന് ഉണ്ടാകുക എന്ന് പറഞ്ഞാൽ അതിൽ പരം ഒരു നാണക്കേട് ഏതെങ്കിലും ഒരു ദൈവത്തിന് ഉണ്ടാകാനുണ്ടോ?? ങേ?? 🫣. ചോദ്യം (1).യേശു മരിച്ചു കഴിഞ്ഞ് സ്വയം ഉയിർത്തോ, അതോ, ചോദ്യം (2).മറ്റൊരു ശക്തി അദ്ദേഹത്തെ ഉയിർക്കാൻ സഹായിച്ചോ????(3).ഒരാൾ മരിച്ചു എന്നു പറഞ്ഞാൽ അതിന്റെ Bio- കെമിസ്ട്രി ആരെങ്കിലും അറിവുള്ളവർ ഇവിടെ ഇന്ന് വിശദീകരിച്ചാൽ നന്നായേനേ. NB: ശ്രീ.വേറ്റത്തിന്റെ ഈ ലേഖനം വായിക്കുന്ന ശ്രീ സുരേന്ദ്രൻ നായരുടേയും ശ്രീ. ഷുക്കൂർ ഉഗ്രപുരത്തിന്റെയും ഒരു അവസ്ഥ.🫣 എന്തായിരിക്കും അവരുടെ മനസ്സിൽ കൂടി കടന്നു പൊയ്ക്കൊണ്ടിരുന്നത്.?? 🤣🤣🤣 Rejice ജോൺ
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-20 09:17:42
💥🔥അല്ലയോ, അതെങ്ങനെയാണ് ശ്രീ.വേറ്റമേ മത്തായി, മാർക്കോസ്, ലൂക്കോസ്, യോഹന്നാൻ, പിന്നെ പൗലോസും ഒരു പ്രപഞ്ച നിയമത്തെ മൊത്തം റദ്ദു ചെയ്യുന്ന ഒരു മഹാ സംഭവമായ ഉയിർപ്പിനെ 5 വ്യത്യസ്ത രീതികളിൽ വിവരിച്ചിരിക്കുന്നത്?? ങേ ?? ഉത്തരം???? Rejice
നെടുങ്ങട മിസൈൽ 2026-03-20 12:27:20
നെടുങ്ങട മിസൈൽ !!!! നമ്മുടെ ഗോഡ്‌സ് ഓൺ കൺട്രിയിൽ, ചാണകം മെഴുകിയ തറയിൽ തഴപായ് വിരിച്ചുകിടന്ന നമ്മൾ വിദേശ പണത്തിൻറ്റെ വരവോടെ കയർ കട്ടിലുകളും ചൂരൽ കെട്ടിയ കട്ടിലുകളും സുലഭമായി, കുട്ടത്തിൽ മൂട്ടകളും വർദ്ധിച്ചു. മൂട്ടയെ കൊല്ലാൻ ടിക് 20 പമ്പുകളും വീടുകളിൽ എത്തി. പെൺകുട്ടികൾ പൊതുവെ അപകടമുള്ള കുസൃതികൾ കാണിക്കാറില്ല, ലൗവ് ജിഹാദിൽ ഒളിച്ചോടുന്നത് ഒഴിച്ച്!. എന്നാൽ ആൺകുട്ടികൾ അങ്ങനെയല്ല, അവർ പൊതുവെ അപകട പരമായ കുസൃതികൾ കാണിക്കും. ആൺകുട്ടികൾ ടിക് 20 പമ്പുമായി കാണുന്നിടത്തെല്ലാം കുറേശ്ശേ ചീറ്റിക്കും. നമ്മുടെ പ്രിയ കമന്റ്റ് രാജാവ്, കുട്ടിക്കാല കുസൃതിയിൽ ഇന്നും ടിക് 20 പമ്പുമായി എല്ലാറ്റിനും കുറെ ചീറ്റൽ. ആരും ഒട്ടു നെടുങ്ങുന്നുമില്ല. പാവം വേറ്റത്തെ വെറുതെ വിടു !!. എങ്ങനെ എന്ത് എഴുതണം എന്ന് മോഡൽ ആയി താങ്കൾ തന്നെ ഒരു ലേഖനം എഴുതു!. ശ്രീ മണ്ണിക്കരോട്ട് ഒരു പുസ്തകം എഴുതി എന്നതിന്റ്റെ പേരിൽ അദ്ദേഹത്തെ കമന്റ്റ് മിസൈൽ കൊണ്ട് ആക്രമിച്ചു, എഡിറ്റർ ഇടപെട്ടു, അത് നന്നായി. താങ്ക്സ് എഡിറ്റർ. ''നെടുങ്ങട മിസയിൽ'' ഇപ്പോൾ തുടരെ വേറ്റത്തിനു നേരെ!!!! സർവജ്ഞാനി ആയ താങ്കൾ നെടുങ്ങട മിസ്റയില് അടിക്കുന്നതിനു പകരം നല്ല ഒരു മോഡൽ ആർട്ടിക്കിൾ എഴുതു!!!! ---കുട്ടി നാരദൻ
Sunil 2026-03-20 14:08:24
Mr. Vettom, Did Jesus died for us or some others Killed him ? I don't think Jesus committed suicide. His enemies killed him. Am I correct ?
Jo Mon, 2026-03-20 14:13:54
കുട്ടിനാരദ, നിങ്ങളുടെ കാര്യത്തിന് ഒരു തീരുമാനം ആയി. അടുത്തിടെ വായിച്ചതിൽ കുറിക്കുകൊള്ളുന്ന ഉഗ്രൻ കമന്റ്റ്, റെജീസ് വെറുതെ ഇരിക്കുമോ? അദ്ദേഹം ഒരു പാണ്ടിലോറി നിറയെ, ഏർപടക്കം, കുട്ടി അമിട്ട്, ഒക്കെയായി അദ്ദേഹം ഉടൻ വരുന്നു!!!-
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-20 14:34:22
💥🔥To - കുട്ടി നാരദൻ : - ഞാൻ എഴുതുന്ന പ്രതികരണങ്ങളിൽ എവിടെയെങ്കിലും ഒരു Factual Error ഉണ്ടെങ്കിൽ ചൂണ്ടികാണിക്കൂ , ഒന്നുകിൽ ഞാൻ തിരുത്തുകയോ അല്ലെങ്കിൽ മറുപടി തരികയോ ചെയ്യാം. എന്റെ പ്രതികരണം താങ്കൾക്ക് ലേഖനം പോലെയോ, കവിത പോലെയോ കഥ പോലെയോ അല്ലെങ്കിൽ പ്രതികരണം പോലെയോ എടുക്കാം , താങ്കളുടെ ഇഷ്ട്ടം... Up to you. എന്റെ ഇഷ്ട്ടം പോലെ , എനിക്ക് തോന്നിയ പോലെ ഞാൻ എഴുതട്ടേ . നമുക്ക് എല്ലാവർക്കും ശ്വസിക്കാനുള്ള ഓക്സിജൻ ഇവിടെ Enough ഉണ്ടല്ലോ. താങ്കൾക്ക് എന്റെ എഴുത്ത് ഇഷ്ടപ്പെടുന്നില്ലെങ്കിൽ തോണ്ടി വിടുക. അതിനുള്ള സ്വാതന്ത്ര്യം താങ്കൾക്കും ഉണ്ടല്ലോ. പിന്നെ പത്ര ഉടമയുടെ കാര്യം - അത് അദ്ദേഹം , എന്റെ - ഇഷ്ട്ടം പോലെ പ്രതികരണങ്ങൾ -ഒരു ദയയുമില്ലാതെ ഇന്നലെ വരെയും Delete ചെയ്തുകൊണ്ടിരിക്കുന്നു. എനിക്ക് ഒരു കണ്ട്രോളും ഇല്ലാ, അദ്ദേഹം ഇനിയും ചെയ്യട്ടേ... ഞാൻ എഴുതാനുള്ളത് എഴുതികൊണ്ടിരിക്കും. ചില "പ്രത്യേക ആളുകളുടെ" എഴുത്തിനെ കുറിച്ച് ഞാൻ എന്റെ അഭിപ്രായം എഴുതുമ്പോൾ അദ്ദേഹം തിരസ്കരിക്കുന്നു , ചില "പ്രത്യേക വിഷയങ്ങളെ" പറ്റിയും എന്റെ അഭിപ്രായം എഴുതുമ്പോൾ അദ്ദേഹം തിരസ്കരിക്കുന്നു. അതു അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം. ഞാൻ ലേഖന എഴുത്തും കവിത എഴുത്തും വഴിയിൽ ഉപേക്ഷിച്ചു കഴിഞ്ഞതാണ്. ഇതൊക്കെ ഞാൻ നേരത്തേ ഇവിടെ എഴുതിയിട്ടുള്ളതാണ്. ദൈവത്തെ കുറിച്ച് എന്റെ സംശയങ്ങൾ ചോദിക്കുമ്പോൾ അതിനെ "വ്യക്തി അധിഷേപം" ആയും "വഴക്ക്" ആയും Narrate ചെയ്യാൻ ശ്രമിക്കരുതേ. ഉത്തരം ഉണ്ടെങ്കിൽ എഴുതുക, അല്ലെങ്കിൽ അറിയില്ല എന്നു പറയുക. അതല്ലേ അതിന്റെ മാന്യത. ഞാൻ അങ്ങനെ ആണ്. Facts -ഉം Data-യും നിങ്ങളുടെ കൂടേ ഉണ്ടെങ്കിൽ നിങ്ങൾ ശരിയാണ് ; Facts -ഉം Data -യും നിങ്ങളുടെ കൂടെയില്ലെങ്കിൽ, നിങ്ങൾ ആരായാലെന്ത്, എന്തായാലെന്ത്, നിങ്ങൾ തെറ്റാണ്. അതാണ് എന്റെ Policy. ഞാൻ കെട്ടു കഥകളിലും അമ്മൂമ്മ കഥകളിലും രമിക്കുന്നില്ല. എന്നാൽ അങ്ങനെ വിശ്വസിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തെ ഞാൻ മാനിക്കുന്നു. പക്ഷേ എന്റെ സംശയങ്ങൾക്ക് മറുപടി തരാൻ -with proof - നിങ്ങൾ ബാധ്യസ്ഥരാണ്. എവിടെ actual തെറ്റുകൾ കാണുന്നുവോ, അവിടെ എന്നെ നിങ്ങള്ക്ക് തിരുത്താം. പക്ഷേ എന്നെ ഇഷ്ടമല്ലെങ്കിൽ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ആര് എഴുതുന്നു എന്നല്ല, എന്താണ് എഴുതപ്പെടുന്നത് എന്നാണ് ഞാൻ നോക്കാറ്. അവിടെയാണ് നാം പരസ്പ്പരം തിരുത്തപ്പെടുന്നത് , അങ്ങനെയാണ് നാം തിരുത്തപ്പെടേണ്ടിയതും . അതിനാണ് ഞാൻ എന്റെ സ്വന്തം പേരിൽ നാണം കെട്ടും എഴുതുന്നത് . Rejice
Sr,anney. 2026-03-20 14:52:42
Jesus is an English version of Johoshuva in the Hebrew Bible. Jesus in the gospels are different from each other. They are born at different times, some are not even born and are eternal & so they have no death. Christian Jesus never died, it was a drama. He woke up from being fully drunk. Jesus cannot commit suicide because his death was predetermined. Jesus just obeyed the will and wish of Father Almighty. Jesus is our faith, our tradition, we are not worried about a historical Jesus,
റെജി മാടപ്പള്ളി 2026-03-20 15:46:04
മഞ്ഞപ്പിത്തക്കാരന് എല്ലാം മഞനിറമായി തോന്നും. റജിയന്മാരുടെ കാര്യത്തിലും അത് ശരിയാണ്. റെജിയന്മാർക്ക് സ്വന്തം അമ്മയെപ്പോലും വിശ്വാസമില്ല പിന്നെയല്ലെ യേശുവിന്റെ മാതാവിനെ. യേശു ആരായിരുന്നു എന്ന് ക്രിസ്ത്യാനികൾക്കറിയാം. യേശു ദൈവത്തിന്റെ പുത്രനായ മശിഹാ ആകുന്നു.ജഡരക്തത്തിന് അത് മനസ്സിലാകില്ല. ഉദിച്ചുയരുന്ന സൂര്യനെ നോക്കി റെജിയന്മാർ (പ) കുരച്ചു കൊണ്ടിരിക്കും. എന്നാൽ എത്രകുരച്ചാലും ഫലമില്ലമന്ന് മനസ്സിലാക്കി റെജിയന്മാർ പിൻമാറിക്കൊള്ളും. രണ്ടായിരം വർഷം പഴക്കമുള്ള വിശ്വാസത്തിനെതിരെ പലകാലത്തും റെജിയന്മാർ ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ ചവറ്റുകുട്ടയിലാണ് ഇന്ന് അവരുടെ സ്ഥാനം. റെജിയന്മാരുടെ സ്ഥിതിയും വ്യത്യസ്ഥമല്ല.
Rejice Rocks 2026-03-20 19:05:38
Rejice is a person who asks legitimate questions. If you can answer, please do so. But make sure you have enough supporting evidence. If you don't, you are just showing your personal grudge and prejudice. No need for that. Let us keep the dialogue healthy.
Jacob 2026-03-20 20:25:48
Jesus told his disciples he will go to Jerusalem, die and resurrect on the third day. Peter rebuked him for saying that. His death on the cross and shedding of his blood was needed for salvation of mankind. He paid for our sins with his blood. His resurrection was proof he was Son of God. This is the Christian faith. Other religions can have their own theology and faith. Let us live peacefully on this earth. Let God decide our eternal destiny.
Sunil 2026-03-20 22:41:14
Jacob, " He paid for our sins". That is against the Jewish Law. Jesus lived as a Jew. A father cannot take the punishment for the sin of his son or a son cannot take the punishment for the sin of his father. Each individual must take his own punishment.
andrew 2026-03-20 23:08:46
ഇതൊക്കെ മനസ്സിലാക്കാൻ 'ദൈവശാസ്ത്രം' പഠിക്കണം എന്നതാണ് കോമഡി ദൈവപുത്രന്റെ ഓരോ ഗതികേടെയ്...❓ തന്റെ മകനെ കൊല്ലാതെ ക്രിസ്ത്യാനികളെ രക്ഷിക്കാൻ മറ്റൊരു ഓപ്ഷൻ കാണാത്ത ദൈവം എങ്ങനെ സർവജ്ഞനിയാകും?
റെജീസ് നെടുങ്ങാ ട പ്പള്ളി 2026-03-21 11:25:29
💥🔥അതെന്താ, ഇവിടെ ലേഖനങ്ങൾ എഴുതുന്നവരുടെ മാത്രം ഉത്തരവാദിത്വമാണോ ആ ലേഖനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും, ചോദ്യങ്ങളും സംശയങ്ങളും ഉയരുമ്പോൾ ഉത്തരം പറയുക എന്നത്?? അതാരാ അങ്ങനെ ഒരു അലിഖിത നിയമം കൊണ്ട് വന്നത്?? അതൊന്ന്‌ അറിയണമല്ലോ. പാവത്താൻമാർ ശ്രീ വേറ്റത്തിനെയും, ശ്രീ.