Image

' അട്ടപ്പാടി-ദി വാലി ഓഫ് ഡിവൈന്‍ ഹിലീങ്ങ് ' പൂര്‍ത്തിയായി.

Published on 19 March, 2026
' അട്ടപ്പാടി-ദി വാലി ഓഫ് ഡിവൈന്‍ ഹിലീങ്ങ് ' പൂര്‍ത്തിയായി.

അട്ടപ്പാടിയിലെ ഗോത്ര വൈദ്യത്തെ അടിസ്ഥാനമാക്കി സംവിധായന്‍  വിജീഷ് മണി ഒരുക്കുന്ന 'അട്ടപ്പാടി, ദി വാലി ഓഫ് ഡിവൈന്‍ ഹിലീങ്ങ് 'എന്ന ഇന്തോ-ഒമാന്‍ ഡോക്യൂഫിക്ഷന്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.


അട്ടപ്പാടി താഴ്വരയില്‍ മറഞ്ഞു കിടക്കുന്ന ദൈവിക സാന്ത്വനമായ ഗോത്ര വൈദ്യ വിജ്ഞാനം ലോകത്തിന് മുന്നില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിനിമ ഒരുക്കിട്ടുള്ളത്.

അട്ടപ്പാടിയിലെ ഇരുള ഗോത്രഭാഷയിലെ ആദ്യ സിനിമയില്‍ നേതാജിയായി പ്രധാന വേഷത്തിലെത്തിയ പ്രശസ്ത നിര്‍മ്മാതാവ് ഗോകുലം ഗോപാലനാണ് ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്.


സ്വഛ് ഭാരത് അഭിയാന്‍ പദ്ധതിയെക്കുറിച്ച് അറബിയില്‍ കവിതയെഴുതിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് അഭിനന്ദിച്ച ഒമാനി കവിയും, നടനുമായ സുല്‍ത്താന്‍ അഹമ്മദ് അല്‍ മെഹ്‌മൂദി മുഖ്യവേഷത്തില്‍ എത്തുന്ന ഈ സിനിമയില്‍   അട്ടപ്പാടിയിലെ ഗോത്ര കലാക്കാരന്‍മാരും അണിനിരക്കുന്നു.     

 

അട്ടപ്പാടിയിലെ മൂന്ന് ഗോത്രഭാഷകളില്‍  ( ഇരുള, കുറുമ്പ, മുഡുക) സിനിമകള്‍ ചെയ്ത് ഓസ്‌കാറിലുള്‍പ്പെടെ നിരവധി ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടി ശ്രദ്ധേയനായ സംവിധായകനാണ് വിജിഷ് മണി. അട്ടപ്പാടിയിലെ ഗോത്രവൈദ്യം ആസ്പദമാക്കി ഒരുക്കുന്ന ഈ ഡോക്യുഫിക്ഷന്‍ സിനിമയുടെ തിരക്കഥ  മാധ്യമ പ്രവര്‍ത്തകനായ അജിത്ത് ഷോളയൂര്‍ എഴുതുന്നു.

ഛായാഗ്രഹണം-ശരത്,ബിനോ മുരുകേഷ്, ജിമോന്‍ ജോര്‍ജ്,
എഡിറ്റിങ്ങ്-ബി ലെനിന്‍,സൗണ്ട് ഡിസൈന്‍-ഗണേഷ് മാരാര്‍,ഗാനരചന-
സുല്‍ത്താന്‍ അഹമ്മദ് അല്‍ മെഹ്‌മൂദി,സംഗീതം- വിജിഷ് മണി, പശ്ചാത്തല സംഗീതം- മിഥുന്‍ മലയാളം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റോജി പി.കുര്യന്‍, ലൊക്കേഷന്‍ മാനേജര്‍-രാമദാസ്  അട്ടപ്പാടി.
ഒമാനില്‍ ചിത്രീകരണം ആരംഭിച്ച ഈ സിനിമയുടെ പ്രധാന ഭാഗങ്ങള്‍ അട്ടപ്പാടിയില്‍ ചിത്രീകരിച്ചാണ്  പൂര്‍ത്തിയാക്കിയത്.

പി ആര്‍ ഓ-എ എസ് ദിനേശ്.

https://ccdn.emalayalee.com/videos/attappadi.mp4
 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക