
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സ്പാ എന്ന മലയാളം സിനിമ റിലീസ് ആയിട്ട് അഞ്ചാമത്തെ ആഴ്ച തീയേറ്ററില്‍ പ്രദര്‍ശനം നടക്കുമ്പോള്‍ ഒരു അഡള്‍ട്ട് കോമഡി സിനിമ എന്നതിനപ്പുറം സമൂഹത്തിന്റെ ഒരു കാരിക്കേച്ചര്‍ കണ്ണാടി എന്ന നിലക്കാണ് സ്പാ വായിക്കപ്പെട്ടത് . ചെയ്ത സിനിമകള്‍ ഒന്നിനോട് സാമ്യം തോന്നുന്നതല്ല അടുത്തത് എന്നതും സിനിമയുടെ സംസാരിക്കുന്ന വിഷയവും അത് അവതരിപ്പിക്കുന്ന രീതിയും എബ്രിഡ് ഷൈന്‍ സിനിമ എന്ന അടയാളപ്പെടുത്തലുകള്‍ ഉള്ളതാണ് . സ്പായെ കുറിച്ചുള്ള അഭിപ്രായങ്ങളും ശ്രദ്ധേയമാണ്. കുക്കു പരമേശ്വരന്‍ പറഞ്ഞത്, എബ്രിഡ് നമ്മള്‍ തമ്മില്‍ സ്പാ സിനിമയുടെ എഴുത്തു നടക്കുമ്പോള്‍ ചര്‍ച്ച ചെയ്തത് ഇന്ന് സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തെടുക്കുന്നു , പറയാതെ വയ്യ. നിങ്ങള്‍ അത് സാക്ഷല്‍ക്കരിച്ചു, എന്റെ പ്രതീക്ഷകളെയും ആശങ്കകളെയും നിങ്ങള്‍ മറി കടന്നു. സ്പാ നിര്‍ബന്ധമായും കാണേണ്ട സിനിമയാണ്, മനുഷ്യസ്വഭാവത്തിന്റെ ആഴത്തിലുള്ള മറച്ചു വച്ച സത്യങ്ങളെ ധൈര്യത്തോടെ തുറന്നു കാട്ടുന്ന അനുഭവം .മൂടുപടത്തിനുള്ളില്‍ മറഞ്ഞിരിക്കുന്ന കപട മൂല്യങ്ങളുടെ തുറന്നു കാട്ടല്‍. അഭിനേതാക്കളെക്കുറിച്ച് സംസാരിച്ചാല്‍ അഭിമാനത്തോടെ ഞാന്‍ പറയും. മലയാള സിനിമയിലെ മികച്ച പ്രതിഭകളുടെ തുടര്‍ച്ച ഇന്നും തുടരുന്നു. തെളിവ് വേണമെങ്കില്‍ സ്പാ എന്ന സിനിമ കാണുക. ഓരോ കഥാപാത്രങ്ങളെയും അതിശയകരമായ രീതിയില്‍ അഭിനേതാക്കള്‍ തിരശീലയില്‍ എത്തിച്ചിരിക്കുന്നു. ജെറി അമല്‍ദേവ് പറഞ്ഞത് . ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമ മുതല്‍ക്ക് എബ്രിഡ് ഷൈനിനെയും ഷൈന്റെ സിനിമകളും ശ്രദ്ധിക്കുന്നുണ്ട് ,സ്പാ സങ്കീര്‍ണ്ണവും, സോഷ്യോളജികള്‍ ഹിപ്പൊക്രസിയെക്കുറിച്ചു സംസാരിക്കുന്നതും ആണ്. സംഭാഷണങ്ങള്‍ നര്‍മ്മം ഉള്ളതാണ്, ദാര്‍ശനികം ആണ്. എബ്രിഡ് ഷൈനിനെ മനോഹരമായ ഈ ചിത്രം എടുത്തതിനു ഞാന്‍ അഭിനന്ദിക്കുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ മലയാള സിനിമയില്‍ വന്ന ഏറ്റവും കൂര്‍മ്മമായ സാമൂഹിക വ്യംഗ്യങ്ങളില്‍ ഒന്നാണ് 'സ്പാ '. ഇത് ലൈംഗികതയെ കുറിച്ചല്ല, മറിച്ച് കപടത, ആഗ്രഹങ്ങള്‍, നമ്മള്‍ നടിക്കുന്ന വ്യക്തിത്വവും യഥാര്‍ത്ഥത്തില്‍ നമ്മള്‍ ആരാണെന്നും തമ്മിലുള്ള അന്തരം എന്നിവയെക്കുറിച്ചാണ് പറയുന്നത്... അഖില്‍ പിള്ള കുറിച്ചു.