മാത്തുള്ളായേയും വെറുതേ വിടണം. അവരുടെ മണ്ടയ്ക്കോട്ടു മെക്കിട്ടു കയറാൻ പോകണ്ടാ ആരും. ഈ, "കെട്ട, കേട്ട, കെട്ടു" കഥകളിൽ വിശ്വസിക്കുന്ന എല്ലാവർക്കും ഉത്തരം പറയാനുള്ള ബാധ്യത ഉണ്ട്. അതു കൊണ്ട് ആർക്കും ഉത്തരം പറയാം. ശരി, എന്നാൽ നമുക്ക് ചോദ്യങ്ങളിലേക്ക് കടക്കാം. (1). ഒരാളെ കൊന്നാൽ മറ്റു മനുഷ്യരുടെ എല്ലാം ,മുഴുവൻ പാപങ്ങളും പരിഹരിക്കപ്പെടും എന്നു പറയുന്നതിന്റെ Logic എന്താണ്.?? (2). പാപം എന്നു പറഞ്ഞാൽ എന്താണ്?? (3). മനുഷ്യ ചോരയിൽ പാപങ്ങൾ എങ്ങനെ കഴുകും?? അതു നിയമപരമാണോ. 25 വർഷം കഠിന തടവ് കിട്ടുന്ന ശിക്ഷ അല്ലേ??? തുടരും....... ((Captcha is invalid))👹 Rejice
ചാണക്യൻ 2026-03-21 13:05:17
ഒരു ലേഖനം എഴുതിപ്പോയി എന്ന ''മഹാ പാതകം'' നിമിത്തം ലേഖകൻ തന്നെ മറുപടി പറയണം എന്നത് ദുശാഠ്യമാണ്. ഇതിൽ ശ്രീ റെജീസിനോട് യോജിക്കുന്നു. ചോദ്യങ്ങൾ ആർക്കും ചോദിക്കാം, എന്നാൽ കോളിറ്റി ഉള്ള ചോദ്യങ്ങൾ ചോദിക്കുക എന്നത് ബുദ്ധിപരവും അതിലുപരി ഒരു കലയുമാണ്. '' ദി ആര്ട്ട് ഓഫ് questioning''. എല്ലാ ചോദ്യങ്ങളും മറുപടി അർഹിക്കുന്നില്ല എന്നതും മറ്റൊരു ലോജിക്കൽ അവസ്ഥയാണ്. ഒരു പൂവ് വിടർന്നു കഴിഞ്ഞാൽ അ പുവിൻറ്റെ സുഗന്ധം പ്രപഞ്ഞത്തിൻറ്റെ സ്വത്താണ്. പൂവിന് പറയാൻ പറ്റുമോ ........ഇന്ന,ഇന്ന, ആൾക്കാർ എൻറ്റെ സുഗന്ധം ആസ്വദിക്കൂവാൻ പാടില്ല എന്ന്. എഴുത്തുകാരൻ എഴുതി പ്രസിദ്ധികരിച്ചു കഴിഞ്ഞാൽ അത് പ്രപഞ്ചത്തിൻറ്റെ ഭാഗമാണ്. നിങ്ങൾ ചോദ്യങ്ങൾ ചോദിക്കു!; ചിലപ്പോൾ ആരെങ്കിലും പ്രതികരിച്ചെന്നിരിക്കും!!!
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-21 13:15:54
💥🔥(2).തുടരുന്നു...... ചോദ്യം (4).ഇന്നത്തെ ലോക ക്രമത്തിലെ ഏതെങ്കിലും ജനാധിപത്യരാജ്യത്തിലെ ഏതെങ്കിലും ഒരു കോടതിയിൽ ഇതും പറഞ്ഞോണ്ടു ചെല്ലാമോ ആർക്കെങ്കിലും , ങേ????. എട്ടും എട്ടും 16-ന്റെ പണി കിട്ടും. ക്രിസ്തിയാനീ നിനക്കൊന്നും ബുദ്ധി ഇല്ലേ, ബുദ്ധി തലയിൽ തന്നേ ആണോ അതോ താഴെ വല്ലയിടത്തും ആണോ?? (5). എശു ചത്തിട്ട് ചാടി എഴുന്നേറ്റ ഉടനേ ,റോമാ പട്ടാളത്തിന്റെ ഓഫീസിലോട്ട് വേണ്ടായിരുന്നോ ആദ്യം പോകാൻ?? അപ്പോൾ തന്നേ അത് Document ചെയ്യപ്പെടുകയും ലോകം മുഴുവനും ആ സത്യം അറിയുകയും ചെയ്യില്ലായിരുന്നോ?? എങ്ങനെയൊക്കെ ആണെങ്കിലും വിശ്വാസികളും ശിഷ്യന്മാരും സ്ത്രീകളും ഉയിർത്ത ഏശുവിനെ കാണും തീർച്ച..