
കര്‍ട്ടന്‍ റയ്സിറിന്റെ ബാനറില്‍ സതീഷ് പി കുറുപ്പ് എഴുതി സംവിധാനം ചെയ്യുന്ന 'ദി ഫ്‌ളെയിം' പൂര്‍ത്തിയായി. വളരെ വ്യത്യസ്തമായ പ്രമേയവുമായി എത്തുന്ന ചിത്രം ഒരു പെണ്‍കുട്ടിയുടെ ആദ്യ ആര്‍ത്തവത്തിന്റ മൂന്ന് ദിനങ്ങളില്‍ കൂടി കടന്നു പോകുന്നു. ഇന്നത്തെ സാമൂഹ്യ പശ്ചാത്തലത്തില്‍ വളര്‍ച്ചയോട് എതിര്‍ത്തു നില്‍ക്കാന്‍ ആഗ്രഹിച്ചുപോകുന്ന അവളുടെ അവസ്ഥ ഇതില്‍ ചിത്രീകരിക്കുന്നു.അനാവശ്യ കാഴ്ചപ്പാടുകളിലൂടെ സമൂഹവും നമ്മുടെ സംസ്‌കാരവും അവളെ മാറ്റി നിര്‍ത്തുമ്പോള്‍ അവള്‍ ജ്വലിക്കുന്നു. ഈ ചെറു ചിത്രത്തിന്റെ കഥയില്‍ എലെക്ട്ര കോംപ്ലക്‌സ്, പൈറോഫോബിയ എന്നിവയുടെ ഘടകങ്ങള്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.

പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് കര്‍ട്ടന്‍ റെയസറില്‍ നിന്നും അഭിനയപരിശീലനം നേടിയ ശിവഗംഗ എന്ന പന്ത്രണ്ടുകാരി സിനിമ രംഗത്തേക്ക് കടന്നു വരുന്നു. ആര്‍ രാജേശ്വരി, ഡോ. സിന്ധു ആര്‍, ഡോ. കാവ്യ തമ്പി, രാജേഷ് പുത്തന്‍ പറമ്പില്‍, അനാമിയ അഞ്ചല്‍, രജിത മേനോന്‍ എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സ്വാതി എല്‍, മീനാക്ഷി വേണുഗോപാല്‍ എന്നിവര്‍ ശബ്ദം നല്‍കി. ഹ്യൂബര്‍ട്ട് സെബാസ്റ്റ്യന്‍, പ്രസാദ് ജി എന്നിവരാണ് സംവിധാന സഹായികള്‍.

പ്രസാദ് ഗോവിന്ദന്‍ നിശ്ചല ഛായഗ്രഹണം നടത്തി എസ് ആര്‍ സൂരജ് പശ്ചാത്തല സംഗീതവും സൗണ്ട് എഫക്ടസും നിര്‍വഹിച്ചിരിക്കുന്നു. സിനിമട്ടോഗ്രാഫിയും ചിത്ര സംയോജനവും നിര്‍വഹിച്ചത് വിനില്‍ വിജയ് ആണ്. നിര്‍മാണം പുഷ്പ സതീഷ്. രചനയും സംവിധാനവും നിര്‍വഹിച്ച സതീഷ് പി കുറുപ്പ് കര്‍ട്ടന്‍ റെയ്സിറിന്റെ സാരഥി കൂടിയാണ്.
ഏപ്രില്‍ 19-ന് തിരുവനന്തപുരം ഭാരത് ഭവനില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടക്കും.

അജയ് തുണ്ടത്തിലാണ് പി ആര്‍ ഓ.......