കാണികള്‍ തിങ്ങിനിറഞ്ഞ തീയറ്ററില്‍ ഇരുന്ന് സ്പാ പൊട്ടിച്ചിരിച്ചു കാണാന്‍ പറ്റിയതിന്റെ സന്തോഷമാണ് ക്യാമറാമാന്‍ സുജിത്ത് വാസുദേവ് പങ്കുവെച്ചത്. കുറേയധികം ചിരിപ്പിച്ചതിന് നന്ദിയും പറഞ്ഞു. ഒരു ഫണ്‍ റൈഡ് മൂവി എന്നാണ് സംഗീതസംവിധായകന്‍ കൈലാസ് മേനോന്‍ 'സ്പാ ' യെ വിശേഷിപ്പിച്ചത്. എല്ലാ വിഭാഗം ആളുകള്‍ക്കും കാണാന്‍ പറ്റുന്നതാണെന്ന് പറയുന്നില്ല എങ്കിലുംകാണേണ്ടതാണ് ഈ സിനിമ എന്നും പറയുന്നു. റിലാക്‌സ്ഡ് ആക്കുന്ന സിനിമ.. പ്രത്യേകിച്ച് കൂട്ടുകാര്‍ക്കൊപ്പം ഇരുന്ന് കണ്ട് ചിരിച്ച് ആസ്വദിക്കാന്‍ പറ്റുന്ന ചിത്രം. മാത്തച്ചായന്റെ കോമഡി ഞങ്ങള്‍ കൂട്ടുകാര്‍ക്കിടയില്‍ ഒരു ഡിസ്‌കഷന്‍ ആയി മാറിയിരുന്നു. എബ്രിഡ് ഷൈന്‍ എന്ന സംവിധായകന്റെ മറ്റൊരു മാജിക് എന്നും വിശേഷിപ്പിക്കാം ഈ ചിത്രത്തെ. നടി ദുര്‍ഗ കൃഷ്ണ ഇങ്ങനെ കുറിച്ചു. ഉള്‍ക്കുത്തോടെ ചിരിച്ചുകൊണ്ട് തുടങ്ങാം ചിരിച്ചുകൊണ്ട് അവസാനിപ്പിക്കാം എബ്രിഡ് ഷൈന്റെ സ്പാ. ഷെറിന്‍ വര്‍ഗീസിനെ ഇങ്ങനെയാണ് പറയാന്‍ തോന്നിയത്. മലയാള സിനിമയിലെ ഒരു റെയര്‍ എ റേറ്റഡ് ഹ്യൂമര്‍ മൂവി. കാണാന്‍ വന്ന പ്രേക്ഷകരില്‍ സ്ത്രീകളാണ് കൂടുതല്‍ ആസ്വദിച്ചത്... ചിരിച്ചത്. അത് എന്താണെന്ന് അറിയാന്‍ നിങ്ങളും ചിത്രം കാണണം ഇങ്ങനെ പറഞ്ഞത് രാധ ഗോമതി. ഡെപ്ത്തുള്ള രീതിയില്‍ എഴുതി ഉണ്ടാക്കിയ കഥാഗതി എന്നാണ് വിപിന്‍ മോഹന്‍ ചിത്രത്തെ വിശേഷിപ്പിച്ചത്. പടം പറഞ്ഞുവെക്കുന്ന പൊളിറ്റിക്‌സ് നീറ്റ് ആന്‍ഡ് ക്ലീന്‍ ആണ്. Perfectly sharp... Playful troll on society... അങ്ങനെ അരുണ്‍ ബോസ് കുറിച്ചു. താരങ്ങളുടെ തകര്‍പ്പന്‍ പ്രകടനം.. Pure comic gold എന്ന് സംവിധായകന്‍ നിതിന്‍ രഞ്ജി പണിക്കരും സ്പാ യെ പറ്റി പറഞ്ഞു. Well crafted film.. ഗംഭീര വിഷ്വല്‍സ് നല്‍കിയതിന് ക്യാമറാമാന്‍ സ്വരൂപ് ഫിലിപ്പിന് ഒരു പ്രത്യേക അഭിനന്ദനങ്ങള്‍ നല്‍കിക്കൊണ്ട് നടന്‍ ശങ്കര്‍ മോഹന്‍ദാസ് കുറിച്ചു.''
മലയാള സിനിമയിലേക്ക് പുതിയ കാഴ്ചകള്‍ കൊണ്ടുവരുന്ന ചലച്ചിത്രകാരന്‍ എന്ന നിലയില്‍ എബ്രിഡ് ഷൈനിന്റെ സ്ഥാനം വീണ്ടും ഉറപ്പിക്കുന്നു.