അവർക്ക് ഏശു പ്രത്യക്ഷപ്പെടുകയും ചെയ്യും, അത് Griefing Hallusination, അത് OK ആണ്, സമ്മതിച്ചു. നമ്മുടെ പ്രീയപ്പെട്ടവർ മരിച്ചാൽ അവരെ നമ്മൾ കാണാറുണ്ട്. കുറേ ദിവസങ്ങളിൽ അവരെ ണം കാണും സ്വപ്നങ്ങളിലും അല്ലാതെയും. പക്ഷേ ഏശുവിനു, യഹൂദന്മാർക്കും ഒരു ദർശനം കൊടുക്കാമായിരുന്നു, കയ്യഫ്‌ആവിനും, പീലാത്തോസിനും കൂടി ദർശനം കൊടുക്കാമായിരുന്നു. എന്തുകൊണ്ട് കൊടുത്തില്ല??? അതിന്റെ കൂടെ ഒരു Video കൂടി ഏശു എന്തു കൊണ്ട് എടുത്തില്ല???.നിഷ്പ്രയാസം ഏ ശുവിനെ കൊണ്ട് നടക്കുമായിരുന്നു. എന്നെ പോലുള്ളവർ 2026-ൽ ഇങ്ങനെയുള്ള കൊനഷ്ട്ട് ചോദ്യങ്ങൾ ചോദിക്കുമെന്ന് അറിയില്ലാതിരിക്കില്ലല്ലോ ഏശുവിന്?? ങേ?? ഏശുവിനും ഏശുവിനെ കൊന്ന MFr യഹോവയ്ക്കും അറിയാമായിരുന്നു. എന്തു കൊണ്ട് ചെയ്തില്ല???? Rejice തുടരും..........
ജോണ്‍ വേറ്റം 2026-03-21 13:40:10
“സത്യത്തിന്‍റെ പുനരുത്ഥാനം” എന്ന ലേഖനം വായിച്ച എല്ലാവര്‍ക്കും ഹാര്‍ദ്ദമായ നന്ദി!
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-21 15:08:15
💥🔥(3)തുടരുന്നു......ചോദ്യം (6). OK, നേരത്തേ മുകളിൽ എഴുതിയ അഞ്ചു ചോദ്യങ്ങളും ഞാൻ മറന്നേക്കാം...എല്ലാം മറക്കാം.... ഈ ഒരു ചോദ്യത്തെ ഒരു ക്രിസ്ത്യാനി എങ്ങനെ Address ചെയ്യും???. ഈ ലോകത്തിലെ പ്രശ്നങ്ങൾ മുഴുവനും ആരാ ഉണ്ടാക്കുന്നത്, ആരാണ് മനുഷ്യരെ പാപത്തിന്റെ ചേറ്റുകുഴിയിൽ തള്ളിയിടുന്നത്?? ആരാ?? മനുഷ്യരാശിയെ പാപം ചെയ്യാൻ, തിന്മ ചെയ്യാൻ പ്രേരിപ്പിക്കുന്നുന്നത് ആരാണ്?? സാത്താൻ, അവൻ ഒറ്റ ഒരുത്തൻ ആണ് ഈ ലോകം മുഴുവൻ നശിപ്പിക്കുന്നത്, അല്ലേ, അതേ. ആർക്കും സംശയമില്ലല്ലോ.???ഉണ്ടോ?? അപ്പോൾ പിന്നെ സാത്താനെ ഒറ്റ അടിക്ക് കൊല്ലേണ്ടിയതിനു പകരം പാവം ആ ഏശു എന്ന കുഞ്ഞാടിനെ MFr. ആയ യഹോവ കൊന്നത് തെണ്ടിത്തരം അല്ലേ??? തന്തയ്ക്കു പെറക്കാഴിക അല്ലേ ദൈവം ഏശുവിനോടും മനുഷ്യ രാശിയോടും കാണിച്ചത്. സാത്താനെ കൊന്നിരുന്നെങ്കിൽ പാപം മുഴുവനും ഭൂമിയിൽ നിന്നും എന്നെന്നേക്കുമായി ഒഴിഞ്ഞു പോകില്ലായിരുന്നോ??? Rejice തുടരും.....
