Image

നിഴലുകൾ (കവിത : ഷീജ അരീക്കൽ )

Published on 19 March, 2026
നിഴലുകൾ (കവിത : ഷീജ അരീക്കൽ )

ഒരേ വീട്ടിലെ
രണ്ടു മുറികളിലാണ്
ഞാനും അയാളും
താമസിക്കുന്നത്...

എൻ്റെ മുറിയിൽ
ശിശിരം...
ചുവരുകളിലെ
പെയിൻ്റിംഗിൽ
ഇലകൾ കൊഴിഞ്ഞ
മരങ്ങൾ...
അവയിൽ ചേക്കേറിയ
കിളികൾ
ദേശാടനത്തിനൊരുങ്ങുന്നു...

അയാളുടെ മുറിയിൽ
മഴക്കാലം...
ചുവരുകളിലെ
പെയിൻ്റിംഗിൽ
പച്ചപ്പണിഞ്ഞ
മരങ്ങൾ...
അവയിലെ കിളികൾ
മഴവെള്ളത്തിൽ
കുളിച്ച്
ചിറകുകൾ വെളുപ്പിക്കുന്നു...

എങ്കിലും
വീടിനെ ബോധിപ്പിക്കാൻ
ഞാൻ
അയാളുടെ നിഴലിനോടും
അയാൾ എൻ്റെ നിഴലിനോടും
ചേർന്നു നിൽക്കുന്നു...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക