Image

തൃക്കരിപ്പൂരിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി സന്ദീപ് വാര്യർ

Published on 18 March, 2026
തൃക്കരിപ്പൂരിൽ  യു ഡി എഫ്  സ്ഥാനാർത്ഥിയായി സന്ദീപ് വാര്യർ

ന്യൂഡൽഹി: കാസർഗോഡ് തൃക്കരിപ്പൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി സന്ദീപ് വാര്യറെ മത്സരിപ്പിക്കാൻ ധാരണയായതായി സൂചന. പാലക്കാട്, ഒറ്റപ്പാലം, തവനൂർ മണ്ഡലങ്ങളിൽ നേരത്തെ സന്ദീപിന്റെ പേര് പരിഗണിച്ചിരുന്നു. എന്നാൽ പാലക്കാട് രമേഷ് പിഷാരടിയെയും ഒറ്റപ്പാലത്ത് പി കെ ശശിയെയും തവനൂരിൽ വി എസ് ജോയിയെയും പരിഗണിച്ചതോടെ തൃക്കരിപ്പൂരിലേക്ക് മണ്ഡ‍ലത്തിലേക്ക് സന്ദീപിന്റെ പേര് പരിഗണിക്കുകയായിരുന്നു.


കാസർഗോഡ് ജില്ലയിലെ ഉദുമ, തൃക്കരിപ്പൂർ നിയമസഭാ മണ്ഡലങ്ങളിലെ പേരുകൾ ഒഴിവാക്കിയാണ് കോൺഗ്രസ് ഇന്നലെ 55 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ടത്. ഇന്നത്തോടെ ഏതാണ്ട് മുഴുവൻ സീറ്റുകളിലും ആളെ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.

 യുഡിഎഫിന്റെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക