Image

ആർജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; വടകരയിൽ എം.കെ ഭാസ്‌കരൻ, കൂത്തുപറമ്പില്‍ പി.കെ പ്രവീണ്‍, കല്‍പറ്റയില്‍ അനിൽ കുമാർ

Published on 18 March, 2026
ആർജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; വടകരയിൽ എം.കെ ഭാസ്‌കരൻ, കൂത്തുപറമ്പില്‍ പി.കെ പ്രവീണ്‍, കല്‍പറ്റയില്‍ അനിൽ കുമാർ

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര, കല്‍പ്പറ്റ, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വടകരയില്‍ എം കെ ഭാസ്‌കരനും കൂത്തുപറമ്പില്‍ പി കെ പ്രവീണും കല്‍പറ്റയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് പി.കെ അനില്‍ കുമാറും മത്സരിക്കും. ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാറാണ് മണ്ഡലങ്ങളിലെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

എം വി ശ്രേയാംസ് കുമാര്‍ കഴിഞ്ഞ അഞ്ചു തവണയായി മത്സരിച്ച മണ്ഡലത്തിവാണ് മുന്‍ കോണ്‍ഗ്രസ് നേതാവിനെ ഇറക്കി ഇത്തവണ പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്. വയനാട് ഡിസിസി സെക്രട്ടറിയും ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന അനില്‍ കുമാര്‍ അഞ്ച് വര്‍ഷം മുന്‍പാണ് കോണ്‍ഗ്രസ് വിട്ട് ആര്‍ ജെ ഡിയില്‍ ചേര്‍ന്നത്. വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന പി കെ ഗോപാലന്റെ മകനാണ് അനില്‍കുമാര്‍.

കൂത്തുപറമ്പില്‍ നിലവിലെ എം എല്‍ എ കെ പി. മോഹനന്റെ സഹോദരപുത്രനാണ് പി കെ പ്രവീണ്‍. പാനൂര്‍ നഗരസഭാ കൗണ്‍സിലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് ഡയറക്ടറാണ്. നാലു വര്‍ഷം യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കേരഫെഡ്, യുണൈറ്റഡ് ഇലക്ട്രിക് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ആര്‍ ജെ ഡി ജില്ലാ പ്രസിഡന്റാണ് എം കെ ഭാസ്‌കരന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക