
ന്യൂ ജേഴ്‌സി :ഇന്ത്യൻ കോണ്‍സുലേറ്റ് ഫൊക്കാനയുമായി പാർട്ണർഷിപ്പിൽ "ആഘോഷം" സിനിമയുടെ പ്രത്യേക പ്രദർശനം ന്യൂ ജേഴ്സിയിൽ വെയ്നിലെ AMC തിയറ്ററിൽ നിറഞ്ഞ സദസിൽ നടന്നു. കൗൺസിൽ പിയുഷ് സിങ് മൂവിയുടെ ഉൽഘാടനം നിർവഹിച്ചു. പ്രസിഡന്റ് സജിമോൻ ആന്റണി ഏവർക്കും സ്വാഗതം രേഖപ്പെടുത്തി.കൗണ്ടി ലെജിസ്ലേറ്റർ ആനി പോൾ , ലിവിങ്സ്റ്റൺ ഡെപ്യൂട്ടി മേയർ കെത്താൻ ബുപ്തനി തുടങ്ങി നിരവധി വിശിഷ്‌ട വ്യക്തികൾ പങ്കെടുത്തു.
കൗൺസിൽ പിയുഷ് സിങ് മൂവിയുടെ ഉൽഘാടനവേളയിൽ ഫൊക്കാനയുമായി പാർട്ണർ ചെയ്യുവാൻ സാധിച്ചതിൽ ഉള്ള അതിയായ സന്തോഷം പങ്കുവെച്ചു.ഇന്ത്യയിലെ വിവിധ ഭാഷാമൂവികൾ പ്രചരിപ്പിക്കുക എന്നത് കൂടിയാണ് ഇന്ത്യൻ കോൺസുലെറ്റ് ലക്‌ഷ്യം വെക്കുന്നത്. ഇനിയും ഫൊക്കാനയുമായി സഹകരിച്ചു കൂടുതൽ പ്രോജെക്ടുകൾ മലയാളീ കമ്മ്യൂണിറ്റിക്കു വേണ്ടി ചെയ്യും എന്നും അദ്ദേഹം അറിയിച്ചു.

ലിവിങ്സ്റ്റൺ ഡെപ്യൂട്ടി മേയർ കെത്താൻ ബുപ്തനിണ് ഫൊക്കാനയുടെ പ്രവർത്തനങ്ങളെ പറ്റി അറിഞ്ഞപ്പോൾ സംഘടനയെ കുറിച്ച് വളരെ അഭിമാനം തോന്നിയെന്നും ഫൊക്കാന മെഡിക്കൽ കാർഡ് ,പ്രെവിജ് കാർഡ് , ഹെൽത്തു ക്ലിനിക്ക് , ഹൗസിങ് പ്രൊജക്റ്റ്, ഫൊക്കാന ചാരിറ്റി പ്രൊജെക്ടുകൾ തുടങ്ങിയവേ പറ്റി അറിഞ്ഞപ്പോൾ ലോകത്തു ഒരു പ്രാവാസി സംഘടനയും ചെയ്യാത്ത കാര്യങ്ങൾ ആണ് ഫൊക്കാന ചെയ്യുന്നത്. ഇതിന് നേതൃത്വം നൽകുന്ന സജിമോൻ ആന്റണിക്ക് പ്രേത്യേക അഭിനന്ദനം . സജിമോൻ ആന്റണിയെ പോലെയുള്ള നേതാക്കന്മാർ അമേരിക്കൻ രാഷ്ട്രീയത്തിലും മുന്നോട്ട് വരണമെന്നും ബുപ്തനി അഭിപ്രായപ്പെട്ടു.
കൗൺസിൽ പിയുഷ് സിങ് ,ലിവിങ്സ്റ്റൺ ഡെപ്യൂട്ടി മേയർ കെത്താൻ ബുപ്തനി എന്നിവരെ ഫൊക്കാന പൊന്നാട അണിയിച്ചു സ്വീകരിച്ചു.

കൗണ്ടി ലെജിസ്ലേറ്റർ ആനി പോളും ഫൊക്കാനയുടെ ജനസമ്പർക്ക പരിപാടിയിൽ സന്തോഷം രേഖപ്പെടുത്തി ഫൊക്കാന സ്രെക്രെട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചാക്കപ്പൻ , ന്യൂ ജേഴ്‌സി റീജിണൽ പ്രസിഡന്റ് കോശി കുരുവിള എന്നിവർ നേതൃത്വം നൽകി. ഫൊക്കാന നേതാക്കൾ, വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
അമൽ കെ ബോബി സംവിധാനം ചെയ്‌ത ആഘോഷം എന്ന മലയാള ചലച്ചിത്രം കാണികളെ ഏറെ ആകർഷിച്ചു . ഏവരും ഈ സിനിമയെ ഈ കാലഹട്ടത്തിന്റെ സിനിമ എന്നാണ് വിശേഷിപ്പിച്ചത്. ലഹരിയുടെ ഉപയോഗം നമ്മുടെ സമൂഹത്തിലും കുട്ടികളിലും എങ്ങനെ ബാധിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണം ആണ് ഈ സിനിമയിലൂടെ നമുക്ക് കാട്ടിതരുന്നത്. ഫൊക്കാന ലഹരിക്കെതിരെ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംഘടയാണ്. ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ഗൗരവകരമായ ചർച്ചകൾക്കു ഈ ചിത്രം വഴിവെച്ചിരിക്കുന്നു.

വളരെ മികച്ച നിലവാരം പുലർത്തുന്ന മൂവിയാണ് "ആഘോഷം. വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം സമൂഹത്തിൽ വിവിധ തരത്തിലുള്ള ദൂഷ്യഫലങ്ങളുണ്ടാക്കികൊണ്ടിരിയ്ക്കുന്ന സാഹചര്യത്തിൽ, യുവാക്കളെയും വരും തലമുറയെയും ലഹരിയിൽ നിന്നും രക്ഷിയ്ക്കുക എന്ന വലിയ ദൗത്യത്തിന് ഫൊക്കാനയും നേതൃത്വം നൽകികൊണ്ടിരിക്കുകയാണ്.
പ്രവാസി സംരംഭകരായ ഡോ. ലിസി കെ ഫെർണാണ്ടസ് , പ്രിൻസ് പ്രോസി ഓസ്‌ട്രേലിയ എന്നിവരുടെ നേതൃത്വത്തിൽ സി എൻ ഗ്ലോബൽ മൂവീസ് ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.

ഏറ്റവും കൂടുതൽ സമൂഹത്തെ സ്വാധീനിക്കുന്ന ഒരു പ്രധാനഘടകമാണ് സിനിമ. ലഹരി ഉപയോഗം സമൂഹത്തിൽ ഉണ്ടാകാവുന്ന ദൂഷ്യഫലങ്ങളെ വരച്ചു കാട്ടുവാൻ ആഘോഷം എന്ന സിനിമക്ക് കഴിയുന്നു. ഇന്ത്യൻ കോൺസുലെറ്റ് ഫൊക്കാനയുമായി പാർനെർഷിപ്പ് ചെയ്തു ഈ മൂവി അവതരിപ്പിച്ചതിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യ ഗവൺമെന്റും ഇന്ത്യൻ കോൺസുലെറ്റും ഫൊക്കാനയെ അമേരിക്കൻ മലയാളികളുടെ പ്രതിനിധി സംഘടനയായി തെരെഞ്ഞെടുത്തതിലും സജിമോൻ ആന്റണി നന്ദി രേഖപ്പെടുത്തി.