
വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റ് യുദ്ധം മൂലം അന്താരാഷ്ട്ര വിമാനയാത്രകൾ വ്യാപകമായി തടസപ്പെടുന്ന സാഹചര്യത്തിൽ അമേരിക്കൻ പൗരന്മാർക്ക് സഹായമായി 'സ്മാർട്ട് ട്രാവലർ എൻറോൾമെന്റ് പ്രോഗ്രാം' (സ്റ്റെപ്) വീണ്ടും ശ്രദ്ധയിൽപ്പെടുന്നു.
വിദേശത്ത് യാത്ര ചെയ്യുന്ന അമേരിക്കക്കാർക്കായി യുഎസ് സർക്കാർ നൽകുന്ന സൗജന്യ സേവനമാണ് സ്റ്റെപ്. ഇന്ത്യ, യൂറോപ്പ്, ചൈന, ഓസ്‌ട്രേലിയ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ ഉൾപ്പെടെ എല്ലാ രാജ്യങ്ങളിലേക്കും പോകുന്ന അമേരിക്കക്കാർ ഈ പദ്ധതിയിൽ മുൻകൂർ റജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.
ഈ പദ്ധതി ആരോഗ്യ അടിയന്തരാവസ്ഥകൾ, പ്രകൃതിദുരന്തങ്ങൾ, യുദ്ധസാഹചര്യങ്ങൾ തുടങ്ങിയ സമയങ്ങളിൽ സുരക്ഷയും വിവരസഹായവും നൽകുന്ന സംവിധാനമായാണ് പ്രവർത്തിക്കുന്നത്.
സ്റ്റെപ്പിൽ രജിസ്റ്റർ ചെയ്യുന്നത് വളരെ ലളിതമാണ്. Mytravel.state.gov അല്ലെങ്കിൽ Login.gov വഴി വ്യക്തിഗത വിവരങ്ങൾ നൽകി അക്കൗണ്ട് തുടങ്ങിയ ശേഷം യാത്രയുടെ വിശദാംശങ്ങൾ ചേർക്കാം. സാധാരണയായി 10-15 മിനിറ്റിനുള്ളിൽ റജിസ്ട്രേഷൻ പൂർത്തിയാക്കാം.
കോവിഡ് കാലത്ത് ആഗോള വിമാനഗതാഗതം നിലച്ചപ്പോൾ, സ്റ്റെപ്പിൽ റജിസ്റ്റർ ചെയ്ത അമേരിക്കക്കാർക്ക് പ്രത്യേക രക്ഷാപ്രവർത്തന വിമാനങ്ങളിൽ മുൻഗണന നൽകിയിരുന്നു. അന്നത്തെ അനുഭവം പരിഗണിച്ചാണ് ഇപ്പോഴും ഈ പദ്ധതി പ്രാധാന്യമാർജിക്കുന്നത്.
Americans advised to utilize STEP