andrew 2026-03-21 19:53:51
റെജീസിൻറ്റെ ചോദ്യങ്ങൾക്കുള്ള മറുപടി: #1 1-സാത്താൻ ഒരു ഭൗതികമായ/ ശാരീരികമായ വ്യക്തിയോ അവസ്ഥയോ അല്ല. സാത്താൻ; മനുഷൻ തിൻമ്മകൾ പ്രവർത്തിക്കുമ്പോൾ സംജാതമാകുന്ന അവസ്ഥ മാത്രമാണ്. സാത്താൻ എന്നത് വെറും സാങ്കൽപ്പിക ജീവി മാത്രമാണ്. 2- യഹോവ. യഹോവ ഒരു ഏക ദൈവമായിരുന്നില്ല. പുരാതീന ഇസ്രായേല്യർ അനേകം ദൈവങ്ങളെ ആരാധിച്ചിരുന്നു, ദൈവങ്ങളുടെ അമ്മ; അശേരയെയും യെരുശലേം ദേവാലയത്തിൽ ആരാധിച്ചിരുന്നു. BCE 9-8 നുറ്റാണ്ടുകളിൽ സൗദി അറേബ്യാ, ഈജിപ്റ്റ്, ബാബിലോൺ, എന്നിങ്ങനെ അനേകം ഗോത്രങ്ങൾ കനാനിലേക്ക് കുടിയേറി. കൂടെ അവരുടെ ദൈവങ്ങളും. BCE 586ൽ ബാബിലോൺ ആക്രമണത്തിൽ ജനങ്ങൾ ചിതറി, അവരുടെ ദൈവങ്ങളും അപ്രത്യക്ഷമായി. ബാബിലോണിൽനിന്നും തിരികെ യഹൂദ്യയിൽ എത്തിയ പുരോഹിതർ അവരുടെ കൂടെ പേർഷ്യൻ ദൈവത്തെ കൂടി കൊണ്ടുവന്നു, ഏകദൈവമായ അഹൂറ മസ്‌ത എന്ന സൊറാസ്റ്റിയൻ ദൈവത്തെ രണ്ടാം ക്ഷേത്ര കാലത്തു പുരോഹിതർ, യഹുദയുടെ ദൈവമാക്കി. പല ഖോത്രക്കാരുടെ വിവിധ യാഹിനെ അവർ സംയോജിപ്പിച്ചു. CE 70ൽ യെരുശലേം ദേവാലയം വീണപ്പോൾ ഇ ഏകദൈവവും എങ്ങോ മറഞ്ഞു. -andrew
M A George 2026-03-21 22:22:59
ജന്മനാ അന്തനായ ഒരു മനുഷ്യൻ പ്രകാശത്തെ കുറിച്ച് പറയുന്നതു കേട്ടു. എന്നാൽ പ്രകാശം ഒരു കെട്ടുകഥ യെന്നു അവർത്തിച്ചു പറയുന്ന ആ പൊട്ടക്കണ്ണനെ എങ്ങനെ നമ്മൾ പ്രകാശത്തെ കുറിച്ച് പറഞ്ഞു ബോധ്യപ്പെടുത്തും? അന്തനായ മനുഷ്യൻ്റെ വാദം അയാളെ സംബന്ധിച്ചു ശരിയാണ്. മറിച്ച് അയാളെ എങ്ങനെ ആർക്കു ബോധ്യപ്പെടുത്താൻ സാധിക്കും എന്ന് ചിന്തിച്ചു സമയം കളയേണ്ടതില്ല. മേൽപടിയാൻ്റെ അന്തതക്കു ശരിയായ ചികിത്സ കൊടുക്കണം. എല്ലാ അന്തതയ്ക്കും ചികിത്സ ഉണ്ടാകണമെന്നില്ല. ഇക്കാര്യത്തിൽ ചിലർ അവരുടെ മരണം വരെ അന്തരായി കഴിയേണ്ടിവരും. അതുകൊണ്ട് ആരും കുണ്ടിതപ്പെട്ടിട്ടു കാര്യമില്ല. അന്തനെ അന്തൻ്റെ വഴിക്കു വിടുക.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-21 23:44:43
