
അറ്റ്‌ലാന്റാ : നിര്‍ദ്ദനരായ ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തിന് സഹായമാകുന്ന അന്താരാഷ്ട്ര സേവന പ്രവര്‍ത്തനമാണ് വേള്‍ഡ് പീസ് മിഷന്റെ ' ഗ്ലോബല്‍ ക്ലോത്ത് ബാങ്ക് പദ്ധതി'. യു.എസ്. എ , യു.കെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ സമൂഹങ്ങള്‍ ചേര്‍ന്ന് ഉപയോഗയോഗ്യമായ പഴയ വസ്ത്രങ്ങള്‍ ശേഖരിച്ച് ഗ്ലോബല്‍ ക്ലോത്ത് ബാങ്ക് എന്ന പദ്ധതിയിലൂടെ ഇന്ത്യയിലും ആഫ്രിക്കയിലും എത്തിച്ച് പിന്നോക്ക വിഭാഗങ്ങളെ സഹായിക്കുന്നതാണ് ഈ പദ്ധതി.
കരുണയും, ആഗോള ഉത്തരവാദിത്വ ബോധവും പ്രചോദനമാക്കി, അതാത് രാജ്യങ്ങളിലെ വേള്‍ഡ് പീസ് മിഷന്‍ സന്നദ്ധ പ്രവര്‍ത്തകരും, ദാതാക്കളും, ഉപയോഗിക്കാവുന്ന വസ്ത്രങ്ങള്‍ സംഭാവന ചെയ്യുന്നത് ശേഖരിക്കുന്നു.വസ്ത്രങ്ങള്‍ നന്നായി തിരിച്ച് ക്രമീകരിച്ച് പായ്ക്ക് ചെയ്ത് ഇന്ത്യയിലേക്കും, ആഫ്രിക്കയിലേക്കും അയക്കുന്നു. ഇവ ആവശ്യക്കാരായ സമൂഹങ്ങള്‍ക്ക് ക്രമബദ്ധമായി വിതരണം ചെയ്യുന്ന പദ്ധതിയാണിത് .

ഇന്ന് ഈ സേവന പ്രവര്‍ത്തനത്തിന്റെ പരിധി അതിര്‍ത്തികള്‍ കടന്ന് വ്യാപിക്കുകയാണ്. ഈ പദ്ധതി ഐക്യത്തിന്റെയും ആഗോള സാഹോദര്യത്തിന്റെയും പ്രതീകമാണ്. ' ഒരു സ്ഥലത്ത് ചെറുതായി തോന്നുന്ന സഹായം മറ്റൊരിടത്ത് വലിയ ആശ്വാസവും, മാന്യതയും നല്‍കുന്ന ഒന്നായി മാറുന്നു' വെന്ന് വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാന്‍ ഡോ. സണ്ണി സ്റ്റീഫന്‍ അഭിപ്രായപ്പെട്ടു.
2009 ല്‍ വേള്‍ഡ് പീസ് മിഷന്‍ യു.കെയില്‍ ആരംഭിച്ച ഈ പദ്ധതി തുടര്‍ന്ന് 2011 മുതല്‍ ഓസ്‌ട്രേലിയയിലും തുടര്‍ന്ന് 2023 മുതല്‍ യു. എസിലും ഈ പദ്ധതി ആരംഭിച്ചു.ഇന്ന് യു.എസ്. വേള്‍ഡ് പീസ് മിഷന്റെ നേതൃത്വത്തില്‍ വിപുലമായി ഈ പദ്ധതി നടത്തപെടുന്നു.യു.എസ്. വേള്‍ഡ് പീസ് മിഷന്‍ പ്രസിഡന്റ് എബ്രഹാം മാത്യു, വൈസ് പ്രസിഡന്റ് ഷേര്‍ളി ബിജു, ജനറല്‍ സെക്രട്ടറി താര കുര്യന്‍, ഡോ. അജു ഡാനിയല്‍, മാത്യു ചാക്കോ സി.പി.എ, റോണി, തോമസ് സ്‌കറിയ എന്നിവരാണ് ഈ പദ്ധതിക്ക് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
എബ്രഹാം മാത്യു : (678) 866 5336
ഷേര്‍ളി ബിജു : (512) 773 6888
താര കുര്യന്‍: (423) 316 8272
റോണി : (919) 949 4464
മാത്യു ചാക്കോ :(512) 785 6495
ഡോ. അജു ഡാനിയേല്‍ :(508) 762 8359
തോമസ് സ്‌കറിയ :(623) 986 2461
Email : wpmissionofficial@gmail.com
Website : www.worldpeacemission.net
റിപ്പോര്‍ട്ട് : സ്‌നേഹ സാബു