💥🔥#4.തുടരുന്നു....... ചോദ്യങ്ങൾ (5).ഏശു ചത്തിട്ട് ചാടി എഴുന്നേറ്റു, ഞാൻ സമ്മതിച്ചു. പിന്നേയും പ്രശ്നമുണ്ടല്ലോ.. ചാടി എഴുന്നേറ്റ ഏശു എങ്ങനെ പിന്നെ അവിടൂന്നു Space- ലേക്ക് പോയി?? ഏതു kind of Rockette?? ഇന്നു വരെയുള്ളതിൽ ഇലോൺ മസ്കിന്റെതാണ് ഏറ്റവും powerful ആയ റോക്കറ്റ്. അന്ന് എങ്ങനെ ഭൂമിയിലെ പ്രാപഞ്ചിക നിയമങ്ങളെ തെറ്റിച്ച് മുകളിലേക്കു ഉയർന്നു ഏശു?? അതോ ബുറാക്കിന്റെ പുറത്തോ?? ഇതെങ്ങാനും ശ്രീ. ഷുക്കൂർ ഉഗ്രപുരം കേട്ടാൽ എന്നെ പച്ചയ്ക്ക് കുത്തി കീറും വിപരീത ദിശകളിൽ നിന്നും. എന്റെ ഈ സീരീസിലെ ഇത്രയും 5 ചോദ്യങ്ങൾക്ക് വ്യക്തമായി ചുരുക്കം വാക്കുകളിൽ ഉത്തരങ്ങൾ പറഞ്ഞിട്ട് പോയാൽ മതി താഴെ പേർ പറയുന്ന എല്ലാവരും. നിരീശ്വരൻ, സുനിൽ, വായനക്കാരൻ,ആൻഡ്റൂ, &പണിക്കവീട്ടിൽ. ദയവായി വേദപുസ്തകത്തിൽ ഇന്ന അദ്ധ്യായം ഇന്ന വാക്യത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു എന്നു പറഞ്ഞ് എന്നെ കബിളിപ്പിക്കരുത്. . ബാലരമ സത്യം ആണെന്ന് ഡിങ്കൻ പറയുന്നു എന്നതു പോലെ പറയരുതേ... ഞാൻ മടുത്തു. 🤣 Rejice Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-22 00:45:07
💥🔥ഉപചോദ്യം ശ്രീ. andrew-വിനോട് - : അപ്പോൾ ഈ യഹോവ ഇപ്പോൾ ജീവിച്ചിരിക്കാനുള്ള സാധ്യത എന്തെങ്കിലുമുണ്ടോ?? ഈ പൈശാജീക യഹോവയുടെ മകൻ ഏശു ഇപ്പോൾ ജീവിച്ചിരിക്കാൻ എന്തെങ്കിലും സാധ്യത ഉണ്ടോ?? ഒരാൾ ജീവിച്ചിരിക്കാനുള്ള Bio- metrics എന്തൊക്കെ?? അപ്പോൾ, ഇവന്മാർ രണ്ടു പേരും ജീവിച്ചിരിക്കുന്നില്ലെങ്കിൽ, പിന്നെ എങ്ങനെ ക്രിസ്തിയാനിക്ക് നില നിൽക്കാനാവും? ഇവർ കാണിക്കുന്ന കോപ്രായങ്ങൾ എല്ലാം വൃദാവിലാകില്ലേ??? അഥവാ അവർ രണ്ടു പേരും ഉണ്ടെങ്കിൽ എവിടെ ആയിരിക്കും അവർ ഇപ്പോൾ താമസിക്കുന്നത്?? ഇവർ രണ്ടു പേരുമായി ക്രിസ്ത്യാനി എങ്ങനെ Communicate ചെയ്യുന്നു.??? ഏത് അവയവം കൊണ്ട്???? Rejice ജോൺ
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-22 05:39:57
💥🔥To - M A George - : please be noted - 'അന്ധത' is correct. 'അന്ധൻ' is correct. May be a typo. Right?? Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക